ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ 'സേഫ് ഗെയിം' കളിക്കുമോ അതോ 'റിസ്‌ക്' എടുക്കുമോ?

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ 'സേഫ് ഗെയിം' കളിക്കുമോ അതോ 'റിസ്‌ക്' എടുക്കുമോ?

സുനില്‍ ഗാവസ്‌കര്‍ അടക്കമുള്ള മുന്‍ താരങ്ങളും ഹര്‍ഷ ഭോഗ്‌ലെ അടക്കമുള്ള ക്രിക്കറ്റ് വിദഗ്ധരും 'തങ്ങളുടെ' ആദ്യ ഇലവന്‍ പ്രവചിച്ചു കഴിഞ്ഞു. ഇതില്‍ ഏതു പ്രവചനം സത്യമാകുമെന്നാണ് ആരാധകരുടെ ഉത്കണ്ഠ

ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലെ ഐടിസി നര്‍മദ പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ടര മണിക്കൂര്‍ നീണ്ട സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നിരവധി അഭിപ്രായ-നിര്‍ദേശങ്ങള്‍ക്കൊടുവിലാണ് ഇന്നലെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. 15 അംഗ സ്‌ക്വാഡിലെ ഒരോ താരത്തെയും ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിശ്ചയിച്ചത്.

സ്‌ക്വാഡ് പുറത്തുവന്നതിനു പിന്നാലെ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ഇലവന്‍ എങ്ങനെയായിരിക്കുമെന്ന ചിന്തയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ അടക്കമുള്ള മുന്‍ താരങ്ങളും വിഖ്യാത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ അടക്കമുള്ള പ്രമുഖ ക്രിക്കറ്റ് വിദഗ്ധരും 'തങ്ങളുടെ' ആദ്യ ഇലവന്‍ പ്രവചിച്ചു കഴിഞ്ഞു. ഇതില്‍ ഏതു പ്രവചനം സത്യമാകുമെന്നാണ് ആരാധകരുടെ ഉത്കണ്ഠ. 17 വര്‍ഷത്തിനു ശേഷം ടി20 ലോകകപ്പ് കിരീടം സ്വപ്‌നം കാണുന്ന ഇന്ത്യ 'സേഫ് ഗെയിം' കളിക്കാനുള്ള ഇലവനെയാണോ ഒരുക്കുന്നത് അതോ വിജയം മാത്രം മുന്നില്‍ക്കണ്ട് 'റിസ്‌ക്' എടുക്കാന്‍ ഉദ്ദേശിച്ചുള്ള ഇലവനെയാകുമോ തിരഞ്ഞെടുക്കുക എന്നൊന്നു പരിശോധിക്കാം.

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ 'സേഫ് ഗെയിം' കളിക്കുമോ അതോ 'റിസ്‌ക്' എടുക്കുമോ?
സഞ്ജൂ...ഇറ്റ്സ് ടൈം!

ചാഹലിനു മുന്നില്‍ തോറ്റ റിങ്കു

ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പതിനഞ്ചാമനായി റിങ്കു സിങ് വേണോ ഒരു സ്‌പെഷലിസ്റ്റ് ബൗളര്‍ വേണോ എന്ന കാര്യത്തിലായിരുന്നു യോഗത്തിന് ഒടുവില്‍ ഏറെ ചര്‍ച്ച നടന്നത്. ഏറ്റവും കടുപ്പമേറിയ തീരുമാനമായിരുന്നു റിങ്കുവിനെ ഒഴിവാക്കുകയെന്നത്. കാരണം ഇന്ത്യക്ക് റിങ്കുവിനെപ്പോലെ ഫോമിലുള്ള ഒരു ഫിനിഷറിനെ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ വേണമായിരുന്നു. മാത്രമല്ല ഇന്ത്യന്‍ ജഴ്‌സിയില്‍ ലഭിച്ച അവസരങ്ങള്‍ റിങ്കുവിനെപ്പോലെ അവിസ്മരണീയമാക്കി മാറ്റിയ മറ്റൊരു യുവതാരം സമീപകാലത്ത് ഉണ്ടായിട്ടുമില്ല.

എന്നാല്‍ റിങ്കുവിനെ ഉള്‍പ്പെടുത്തിയാല്‍ സ്‌ക്വാഡില്‍ ഒരു സെപഷ്യലിസ്റ്റ് ബൗളര്‍ ഇല്ലാതെ ടീമിനെ അയയ്‌ക്കേണ്ടി വരുമെന്ന സാഹചര്യമാണ് സെലക്ടര്‍മാര്‍ക്ക് മുന്നില്‍. ഒടുവില്‍ റിങ്കുവിനു പകരം റിസ്റ്റ് സ്പിന്നറായ ചാഹലിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. റിങ്കുവിനെയും മറ്റൊരു സ്‌പെഷലിസ്റ്റ് ബൗളറായ ആവേശ് ഖാനെയും സ്റ്റാന്‍ഡ് ബൈ താരങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു.

