പ്രായം 40 പിന്നിട്ടോ? ആരോഗ്യം സംരക്ഷിക്കാം ഈ വഴികളിലൂടെ

പ്രായം 40 പിന്നിട്ടോ? ആരോഗ്യം സംരക്ഷിക്കാം ഈ വഴികളിലൂടെ

ചില കാര്യങ്ങള്‍ ജീവിതത്തില്‍ ശ്രദ്ധിച്ചാല്‍ നാല്‍പതിലും ഇരുപതിന്‌റെ ചുറുചുറുക്കോടെ ഓടിനടക്കാനാകും. എന്തൊക്കെ മാറ്റങ്ങളാണ് ജീവിതരീതിയില്‍ വരുത്തേണ്ടതെന്നു നോക്കാം

ഒരു 40 വയസ് പിന്നിടുന്നതോടെ ചില്ലറ ആരോഗ്യപ്രശ്‌നങ്ങളൊക്കെ അലട്ടാന്‍ തുടങ്ങും. വ്യായാമമൊക്കെ ചെയ്ത് ഫിറ്റ് ആയി നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കു പോലും പലപ്പോഴും അതിനു സാധിക്കാറില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ജീവിതത്തില്‍ ശ്രദ്ധിച്ചാല്‍ നാല്‍പതിലും ഇരുപതിന്‌റെ ചുറുചുറുക്കോടെ ഓടിനടക്കാനാകും. എന്തൊക്കെ മാറ്റങ്ങളാണ് ജീവിതരീതിയില്‍ വരുത്തേണ്ടതെന്നു നോക്കാം.

ജീവിതശൈലി പുതുക്കാം

യുവത്വം നിലനിര്‍ത്താനും ആക്ടീവായിരിക്കാനും എപ്പോഴും പ്രധാനം നല്ലൊരു ജീവിതശൈലി ക്രമീകരിക്കുക എന്നതാണ്. എയ്‌റോബിക്, സ്‌ട്രെങ്ത് ട്രെയിനിങ്, യോഗ എന്നിവ ഉള്‍പ്പെട്ട ഒരു വ്യായാമരീതി ഫിറ്റ്‌ന്‌സ് നിലനിര്‍ത്താന്‍ സഹായിക്കും.

ആവശ്യത്തിനു ഭക്ഷണം

വ്യായാമം ജീവിതരീതിയുടെ ഭാഗമാക്കുന്നതിനൊപ്പെംതന്നെ പ്രധാനമാണ് നാം എന്തു കഴിക്കുന്നുവെന്നത്. പഴങ്ങളും പച്ചക്കറികളും പ്രോട്ടീനും പയര്‍വര്‍ഗങ്ങളും അടങ്ങിയ ഒരു ഡയറ്റ് ക്രമീകരിക്കാം. പ്രോസസ് ചെയ്തതും മധുരവും ഉപ്പും കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ നിയന്ത്രണം വരുത്തുകയുംവഴി പല രോഗസാധ്യതയും ഇല്ലാതാക്കാനും സാധിക്കും.

വേണം നല്ല ഉറക്കം

ചര്‍മത്തിനുണ്ടാകുന്ന ചുളിവുകളും കറുത്ത പാടുകളും ഒഴിവാക്കാന്‍ ദിവസവും ഏഴു മുതല്‍ എട്ട് മണിക്കൂര്‍വരെ ഉറക്കം ആവശ്യമാണ്. ഇതിനായി ഉറങ്ങുന്നതിനും ഉണരുന്നതിനും ഒരു സമയം നിശ്ചയിക്കാം. ക്ഷീണം അകറ്റി നല്ലൊരു ദിവസം ആരംഭിക്കാനും ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടതുണ്ട്.

പ്രായം 40 പിന്നിട്ടോ? ആരോഗ്യം സംരക്ഷിക്കാം ഈ വഴികളിലൂടെ
മാംസത്തിനു പകരം സസ്യാധിഷ്ഠിത ഭക്ഷണം ശീലമാക്കൂ; ഹൃദ്രോഗ, പ്രമേഹ സാധ്യത കുറയ്ക്കൂ

സമ്മര്‍ദം ഒഴിവാക്കാം

ജീവിതത്തില്‍ നിന്ന് സമ്മര്‍ദങ്ങളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കണം. ഇതിനായി ധ്യാനം, ശ്വസന വ്യായാമങ്ങള്‍, യോഗ എന്നിവ ശീലിക്കുകയോ ഇഷ്ടമള്ള വിനോദോപാധികളില്‍ ഏര്‍പ്പെടുകയോ ചെയ്ത് സമ്മര്‍ദങ്ങള്‍ ഒഴിവാക്കുക.

സൂര്യപ്രകാശത്തില്‍ നിന്നു സംരക്ഷണം

സൂര്യപ്രകാശത്തില്‍ നിന്നു ചര്‍മം സംരക്ഷിക്കേണ്ടതുണ്ട്. നല്ല വെയിലത്ത് പുറത്തിറങ്ങുമ്പോള്‍ സണ്‍ പ്രൊട്ടക്ഷന്‍ ഫെയ്‌സ് ക്രീം ഉപയോഗിക്കാം. അധികമായി വെയിലേല്‍ക്കുന്നത് അകാല വാര്‍ധക്യത്തിലേക്കും ചര്‍മാര്‍ബുദത്തിലേക്കും നയിക്കും.

ടോക്‌സിക് റിലേഷന്‍ഷിപ്പ് വേണ്ട

സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോഴും ഒരു ശ്രദ്ധ കൊടുക്കണം. പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യുന്ന സന്തോഷത്തോടെ ഇടപഴകുന്ന സുഹൃത്തുക്കളുമായി കൂടുന്നതോടെ ആ എനര്‍ജി നമ്മളിലും പ്രകടമാകും.

മാനസികോല്ലാസം കണ്ടെത്താം

മനസിനെ ഫിറ്റായും ആരോഗ്യകരമായും നിലനിര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടാം. പസില്‍, വായന, പുതിയ കാര്യങ്ങള്‍ പഠിക്കുക, പുതിയ ഹോബികള്‍ കണ്ടെത്തുക തുടങ്ങിയവയിലൂടെ മനസിനെ എപ്പോഴും ആക്ടീവായി നിലനര്‍ത്താം.

പ്രായം 40 പിന്നിട്ടോ? ആരോഗ്യം സംരക്ഷിക്കാം ഈ വഴികളിലൂടെ
സ്ത്രീകള്‍ അവഗണിക്കരുതാത്ത അണ്ഡാശയ അര്‍ബുദത്തിന്‌റെ ആറ് ലക്ഷണങ്ങള്‍ അറിയാം

അനാരോഗ്യ ശീലങ്ങള്‍ വേണ്ട

യുവത്വം നിലനിര്‍ത്താനും രോഗങ്ങളില്‍നിന്ന് അകന്നു നില്‍ക്കാനും അനാരോഗ്യ ശീലങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. പുകവലി, മദ്യം എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യുകവഴി ആരോഗ്യം സംരക്ഷിക്കാം.

logo
The Fourth
www.thefourthnews.in