വണ്‍ ലാസ്റ്റ് ഡാന്‍സ് ഫോർ ഗ്ലോറി

വണ്‍ ലാസ്റ്റ് ഡാന്‍സ് ഫോർ ഗ്ലോറി

2023 ഏകദിന ലോകകപ്പിന്റെ കലാശപ്പോരിന് അഹമ്മദാബാദ് ഒരുങ്ങുമ്പോള്‍ പ്രിയ താരങ്ങളുടെ അവസാന ലോകകപ്പെന്ന യാഥാർത്ഥ്യം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ഹൃദയഭാരം ഇരട്ടിക്കുകയാണ്

''ക്രിക്കറ്റ് കേവലം ഒരു കളി മാത്രമാണ്, അതിനെ സമീപിക്കേണ്ടത് കായിക വിനോദമെന്ന രീതിയിലും...'' ഇഷ്ട ടീമിന്റെ മൈതാനത്തെ തോല്‍വികളിലും പ്രിയതാരങ്ങളുടെ വിടപറച്ചിലിലും ഉലയുന്ന ഇന്ത്യന്‍ യുവത്വത്തെ തേടി ഒരു തവണയെങ്കിലും ഈ വാചകം എത്തിയിട്ടുണ്ടാകും. എന്തുകൊണ്ട് ക്രിക്കറ്റിനെ അതിരില്ലാതെ ഒരു ജനത നെഞ്ചിലേറ്റുണ്ടെന്ന് ചോദിച്ചാല്‍ അതിനും ഒരു വാചകത്തില്‍ തന്ന ഉത്തരം നല്‍കാം, Cricket is not just a game for us, it's a part of our life.

90-കളുടെ അവസാനങ്ങളില്‍ ജനിച്ചവരെ സംബന്ധിച്ച് ഏറ്റവും വൈകാരികമായ ദിനങ്ങളില്‍ ഒന്ന് 2011 ഏപ്രില്‍ ഒന്നായിരിക്കും. ഏകദിന ലോകകപ്പ് ഫൈനലിന്റെ തലേദിവസം. അതിന് രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കാനുള്ളത്, ഒന്ന് 28 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ ലോകകപ്പ് ഉയർത്തുമോ എന്ന ആകാംഷ. രണ്ട്, ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിനെ ഇനിയൊരു ലോകകപ്പില്‍ ഇന്ത്യന്‍ ജേഴ്സിയില്‍ കാണാനാകില്ല എന്ന വസ്തുത.

വണ്‍ ലാസ്റ്റ് ഡാന്‍സ് ഫോർ ഗ്ലോറി
ഷമിക്കും സിറാജിനും എതിരാളികള്‍ രണ്ട്; അഹമ്മദാബാദിലെ ഗ്യാലറികളിലും വിക്കറ്റിലും ഒളിഞ്ഞിരിക്കുന്ന അപകടം

2023 ഏകദിന ലോകകപ്പിലും കാര്യങ്ങള്‍ മറിച്ചല്ല. ഇത്തവണ ഹൃദയഭാരം അല്‍പ്പം കൂടുതലാണെന്ന് മാത്രം. ലോകകപ്പ് വേദികളെ ബാറ്റുകൊണ്ടും പന്തിനാലും കൈപ്പിടിയിലൊതുക്കിയ വിരാട് കോഹ്ലി, രോഹിത് ശർമ, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി എന്നിവരെ മറ്റൊരു ലോകകപ്പില്‍ ഇനി കാണാനാകുമോ എന്ന ആശങ്കയാണ് ഇതിനുപിന്നില്‍. നാല്‍വർ സംഘത്തിന്റെ പ്രായവും ക്രിക്കറ്റില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും കൂട്ടിവായിച്ചാല്‍ സാധ്യത വളരെ വിരളമെന്ന് പറയാനാകും.