ചാഹല്‍ ടീമില്‍ ഇടം പിടിച്ചെങ്കിലും ആദ്യ ഇലവനില്‍ പരിഗണിക്കാന്‍ സാധ്യത കുറവാണ്. രണ്ട് റിസ്റ്റ് സ്പിന്നര്‍മാരെ എതിര്‍ ടീമിനെതിരേ ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ മാത്രമായിരിക്കും ചാഹലിന് അവസരം ലഭിക്കുക. അല്ലാത്തപക്ഷം റിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവായിരിക്കും ഇലവനില്‍ ഉണ്ടാകുക.

റിങ്കുവിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍

മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കാതെ പോയത് റിങ്കുവിനെ സംബന്ധിച്ച് ഹൃദയഭേദകമാണ്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് ഫോമിലുള്ള ഓള്‍റൗണ്ടറായ ശിവം ദുബെയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് പോലും ശ്രമകരമായിരുന്നപ്പോള്‍ റിങ്കുവിന് ഇടമുണ്ടായിരുന്നില്ല എന്നതാണ് സത്യം.

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിനു ശേഷം ഓള്‍റൗണ്ടറും കുറച്ചുനാള്‍ ടി20 മത്സരങ്ങളില്‍ ഇന്ത്യയുടെ ക്യാപ്റ്റനുമായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ പരുക്കേറ്റ് പുറത്തുപോയതാണ് ഈ സാഹചര്യത്തിന് കാണമായത്. ഇതോടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് രോഹിത് ശര്‍മയെ തിരികെ കൊണ്ടുവരേണ്ടി വന്നു സെലക്ടര്‍മാര്‍ക്ക്. രോഹിത് തിരിച്ചെത്തിയതോടെ 2022 ടി20 ക്രിക്കറ്റ് ലോകകപ്പിനു ശേഷം ഇന്ത്യയുടെ ടി20 ടീമില്‍ കളിക്കാതിരുന്ന വിരാട് കോഹ്ലിയും തിരിച്ചെത്തി.

രോഹിതിനെ ഉള്‍പ്പെടുത്തിയ ശേഷം കോഹ്ലിയെ പുറത്തിരുത്തുകയെന്നത് സെലക്ടര്‍മാര്‍ക്ക് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്. ഇതോടെ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ യശ്വസി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിങ്ങനെയായി. ആദ്യ നാലില്‍ ഒരാള്‍ പോലും ബൗള്‍(പാര്‍ട്‌ടൈം ബൗളിങ് കൂടാതെ) ചെയ്യുകയോ, കീപ്പ് ചെയ്യുകയോ ഇല്ല. ഇതോടെ ആദ്യ ഇലവനില്‍ ഒരു സ്‌പെഷലിസ്റ്റ് വിക്കറ്റ് കീപ്പറിനെയും ഓരോ സ്പിന്‍-പേസ് ഓള്‍റൗണ്ടര്‍മാരെയും ഉള്‍പ്പെടുത്തേണ്ട സാഹചര്യമായി. ഇതാണ് റിങ്കുവിനു തിരിച്ചടിയായത്. സ്‌ക്വാഡില്‍ ഇടംപിടിച്ച ദുബെയ്ക്കും ഇത് ഒരു പരിധി വരെ തിരിച്ചടിയാണ്.

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ 'സേഫ് ഗെയിം' കളിക്കുമോ അതോ 'റിസ്‌ക്' എടുക്കുമോ?
സിക്‌സറടി വീരന്‍, യുവ്‌രാജ് സിങ്ങിന്റെ പിന്‍ഗാമി; ലോകകപ്പ് സ്‌ക്വാഡില്‍ ശിവം ദുബെ വേണ്ടേ?

ദുബെ ആദ്യ ഇലവനില്‍ ഇടംപിടിക്കുമോ?

ഉപനായകനായി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മടങ്ങി വരവും മൂന്ന് ഓള്‍റൗണ്ടര്‍മാരുമായി ഇറങ്ങില്ല എന്ന സ്ട്രാറ്റജിയും കണക്കിലെടുക്കുമ്പോള്‍ ദുബെ ആദ്യ ഇലവനില്‍ ഉണ്ടാകില്ല എന്നുതന്നെയാണ് ഉത്തരം. എന്നാല്‍ ഇടംപിടിക്കാനുള്ള സാഹചര്യങ്ങളുമുണ്ട്. അതിനു പക്ഷേ ടീം മാനേജ്‌മെന്റ് ചില 'റിസ്‌ക്' എടുക്കാന്‍ തയാറാകണമന്നു മാത്രം. അതിങ്ങനെയാകണം.

