വീണ്ടും അശാന്തിയുടെ വിളനിലമായി പശ്ചിമേഷ്യ ; ഇറാൻ - ഇസ്രയേൽ സംഘർഷങ്ങൾ തുറന്ന യുദ്ധത്തിന് വഴിവെക്കുമോ?

വീണ്ടും അശാന്തിയുടെ വിളനിലമായി പശ്ചിമേഷ്യ ; ഇറാൻ - ഇസ്രയേൽ സംഘർഷങ്ങൾ തുറന്ന യുദ്ധത്തിന് വഴിവെക്കുമോ?

ഒരു രാജ്യത്തിൻ്റെ കോൺസുലേറ്റിന് നേരെയുള്ള ആക്രമണം അതിൻ്റെ പരമാധികാര ഭൂമിക്ക് നേരെയുള്ള ആക്രമണമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ വിഷയം പുതിയൊരു സംഘർഷത്തിന് തുടക്കമിടുമെന്ന കാര്യത്തിൽ സംശയമില്ല

സംഘർഷങ്ങളുടെ വളരെ നീണ്ട ചരിത്രമാണ് പശ്ചിമേഷ്യക്ക് എന്നും പറയാനുള്ളത്. യുദ്ധങ്ങളും ആക്രമണങ്ങളും രക്തച്ചൊരിച്ചിലുകളും ആ മണ്ണിന് അപരിചിതമല്ല. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴ് മുതൽ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന നിഷ്ഠൂരമായ ആക്രമണങ്ങൾ പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി പാരമ്യത്തിലെത്തിച്ചു. ഇസ്രയേല്‍ ഹമാസ് സംഘർഷത്തില്‍ കൂടുതൽ രാജ്യങ്ങൾ ഭാഗമാവുന്നതോടെ പശ്ചിമേഷ്യയുടെ ഭാവിയെ സംബന്ധിച്ച് കൂടുതല്‍ ആശങ്കകൾ ഉയരുകയാണ്.

വീണ്ടും അശാന്തിയുടെ വിളനിലമായി പശ്ചിമേഷ്യ ; ഇറാൻ - ഇസ്രയേൽ സംഘർഷങ്ങൾ തുറന്ന യുദ്ധത്തിന് വഴിവെക്കുമോ?
സിറിയയിലെ ഇസ്രയേല്‍ ആക്രമണം: ഇറാന്റെ പ്രത്യാക്രമണം നേരിടാന്‍ അമേരിക്ക, രാജ്യത്ത് കനത്ത ജാഗ്രത

സിറിയയിലെ ഇറാൻ എംബസിയില്‍ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങള്‍ മേഖലയെ കൂടുതല്‍ കലുഷിതമാക്കുന്നു. ഈ ആഴ്ച ആദ്യം നടന്ന ആക്രമണത്തിൽ ഇറാനിയന്‍ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡർ ജനറല്‍ മുഹമ്മദ് റെസ സഹേദി അടക്കമുള്ള പ്രമുഖർ കൊല്ലപ്പെട്ടു. 2020 ജനുവരിയിൽ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ മേജർ ജനറൽ ഖാസിം സുലൈമാനിയെ ഇറാഖിൽ യുഎസ് കൊലപ്പെടുത്തിയശേഷം ഉന്നത റാങ്കിലുള്ള ഒരുദ്യോഗസ്ഥനെക്കൂടി വകവരുത്തിയെന്നതാണ് പുതിയ സാഹചര്യത്തിന്റെ അടിസ്ഥാനം.

ഒരു രാജ്യത്തിൻ്റെ കോൺസുലേറ്റിനു നേരെയുള്ള ആക്രമണം അതിൻ്റെ പരമാധികാര ഭൂമിക്കു നേരെയുള്ള ആക്രമണമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ വിഷയം മറ്റൊരു സംഘർഷത്തിന് തുടക്കമിടുമെന്ന് നിസംശയം പറയാം. ആക്രമണത്തിന് ഇസ്രയേൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞു.

വീണ്ടും അശാന്തിയുടെ വിളനിലമായി പശ്ചിമേഷ്യ ; ഇറാൻ - ഇസ്രയേൽ സംഘർഷങ്ങൾ തുറന്ന യുദ്ധത്തിന് വഴിവെക്കുമോ?
വേൾഡ് സെന്റർ കിച്ചൺ പ്രവർത്തകരുടെ കൊലപാതകം: മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി ഇസ്രയേല്‍

ഇസ്രയേലിന്റെ ഈ നീക്കം പശ്ചിമേഷ്യയെ കൂടുതൽ അപകടത്തിലേക്കാണ് തള്ളിവിടുന്നത്. ഇസ്രയേലിനും അടുത്ത സഖ്യകക്ഷിയായ യുഎസിനും നേരെ പ്രത്യാക്രമണങ്ങൾ നടത്താനാണ് ഇറാന്റെ തീരുമാനമെങ്കിൽ അത് വലിയ പ്രശ്നങ്ങളാകും വിളിച്ചു വരുത്തുക. എന്നാൽ അങ്ങനെ ഒരു ആക്രമണത്തിന് ഇറാന് ഇപ്പോള്‍ സാധിക്കുമോ? വലിയ രക്ത ചൊരിച്ചിലിലേക്ക് പശ്ചിമേഷ്യയെ തള്ളിവിടുമോ? ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല.

ഇസ്രയേൽ ഇറാനെ നേരിട്ട് ആക്രമിച്ചതെന്തിന്?

2011-ൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തെത്തുടർന്നുണ്ടായ രാജ്യത്തെ അരാജകത്വം മുതലെടുത്ത് ഇസ്രയേൽ സൈന്യം ഒരു ദശാബ്ദത്തിലേറെയായി സിറിയയിൽ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ശിഥിലമായ രാജ്യത്തെ ഭരണവ്യവസ്ഥ ഈ ആക്രമണങ്ങൾക്ക് കൂടുതൽ സൗകര്യം ഒരുക്കിയെന്ന് പറയാം. സിറിയയിൽ വർധിച്ചുവരുന്ന ഇറാന്റെയും ഹിസ്ബുള്ളയുടെയും സാന്നിധ്യം ചൂണ്ടിക്കാട്ടി 2017 മുതൽ ഇസ്രയേൽ ആക്രമണങ്ങൾ നടത്തുന്നുണ്ട്.

വീണ്ടും അശാന്തിയുടെ വിളനിലമായി പശ്ചിമേഷ്യ ; ഇറാൻ - ഇസ്രയേൽ സംഘർഷങ്ങൾ തുറന്ന യുദ്ധത്തിന് വഴിവെക്കുമോ?
അടിയന്തര വെടിനിർത്തലിന് വീണ്ടും ആഹ്വാനം ചെയ്ത് യുഎസ്; ഇസ്രയേല്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ നയം മാറ്റുമെന്ന് ബൈഡന്‍

ഇസ്രയേല്‍ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പണ്ട് ഇറാനെക്കുറിച്ച് പറഞ്ഞത് ഇറാന്‍ ഒരു 'നീരാളിയുടെ തല'യാണ്, എന്നായിരുന്നു. ഇറാനെ പിന്‍പറ്റി പല സായുധ സംഘങ്ങള്‍ വളരുന്നു എന്നായിരുന്നു ബെന്നറ്റ് ചൂണ്ടിക്കാട്ടിയത്. ഹമാസ്, ഹിസ്ബുള്ള, ഹൂതി, ഇസ്ലാമിക ജിഹാദ് ഇസ്രയേല്‍ തീവ്രവാദികള്‍ എന്ന് വിളിക്കുന്ന ഈ സംഘടനകളുടെ സംഗമ സ്ഥാനമാണ് ഇറാന്‍ എന്നാണ് അവരുടെ നിലപാട്.

1961ലെ വിയന്ന കൺവെൻഷൻ പ്രകാരം യുദ്ധസമയത്തും എംബസിയും കോൺസുലർ പരിസരവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എംബസിക്ക് നേരെയുള്ള ആക്രമണം കൊണ്ട് കൃത്യമായ സന്ദേശം ഇസ്രയേൽ ഇറാന് നൽകുന്നുണ്ട്. മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ സിറിയയിൽ എത്തിയത്തിന് പിന്നാലെ, എംബസിയിൽ വെച്ച് അദ്ദേഹത്തെ ഇസ്രയേൽ വധിക്കുകയായിരുന്നു. ഇറാനിലെ മുതിർന്ന സൈനികരുടെ നീക്കങ്ങൾ ഇസ്രയേൽ കൃത്യമായി നിരീക്ഷിക്കുന്നു, എംബസിക്കുള്ളിൽ പോലും ആർക്കും രക്ഷയില്ല എന്ന് തന്നെയാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. ഒരു തുറന്ന പ്രാദേശിക യുദ്ധമാണ് ഇസ്രേയലിന് വേണ്ടത് എന്ന സൂചനകൂടിയാണ് ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

വീണ്ടും അശാന്തിയുടെ വിളനിലമായി പശ്ചിമേഷ്യ ; ഇറാൻ - ഇസ്രയേൽ സംഘർഷങ്ങൾ തുറന്ന യുദ്ധത്തിന് വഴിവെക്കുമോ?
തലവേദന മുതൽ മൂക്കിൽ നിന്ന് രക്തസ്രാവം വരെ, അമേരിക്കന്‍ ഉദ്യോഗസ്ഥരെ ബാധിക്കുന്ന നിഗൂഢ രോഗം; എന്താണ് ഹവാന സിന്‍ഡ്രോം?

പശ്ചിമേഷ്യയുടെ ഭാവിയെന്ത് ?

ഇറാനിലെ ഏറ്റവും പുതിയ ഇസ്രയേലി ആക്രമണങ്ങൾ വിശാലമായ സംഘർഷത്തിന് വഴിവെക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഇസ്രയേലിന്റെ ആക്രമങ്ങളോട് പലപ്പോഴും ഇറാൻ മൗനം പാലിക്കുന്നതിന് പിന്നിലെ ഒരു സുപ്രധാന കാരണം അത് തന്നെയാണ്. ഗാസയ്‌ക്കെതിരായ അധിനിവേശം മേഖലയിലുടനീളം വ്യാപിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുകയെന്നതാണ് ഇറാന്റെ പ്രഖ്യാപിത നയം. ഹിസ്ബുല്ലയെ മുന്നിൽ നിർത്തി തിരിച്ചടിക്കുകയാണ് ഇറാന് ആ നിലയ്ക്ക് സ്വീകരിക്കാവുന്ന വഴി.

എന്നാൽ എത്ര കാലം ഇറാന് ഇത്തരത്തിൽ പിന്നോട്ട് വലിയാൻ സാധിക്കുമെന്നതും ഉയർന്നുവരുന്ന ചോദ്യമാണ്. ഇസ്രയേലിനെതിരെ തിരിച്ചടിക്കാൻ ഇറാനുമേൽ സമ്മർദമുണ്ട് താനും.

വീണ്ടും അശാന്തിയുടെ വിളനിലമായി പശ്ചിമേഷ്യ ; ഇറാൻ - ഇസ്രയേൽ സംഘർഷങ്ങൾ തുറന്ന യുദ്ധത്തിന് വഴിവെക്കുമോ?
നിശ്ചയിച്ചിരുന്ന ഇഫ്താർ വിരുന്ന് റദ്ദാക്കി വൈറ്റ് ഹൗസ്; എന്തുകൊണ്ട്?

എന്നാൽ ഇസ്രയേലുമായുള്ള ഒരു തുറന്ന യുദ്ധം മുഴുവൻ പ്രദേശത്തിനും വിനാശകരമാകുമെന്നും അമേരിക്ക അടക്കമുള്ള വൻ ശക്തികൾ യുദ്ധത്തിന്റെ ഭാഗമാവുമെന്നും ഇറാന് നിശ്ചയമുണ്ട്. അതിനാൽ വലിയ ശക്തികളുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കി നിഴൽ യുദ്ധങ്ങൾ നടത്തുകയെന്നതാണ് ഇറാന്‍ സ്വീകരിക്കാറുള്ള നീക്കം.

എന്നിരുന്നാലും തുടർച്ചയായി ഇത്തരത്തിൽ മൗനം പാലിക്കുന്നത് ഇസ്രയേലിന്റെ നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായി മാറും. ഒരു ഉന്നത ജനറലിനെ കൊലപ്പെടുത്തിയ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തോട് പ്രതികരിക്കാൻ ഇറാന് കഴിയാതെ വരുന്നത് തീർച്ചയായും ഇസ്രയേലിന് കരുത്തു പകരും.

റമദാൻ അവസാനിക്കുന്നതിന് മുൻപ് ഇറാൻ തിരിച്ചടിക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അതിനാൽ അമേരിക്ക വൻ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം ഇറാൻ ആക്രമണമഴിച്ചുവിടുകയാണെങ്കിൽ അതൊരു തുറന്ന യുദ്ധത്തിന് വഴിവെക്കുകയും പശ്ചിമേഷ്യ വീണ്ടും ചോരക്കമാവുകയും ചെയ്യും.

logo
The Fourth
www.thefourthnews.in