രോഹിതിന്റെ നിസ്വാർത്ഥ ഇന്നിങ്സുകള്‍ക്ക് തെളിച്ച വഴിയിലൂടെയാണ് കോഹ്ലിയും ഗില്ലും ശ്രേയസും രാഹുലുമെല്ലാം ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചതെന്നതും നായകന്‍ മുന്നില്‍ നിന്ന് നയിക്കുന്നതിന്റെ ഉത്തമോദാഹരണമാണ്

ഒന്നരപതിറ്റാണ്ടിലധികമായി ഇന്ത്യന്‍ ക്രിക്കറ്റിന് ഇവർ നല്‍കുന്ന സംഭാവന പകരം വയ്ക്കാനാകാത്തതാണ്. പ്രത്യേകിച്ചും ലോകകപ്പില്‍. കോഹ്ലിയുടേയും അശ്വിന്റേയും കൈകളിലേക്ക് വിശ്വകിരീടം 2011-ലെത്തിയിരുന്നു. അന്ന് അവസാന ലാപ്പിലായിരുന്നു രോഹിതിന് ടീമിലേക്കുള്ള എന്‍ട്രി നിഷേധിക്കപ്പെട്ടത്. പിന്നീട് വന്ന മൂന്ന് ലോകകപ്പുകളിലും രോഹിത് പുറത്തെടുത്തത് സമാനതകളില്ലാത്ത പ്രകടനമായിരുന്നു.

വണ്‍ ലാസ്റ്റ് ഡാന്‍സ് ഫോർ ഗ്ലോറി
മൈറ്റി ഓസിസ്; കാലത്തിനും ക്രിക്കറ്റിനും കീഴടക്കാനാകാത്ത ടീം

2015-ല്‍ 47.14 ശരാശരിയില്‍ 330 റണ്‍സ്. 2019-ല്‍ അഞ്ച് സെഞ്ചുറികളുടെ റെക്കോഡ് നേട്ടത്തിന്റെ അകമ്പടിയോടെ 648 റണ്‍സുമായി ടൂർണമെന്റിന്റെ ടോപ് സ്കോററായി മാറി. സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടപ്പോള്‍ തലയില്‍ കൈവിച്ചിരുന്ന രോഹിതിന്റെ മുഖം ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ മായാതെയുണ്ട്.

2023-ല്‍ നായകന്റെ കുപ്പായത്തിലിറങ്ങുന്ന രോഹിത് ഇത്തവണ കിരീടത്തിലേക്കുള്ള യാത്രയില്‍ ശരിയായ പാതയിലാണ്. നാഴികക്കല്ലുകള്‍ക്ക് അയാളുടെ മുന്നില്‍ സ്ഥാനമില്ല. എത്രയോ തവണ സെഞ്ചുറിക്കും അർദ്ധ സെഞ്ചുറിക്കും അരികില്‍ രോഹിത് വീണു പോയി.

രോഹിതിന്റെ നിസ്വാർത്ഥ ഇന്നിങ്സുകള്‍ക്ക് തെളിച്ച വഴിയിലൂടെയാണ് കോഹ്ലിയും ഗില്ലും ശ്രേയസും രാഹുലുമെല്ലാം ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചതെന്നതും നായകന്‍ മുന്നില്‍ നിന്ന് നയിക്കുന്നതിന്റെ ഉത്തമോദാഹരണമാണ്.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററെന്ന് ഇതിഹാസങ്ങള്‍ പോലും വിലയിരുത്തിയ കോഹ്ലി ലോകകപ്പില്‍ നിലവാരത്തിനൊത്ത് ഇതുവരെ ഉയർന്നിട്ടില്ലെന്ന കടുത്ത വിമർശനം നേരിട്ടിരുന്നു

ബൗളിങ്ങിലെ രോഹിത് വേർഷനാണ് ലോകകപ്പുകളിലെ ഷമി. എതിർപാളയത്തിലെ ബാറ്റർമാരെ തന്റെ കൃത്യതകൊണ്ട് പവലിയനിലേക്ക് മടക്കുന്ന മാന്ത്രികന്‍, ഏത് നായകനും ടീമിലുണ്ടാകാന്‍ ആഗ്രഹിക്കുന്ന പേസർ. ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ ഷമിയോളം അപകടകാരിയായൊരു ബൗളർ ചുരുക്കം മാത്രം.

കേവലം 17 മത്സരങ്ങളില്‍ 54 വിക്കറ്റുകള്‍. അതിവേഗം 50 വിക്കറ്റുകള്‍ തികയ്ക്കുന്ന താരം, നാല് അഞ്ച് വിക്കറ്റ് പ്രകടനങ്ങള്‍. ഈ ലോകകപ്പെടുത്താല്‍ ആറ് കളികള്‍ക്കൊണ്ട് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയുടെ തലപ്പെത്തുമെത്തി. മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ഒരുപിടി റെക്കോഡുകള്‍ ലോകകപ്പില്‍ ഷമിയുടെ പേരിലുണ്ട്.

