ENTERTAINMENT

നേരിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത്; സെറ്റിൽ ജോയിൻ ചെയ്ത് മോഹൻലാൽ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ജീത്തു ജോസഫിന്റെ പുതിയ ചിത്രം നേരിൽ ജോയിൻ ചെയ്ത് മോഹൻലാൽ. തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് മോഹൻലാൽ ഷൂട്ടിങ്ങിനായി എത്തി. ആഗസ്റ്റ് 17നാണ് നേരിന്റെ ചിത്രീകരണം ആരംഭിച്ചത്.

ലൂസിഫറിന് ശേഷം നേരിന്റെ ചിത്രീകരണത്തിനായാണ് മോഹൻലാൽ തിരുവനന്തപുരത്തെത്തുന്നത്. ഒന്നര മാസത്തോളം ചിത്രീകരണവുമായി ബന്ധപ്പെട്ട് താരം തിരുവനന്തപുരത്തുണ്ടാകും. കലാസംവിധായകൻ ബോബൻ ഒരുക്കിയ സെറ്റിലാണ് ചിത്രീകരണം. ജഗദീഷ്, ഗണേഷ് കുമാർ, അനശ്വര രാജൻ, ശാന്തി മായാദേവി, ശ്രീധന്യ എന്നിവരും താരത്തിനൊപ്പം ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.

മൈസൂറിൽ ഷൂട്ടിങ് പുരോ​ഗമിക്കുന്ന വൃഷഭ എന്ന തെലു​ഗു ചിത്രത്തിന്റെ സെറ്റിലായിരുന്നു മോഹൻലാൽ. ചിത്രത്തിന്റെ ഒരു ഷെഡ്യുൾ പൂർത്തിയാക്കി ചെന്നൈയിലും കൊച്ചിയിലും ചില ഓണച്ചടങ്ങുകളിലും പങ്കെടുത്ത ശേഷമാണ് നേരിന്റെ ഷൂട്ടിങ്ങിനായി താരം തിരുവനന്തപുരത്തെത്തിയത്. കറുത്ത ഷർട്ടും, കട്ടിയുള്ള താടിയും, കണ്ണടയും, വ്യത്യസ്തമായ ഹെയർസ്റ്റൈല്ലുമുള്ള മോഹൻലാലിന്റെ നേരിലെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജീത്തു ജോസഫിനൊപ്പമുള്ള മോഹൻലാലിന്റെ നാലാമത്തെ ചിത്രമാണ് നേര്. ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് താരമെത്തുന്നത്. അധിപൻ, ഹരികൃഷ്ണൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ലീഗൽ ത്രില്ലർ ഡ്രാമ ചിത്രത്തിൽ പ്രിയാമണിയും പ്രധാന വേഷത്തിലെത്തുന്നു. സിദ്ദിഖ്, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിൻ്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'

'ആര്‍ക്കും ഒരു പരിഗണനയും നല്‍കിയിട്ടില്ല'; അമിത് ഷായുടെ വിമര്‍ശനത്തിന്‌ മറുപടിയുമായി സുപ്രീംകോടതി