ENTERTAINMENT

സംവിധായകൻ ബാല കരിയറിൽ ഏറെ സഹായിച്ച വ്യക്തി, ഉപദ്രവിച്ചെന്ന പ്രചാരണം തെറ്റ്; വിശദീകരണവുമായി മമിതാ ബൈജു

എന്റർടെയ്ൻമെന്റ് ഡെസ്ക്

സംവിധായകൻ ബാല സിനിമ സെറ്റിൽ വെച്ച് തന്നെ ഉപദ്രവിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് തുറന്ന് പ്രതികരിച്ച് നടി മമിത ബൈജു. പ്രചരണങ്ങൾ തെറ്റാണെന്നും ബാലയിൽ നിന്ന് യാതൊരു തരത്തിലുള്ള പീഡനങ്ങളും ഏൽക്കേണ്ടി വന്നിട്ടില്ലെന്നും മമിത ബൈജു വ്യക്തമാക്കി. താൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചാണ് പ്രചാരണം നടത്തിയതെന്നും മമിത ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

സംവിധായകൻ ബാലയുടെ ‘വണങ്കാൻ’ എന്ന ചിത്രത്തിൽ നായികയായി നേരത്തെ നിശ്ചയിച്ചിരുന്നത് മമിതയെയായിരുന്നു. നാല്പത്ത് ദിവസത്തോളം ചിത്രീകരണം കഴിഞ്ഞിരുന്നു. ഈ സമയത്ത് സെറ്റിൽ വെച്ച് ബാല ധാരാളം വഴക്ക് പറയുമായിരുന്നു എന്ന് മമിത ഒരഭിമുഖത്തിനിടെ പറഞ്ഞിരുന്നു. എന്നാൽ ഈ ഭാഗം മാത്രം മുറിച്ചെടുത്ത് ബാല മമിതയെ ശാരീരികമായി ഉപദ്രവിച്ചു എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

‘ഒരു തമിഴ് സിനിമയുമായി ബന്ധപ്പെട്ട് എന്റെ പേരിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഒരു സിനിമാ പ്രമോഷനു വേണ്ടി നല്‍കിയ അഭിമുഖത്തില്‍ നിന്നുമൊരു ഭാഗം അടര്‍ത്തിയെടുത്ത് തെറ്റായി ക്വോട്ട് ചെയ്താണ് ഈ നിരുത്തരവാദപരമായ തലക്കെട്ട് സൃഷ്ടിച്ചിരിക്കുന്നത്. ആ സിനിമയുടെ പ്രീപ്രൊഡക്‌ഷനും പ്രൊഡക്‌ഷനുമൊക്കെയായി ബാല സാറിനൊപ്പം ഒരു വര്‍ഷത്തോളം വര്‍ക്ക് ചെയ്തിട്ടുണ്ട് ഞാന്‍. നടി എന്ന നിലയിൽ നിന്ന് ഉയരാൻ എന്നെ അദ്ദേഹം എന്നും സഹായിച്ചിട്ടുണ്ട്. ഒരു നല്ല അഭിനേതാവാനായി ഒരുപാട് ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. എനിക്ക് ഒരു തരത്തിലുമുള്ള മാനസികവും ശാരീരികവുമായ വേദനകളോ മറ്റോ ആ സിനിമയുടെ ചിത്രീകരണത്തിനിടെ അനുഭവിക്കേണ്ടി വന്നിട്ടില്ല. മറ്റു പ്രഫഷനല്‍ കമ്മിറ്റ്‌മെന്റുകള്‍ മൂലമാണ് ഞാന്‍ ആ സിനിമയില്‍നിന്നു പിന്മാറിയത്. പബ്ലിഷ് ചെയ്യും മുമ്പ് വ്യക്തതയ്ക്കായി എന്നെ ബന്ധപ്പെട്ട മാധ്യമങ്ങളോടു നന്ദി പറയാനും ആഗ്രഹിക്കുന്നു. മനസ്സിലാക്കിയതിന് നന്ദി," മമിത വ്യക്തമാക്കി.

സൂര്യ നായകനായ ‘വണങ്കാൻ’ ബാല സംവിധാനം ചെയ്യാനിരുന്ന തമിഴ് ചിത്രമാണ്. മമിതയായിരുന്നു ചിത്രത്തിലെ നായികാ കഥാപാത്രം. നാല്പത് ദിവസത്തെ ഷൂട്ടിങ്ങും കഴിഞ്ഞിരുന്നു. എന്നാൽ സൂര്യ പിന്നീട് ചിത്രത്തിൽ നിന്ന് പിന്മാറി. പിന്നാലെ മമതയും പിന്മാറി. ചിത്രത്തിന്റെ ഷൂട്ടിംഗ് ആദ്യം മുതൽ വീണ്ടും ആരംഭിക്കണമെന്ന് പറഞ്ഞതോടെയാണ് മമിത ചിത്രത്തിൽ നിന്ന് പിന്മാറിയത്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