യുവതാരം യശ്വസി ജയ്‌സ്വാളിനെ ഒഴിവാക്കി നായകന്‍ രോഹിത് ശര്‍മയെയും മുന്‍ നായകന്‍ വിരാട് കോഹ്ലിയെയും ഓപ്പണര്‍മാരായി ഇറക്കണം. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങുമ്പോള്‍ നാലാം നമ്പര്‍ സ്ഥാനം ദുബെയ്ക്ക് നല്‍കാനാകും. സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ തന്റെ നാല് ഓവര്‍ ക്വാട്ടര്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുണ്ടായാല്‍ ബൗളിങ്ങില്‍ ഇപ്പോള്‍ കാര്യമായി മികവും ശ്രദ്ധയുമില്ലാത്ത ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഏതാനും ഓവറുകള്‍ ദുബെയെ വിശ്വസിച്ച് ഏല്‍പിക്കുകയും ചെയ്യാം.

ഇനി മറ്റൊരു വഴിയുള്ളത് ബൗളിങ് നിരയെ 'റിസ്‌കില്‍' ആക്കുന്നതാണ്. നാല് സ്‌പെഷലിസ്റ്റ് ബൗളര്‍മാര്‍ എന്ന സ്ട്രാറ്റജിക്കു പകരം മൂന്നു സ്‌പെഷലിസ്റ്റ് ബൗളര്‍മാരുമായി ഇറങ്ങുക. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയോ അക്‌സര്‍ പട്ടേലോ എട്ടാം നമ്പറില്‍ ഇറക്കുക. അങ്ങനെയെങ്കില്‍ ഹാര്‍ദ്ദിക്കും ദുബെയും ആദ്യ ഇലവനില്‍ ഉണ്ടാകും. ഈ സാഹചര്യത്തില്‍ ടീമിന് ആഴത്തിലുള്ള ബാറ്റിങ് നിരയും ഉണ്ടാകും. എന്നാല്‍ ബൗളിങ് നിരയുടെ കാര്യത്തില്‍ ഒരു സ്‌പെഷലിസ്റ്റ് ബൗളറുടെ കുറവുണ്ടാകുമെന്നതിനാല്‍ അതിന് മാനേജ്‌മെന്റ് തയാറാകാന്‍ സാധ്യത തീര്‍ത്തും വിരളമാണ്.

ടീമിന്റെ ബാറ്റിങ് ഡെപ്ത്?

പതിനഞ്ച് അംഗ സ്‌ക്വാഡ് പരിശോധിക്കുന്ന ആരും തിരഞ്ഞെടുക്കുന്ന ഇലവനില്‍ യശ്വസി, രോഹിത്, കോഹ്ലി, സൂര്യ, റിഷഭ് പന്ത്/സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ/ശിവംദുബെ, രവീന്ദ്ര ജഡേജ/അക്‌സര്‍ പട്ടേല്‍ എന്നിങ്ങനെയാകും ആദ്യ ഏഴു സ്ഥാനങ്ങള്‍. ഇതിനു ശേഷം ബാറ്റിങ് നിരയില്‍ സിക്‌സറുകള്‍ പായിക്കാന്‍ കെല്‍പുള്ള താരങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് ഇല്ലെന്നു തന്നെ വേണം പറയാന്‍.

വാലറ്റത്ത് ബാറ്റിങ്ങിനിറങ്ങുന്ന ഇന്ത്യയുടെ സ്‌പെഷലിസ്റ്റ് ബൗളര്‍മാര്‍ ആ മികവില്‍ ഏറെ പിന്നോക്കമാണ്. മിച്ചല്‍ സ്റ്റാര്‍ക്കിനെയും പാറ്റ് കമ്മിന്‍സിനെയുമൊക്കെപ്പോലെ അനായാസം സിക്‌സറുകള്‍ നേടാന്‍ ഇന്ത്യയുടെ സ്‌പെഷലിസ്റ്റ് ബൗളര്‍മാര്‍ക്ക് കഴിയുന്നില്ല. ആഴത്തിലുള്ള ബാറ്റിങ് നിരയുണ്ടെങ്കിലും ഈ പരിമിതി ഇന്ത്യക്ക് തിരിച്ചടിയായേക്കാം.

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ 'സേഫ് ഗെയിം' കളിക്കുമോ അതോ 'റിസ്‌ക്' എടുക്കുമോ?
റണ്‍മഴ പെയ്തിറങ്ങി, 'വരള്‍ച്ച' അവസാനിച്ചു; ആശയും ആശ്വാസവുമേകുന്ന ജയ്‌സ്വാള്‍ ഫോം

സഞ്ജുവോ ഋഷഭോ? മില്യണ്‍ ഡോളര്‍ ചോദ്യം

ഏറെ കാത്തിരുപ്പിനു ശേഷം ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലേക്ക് സഞ്ജു സാംസണ്‍ തിരഞ്ഞെടുക്കപ്പെട്ടത് തെല്ലൊന്നുമല്ല മലയാളി ക്രിക്കറ്റ് ആരാധകരെ ആഹ്‌ളാദിപ്പിച്ചത്. സഞ്ജു ടീമിലിടം പിടിച്ചുകഴിഞ്ഞു. ഇനിയുള്ള ചോദ്യം ആദ്യ ഇലവനില്‍ ഉണ്ടാകുമോയെന്നാണ്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഋഷഭ് പന്താണ് ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. അങ്ങനെയെങ്കില്‍ സഞ്ജുവിന് ആദ്യ ഇലവനില്‍ ഇടം ലഭിക്കാന്‍ മറ്റുരണ്ട് വഴികളാണുള്ളത്. പക്ഷേ അതിന് ടീം മാനേജ്‌മെന്റ് പരമ്പരാഗത സ്ട്രാറ്റജികള്‍ മാറ്റിവയ്ക്കണം.

ആദ്യത്തേത് ഒരു സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ സഞ്ജു ടീമിലിടം നേടുകയെന്നതാണ്. അതിന് മുന്‍നിരയില്‍ അഴിച്ചുപണി വേണ്ടിവരും. ഓപ്പണര്‍ സ്ഥാനത്ത് നിന്ന് യശ്വസി ജയ്‌സ്വാളിനെ ഒഴിവാക്കണം. പകരം രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോഹ്ലിയെ ഓപ്പണര്‍ സ്ഥാനത്തേക്ക് പ്രൊമോട്ട് ചെയ്യണം. അങ്ങനെ വന്നാല്‍ കോഹ്ലിക്കു പകരം സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ ഇറങ്ങുകയും നിലവില്‍ സൂര്യ കളിക്കുന്ന സ്ഥാനത്ത് സ്‌പെഷലിസ്റ്റ് ബാറ്ററായി സഞ്ജുവിനെ കളിപ്പിക്കാനും കഴിയും.

അഞ്ചാം നമ്പറില്‍ ഋഷഭും ആറാമനായി ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ ഇവരിലൊരാളും ഏഴാമനായി രവീന്ദ്ര ജഡേജ/അക്‌സര്‍ പട്ടേല്‍ എന്നിവരിലൊരാളും ഇറങ്ങും. ടീമിന്റെ ബാറ്റിങ് ഡെപ്ത് കൂടുകയും ചെയ്യും. പക്ഷേ കരിയറിന്റെ അവസാന ഘട്ടത്തിലൂടെ കടന്നുപോകുന്ന രോഹിതിനെയും കോഹ്ലിയെയും വേഗമേറിയ തുടക്കം വേണ്ട സമയത്ത് ഒരുമിച്ച് ഓപ്പണര്‍ സ്ഥാനത്ത് പരീക്ഷിക്കാന്‍ ടീം മാനേജ്‌മെന്റ് തയാറാകുമോയെന്നത് വലിയ ചോദ്യചിഹ്നമാണ്.

അടുത്ത സാധ്യതയെന്നത് ഋഷഭ് പന്തിനെ ഒഴിവാക്കി സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇറക്കുകയെന്നതാണ്. എന്നാല്‍ അതിന് സാധ്യത വളരെക്കുറവാണ്. ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ രണ്ട് ഇടംകൈയ്യന്‍ ബാറ്റര്‍മാര്‍ സാധാരണനിലയില്‍ ടീം ഇന്ത്യയുടെ സ്ട്രാറ്റജിയുടെ ഭാഗമാണ്. ഋഷഭിനെ ഒഴിവാക്കിയാല്‍ അത് തകരും. എന്നാല്‍ അതിനും മറ്റൊരു സാധ്യതയുണ്ട്. ഋഷഭിനെ ഒഴിവാക്കി സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കുകയും ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കു പകരം ശിവം ദുബെയെയും ഒരു സ്‌പെഷലിസ്റ്റ് ബൗളറെ ഒഴിവാക്കി രവീന്ദ്ര ജഡേജയെയും അക്‌സര്‍ പട്ടേലിനെയും ഒരുമിച്ച് ഇലവനില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ ആ സ്ട്രാറ്റജി നിലനിര്‍ത്താനാകും. പക്ഷേ അത് അതിരുകവിഞ്ഞ റിസ്‌ക് എടുക്കലാകുമെന്നതിനാല്‍ സാധ്യത തീര്‍ത്തും വിരളമാണ്.

