INDIA

ഇന്ത്യയുടെ സമാധാനം കെടുത്തി കടന്നുകളയുന്ന ഭീകരരെ പാക്കിസ്താനിൽ കയറി കൊല്ലുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

വെബ് ഡെസ്ക്

രാജ്യത്തിന്റെ സമാധാനം തകര്‍ക്കാന്‍ ഏതെങ്കിലും തീവ്രവാദികള്‍ ശ്രമിക്കുകയാണെങ്കില്‍ കേന്ദ്രം ഉചിതമായ മറുപടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. തീവ്രവാദികള്‍ പാകിസ്താനിലേക്ക് പലായനം ചെയ്താല്‍ അവരെ പിന്തുടര്‍ന്ന് പാകിസ്താന്‍ മണ്ണില്‍നിന്ന് തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ മറുപടി.

ഇന്ത്യയ്ക്ക് കഴിവുണ്ടെന്നും പാകിസ്താന് അത് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ മണ്ണില്‍ തീവ്രവാദികളെ ഇല്ലാതാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യ പാകിസ്താനില്‍ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതെന്ന ദ ഗാര്‍ഡിയൻ റിപ്പോര്‍ട്ട് ഉദ്ധരിച്ചുളള ചോദ്യത്തിനായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ മറുപടി.

അയല്‍രാജ്യങ്ങളുമായി സൗഹാര്‍ദപരമായ ബന്ധം നിലനിര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് രാജ്‌നാഥ് സിങ്പറഞ്ഞു. ''ചരിത്രം നോക്കൂ. ഞങ്ങള്‍ ഒരു രാജ്യത്തെയും ആക്രമിക്കാറില്ല. മറ്റേതെങ്കിലും രാജ്യത്തിന്റെ ഒരു ഇഞ്ച് സ്ഥലം പോലും കൈവശപ്പെടുത്തിയിട്ടില്ല. ഇതാണ് ഇന്ത്യയുടെ സ്വഭാവം. നമ്മുടെ മണ്ണില്‍ ഭീകരത പടര്‍ത്തി ആരെങ്കിലും ഇന്ത്യയെ ഭയപ്പെടുത്താന്‍ ശ്രമിച്ചാല്‍ വെറുതെ വിടില്ല,'' പ്രതിരോധ മന്ത്രി പറഞ്ഞു.

പാക് അധിനിവേശ കശ്മീര്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ ഭാഗമാണെന്നും അവര്‍ ഇന്ത്യയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെടുമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു. അനുച്ഛേദം 370 റദ്ദാക്കിയശേഷം കശ്മീരില്‍ സാധാരണജീവിതം തിരികെവന്നെന്നും വികസനം വേഗത്തിലായെന്നും അദ്ദേഹം അവകാശപ്പെട്ടു. താഴ്വരയില്‍ അഫ്‌സ്പ ഇല്ലാതാക്കാന്‍ സമയമായി. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കും.

അരുണാചല്‍ പ്രദേശില്‍ ചൈന അവകാശവാദം മുഴക്കുന്നതില്‍ പ്രതിപക്ഷം തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനെതിരെയും രാജ്നാഥ് സിങ് പ്രതികരിച്ചു. അവർ സ്വയം ആത്മപരിശോധന നടത്തണം. എന്താണ് നല്ലത് അതാണ് കേന്ദ്രം ചെയ്യുന്നത്. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമാണ്. എന്നും ഇന്ത്യയുടേതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാങ്ക്‌ഡെയില്‍ അടിച്ചുതകര്‍ത്ത് സൂപ്പര്‍ ജയന്റ്‌സ്; മുംബൈ ഇന്ത്യന്‍സിന് പടുകൂറ്റന്‍ ലക്ഷ്യം

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക്? അന്തിമ തീരുമാനം ഐപിഎല്‍ ഫൈനലിനു ശേഷം

'അറസ്റ്റിന് മതിയായ തെളിവുണ്ടോ'? ഇ ഡിയോട് സുപ്രീംകോടതി; കെജ്‌രിവാളിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി

'കെജ്‌രിവാളിനെതിരായ ബിജെപി ഗൂഢാലോചനയുടെ കരു'; സ്വാതിയെ തള്ളി എഎപി

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ഇ ഡി