വണ്‍ ലാസ്റ്റ് ഡാന്‍സ് ഫോർ ഗ്ലോറി
നൂറില്‍ നൂറ് നേടാന്‍ കോഹ്ലി; ട്വന്റി ട്വന്റിക്ക് വഴിമാറുന്ന കാലവും ചരിത്രത്തിലേക്കുള്ള ദൂരവും

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററെന്ന് ഇതിഹാസങ്ങള്‍ പോലും വിലയിരുത്തിയ കോഹ്ലി ലോകകപ്പില്‍ നിലവാരത്തിനൊത്ത് ഇതുവരെ ഉയർന്നിട്ടില്ലെന്ന കടുത്ത വിമർശനം നേരിട്ടിരുന്നു. എന്നാല്‍ 2023 ലോകകപ്പോടെ വിമർശനങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കാന്‍ കോഹ്ലിക്കായി.

മൂന്ന് സെഞ്ചുറികളും അഞ്ച് അർദ്ധ സെഞ്ചുറികളുമടക്കം 10 കളികളില്‍ നിന്ന് 711 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം. ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന സച്ചിന്‍ തെണ്ടുല്‍ക്കറുടെ (673) രണ്ട് പതിറ്റാണ്ട് നിലനിന്ന റെക്കോഡും കോഹ്ലി ഇത്തവണ തിരുത്തി. ഇന്ത്യ ലോകകപ്പിലേക്ക് അടുക്കണമെങ്കില്‍ കോഹ്ലിയുടെ ഇന്നിങ്സ് കലാശപ്പോരില്‍ നിർണായകമാകും.

കിരീടം ഇന്ത്യ നേടിയാല്‍ അശ്വിനേയും കോഹ്ലിയേയും കാത്തിരിക്കുന്ന അപൂർവ റെക്കോഡാണ്

നാല് പേരില്‍ ഏറ്റവും കുറച്ച് ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമാണ് രവിചന്ദ്രന്‍ അശ്വിന്‍. 11 മത്സരങ്ങളില്‍ മാത്രം ഭാഗമായ അശ്വിന്‍ 18 വിക്കറ്റുകളാണ് ഇതുവരെ നേടിയത്. 2011 ടീമിലെ പ്രധാന സ്പിന്നർ ഹർഭജന്‍ സിങ്ങായതായിരുന്നു അശ്വിന് തിരിച്ചടിയായത്. 2015-ല്‍ ടീമിലെ നിർണായക സാന്നിധ്യമായിരുന്ന അശ്വിന്‍ എട്ട് കളികളില്‍ നിന്ന് 13 വിക്കറ്റുകള്‍ പിഴുതു.

എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അശ്വിന്‍ ഇത്തവണ ലോകകപ്പ് ടീമില്‍ ഇടം നേടിയത്. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ മാത്രമായിരുന്നു വലം കൈയന്‍ സ്പിന്നർക്ക് അവസരം ലഭിച്ചത്. അഹമ്മദാബദിലേത് സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണെങ്കില്‍ അശ്വിന്റെ കൈകളിലേക്ക് പന്തെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

വണ്‍ ലാസ്റ്റ് ഡാന്‍സ് ഫോർ ഗ്ലോറി
ക്യാപ്റ്റനായും കമന്റേറ്ററായും മാറിയ നെഹ്‌റു; ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിച്ച കഥ

കിരീടം ഇന്ത്യ നേടിയാല്‍ അശ്വിനേയും കോഹ്ലിയേയും കാത്തിരിക്കുന്ന അപൂർവ റെക്കോഡാണ്. രണ്ട് ഏകദിന ലോകകപ്പുകള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളെന്ന തലക്കെട്ട് രണ്ട് പേരിലേക്ക് ചുരുങ്ങും.

ഇന്ത്യന്‍ നിരയില്‍ മാത്രമല്ല, ഓസിസ് പക്ഷത്തുമുണ്ട് അവസാന ലോകകപ്പിനിറങ്ങുന്നവർ. ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാർക്ക് എന്നിവരാണ് പട്ടികയിലുള്ളത്. മൂവരും 2015 ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങളാണ്. ഓസ്ട്രേലിയക്ക് ആറാം കിരീടം സമ്മാനിച്ച് ലോകകപ്പിനോട് വിടപറയാനാകും മൂവരും അഹമ്മദാബാദിലെ മൈതാനത്തിറങ്ങുക.

logo
The Fourth
www.thefourthnews.in