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ 'സേഫ് ഗെയിം' കളിക്കുമോ അതോ 'റിസ്‌ക്' എടുക്കുമോ?
ഇനിയും വേണോ, ഓള്‍റൗണ്ടര്‍മാരെ പുറത്തിരുത്തുന്ന ഇംപാക്ട് റൂള്‍

അങ്ങനെയെങ്കില്‍ ആദ്യ ഇലവന്‍ എത്തരത്തില്‍?

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളാണ് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനായി വെസ്റ്റിന്‍ഡീസിലും യുഎസിലുമായി തയാറാക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സ്പിന്നിന് പിന്തുണയുണ്ടെങ്കിലും സീമര്‍മാര്‍ക്കും ബാറ്റര്‍മാര്‍ക്കും ഒരുപോലെ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. അല്ലാതെ സ്പിന്നിനെ പൂര്‍ണമായും തുണച്ച് പന്ത് കുത്തിത്തിരിയുന്ന തരം പിച്ചുകള്‍ അല്ലെങ്കില്‍ ഇന്ത്യയുടെ ആദ്യ ഇലവന്‍ ഏറെക്കുറെ ഇതുപോലെയാകുമെന്നാണ് ഗാവസ്‌കര്‍, ഭോഗ്‌ലെ, ഇര്‍ഫാന്‍ പത്താന്‍, ഹര്‍ഭജന്‍ സിങ്, സഞ്ജയ് മഞ്ജരേക്കര്‍ തുടങ്ങിയവരുടെ അഭിപ്രായം.

ടോപ് ഓര്‍ഡര്‍:- രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്.

മിഡില്‍ ഓര്‍ഡര്‍:- സഞ്ജു സാംസണ്‍/ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ/അക്‌സര്‍ പട്ടേല്‍

സ്പിന്നര്‍:- കുല്‍ദീപ് യാദവ്/യൂസ്‌വേന്ദ്ര ചഹാല്‍

പേസര്‍മാര്‍:- ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

ശേഷിക്കുന്നത് രണ്ട് സ്ഥാനങ്ങളാണ്. അതിനു വേണ്ടി യശ്വസി ജയ്‌സ്വാള്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവര്‍ മത്സരിക്കും. രണ്ട് ഓള്‍റൗണ്ടര്‍മാരുമായി ഇറങ്ങുമെങ്കില്‍ ജയ്‌സ്വാള്‍ പുറത്തിരിക്കും. അല്ലാത്ത പക്ഷം ഹാര്‍ദ്ദിക്കോ ദുബെയോ പുറത്തിരിക്കും. ഇടംപിടിക്കാന്‍ സാധ്യത കൂടുതല്‍ യശ്വസിക്കും ഹാര്‍ദ്ദിക്കിനും.

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ 'സേഫ് ഗെയിം' കളിക്കുമോ അതോ 'റിസ്‌ക്' എടുക്കുമോ?
ബൗളർമാർക്ക് നരകം, ബാറ്റർമാർക്ക് പറുദീസ! 'ബാലന്‍സ്' തെറ്റിയ ഐപിഎല്‍

ഇനി സ്പിന്നിന് മികച്ച പിന്തുണ ലഭിക്കുന്ന വിക്കറ്റിലാണ് ഇന്ത്യ കളിക്കുന്നതെങ്കില്‍ മൂന്നാം പേസര്‍ക്ക് പകരം ഒരു സ്പിന്നറിനെക്കൂടി ടീമില്‍ ഉള്‍പ്പെടുത്തും. അങ്ങനെ വരുമ്പോള്‍ ബാറ്റിങ് കരുത്തു കൂട്ടാന്‍ ജഡേജയെയും അക്‌സറിനെയും ഒരുമിച്ച് ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ബൗളിങ് കരുത്തു കൂട്ടാന്‍ കുല്‍ദീപിനെയും ചാഹലിനെയും ഒരുമിച്ച് ഉള്‍പ്പെടുത്തുകയോ ചെയ്യാനാകും.

logo
The Fourth
www.thefourthnews.in