INDIA

അറബിക്കടലിൽ ഡ്രോൺ ആക്രമണങ്ങൾ വർധിക്കുന്നു; നാവിക ദൗത്യസേനയെ വിന്യസിച്ച് ഇന്ത്യ

വെബ് ഡെസ്ക്

അറബിക്കടലിൽ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം വർധിച്ച പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി ഇന്ത്യൻ നാവിക സേന. വടക്കൻ, മധ്യ അറബിക്കടലിലും ഏദൻ ഉൾക്കടലിലുമാണ് ആക്രമണങ്ങളെ തുടർന്ന് സേന നിരീക്ഷണം ശക്തമാക്കിയത്.

കടലിൽ സുരക്ഷാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും എന്തെങ്കിലും അപകടമുണ്ടായാൽ ചരക്ക് കപ്പലുകളെ സഹായിക്കുന്നതിനുമായി ഡിസ്‌ട്രോയറുകളും ഫ്രിഗേറ്റുകളും അടങ്ങുന്ന നേവൽ ടാസ്‌ക് ഗ്രൂപ്പുകളെ വിന്യസിച്ചിട്ടുണ്ടെന്നും നാവികസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യൻ മഹാസമുദ്രത്തിലെ പുതിയ അപകടസാധ്യതകൾ പരിശോധിക്കാൻ കോസ്റ്റ് ഗാർഡുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും നാവികസേന അറിയിച്ചു. നേരത്തെ

ഇന്ത്യൻ തീരപ്രദേശത്ത് നിന്ന് 400 കിലോമീറ്റർ അകലെ എംവി ചെം പ്ലൂട്ടോ എന്ന ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു ഇതിന് പിന്നാലെയാണ് പ്രദേശത്തെ സുരക്ഷ നാവികസേന ശക്തമാക്കിയത്.

20 ഇന്ത്യക്കാരും ഒരു വിയറ്റ്‌നാമീസും അടക്കം 21 ജീവനക്കാരുമായി സഞ്ചരിച്ച കപ്പൽ അറബിക്കടലിൽ അക്രമണമുണ്ടായി രണ്ട് ദിവസത്തിന് ശേഷം ഡിസംബർ 26 ന് കോസ്റ്റ് ഗാർഡ് കപ്പൽ വിക്രത്തിന്റെ സംരക്ഷണയിൽ മുംബൈ തുറമുഖത്തെത്തിച്ചിരുന്നു. മംഗളൂരു തുറമുഖം ലക്ഷ്യമാക്കിയാണ് കപ്പൽ നീങ്ങിയിരുന്നത്. കെമിക്കൽ ഓയിൽ പ്രോഡക്ട് ടാങ്കറായ കപ്പൽ, ഡിസംബർ 25നാണ് മംഗളൂരൂ തുറമുഖത്ത് എത്തേണ്ടിയിരുന്നത്.

ഒക്ടോബർ 7 ന് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം സുപ്രധാനമായ ചെങ്കടൽ കപ്പൽ പാതയിൽ യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ നടത്തിയ പുതിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കിടയിലാണ് എംവി ചെം പ്ലൂട്ടോയ്ക്കെതിരായ ആക്രമണം നടന്നത്.

ഇറാനിൽ നിന്നാണ് ഡ്രോൺ ആക്രമണം ഉണ്ടായതെന്ന് പെന്റഗൺ നേരത്തെ ആരോപിച്ചിരുന്നു. ഹമാസ് - ഇസ്രായേൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പെന്റഗൺ ഇറാനെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചത്. എന്നാൽ പെന്റഗണിന്റെ ആരോപണം ഇറാൻ തള്ളിയിരുന്നു.

ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്നും ഹൂതികളുടെ പ്രവർത്തനങ്ങളുമായി ഇറാൻ സർക്കാരിനെ ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്നും ഇറാൻ വിദേശകാര്യ സഹമന്ത്രി അലി ബഘേരി വ്യക്തമാക്കിയിരുന്നു.

കെമിക്കൽ ടാങ്കർ എംവി കെം പ്ലൂട്ടോയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ഡ്രോൺ ഇടിച്ചെങ്കിലും ആക്രമണത്തിന്റെ ഉത്ഭവവും അതിന് ഉപയോഗിച്ച സ്ഫോടകവസ്തുവിന്റെ അളവും കൂടുതൽ ഫോറൻസിക്, സാങ്കേതിക പരിശോധനയ്ക്ക് ശേഷം അറിയാനാകുമെന്ന് ഇന്ത്യൻ നാവികസേന കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ വിശകലനത്തിൽ പറഞ്ഞിരുന്നു.

ബിഹാർ മുൻ മുഖ്യമന്ത്രി സുശിൽ കുമാർ മോദി അന്തരിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം