INDIA

പാർലമെന്റിൽ പ്രതിഷേധക്കാര്‍ ഉപയോഗിച്ച കളർ ഗ്യാസ് കാനിസ്റ്റർ എന്താണ്? സുരക്ഷാ വീഴ്ച എങ്ങനെയുണ്ടായി?

വെബ് ഡെസ്ക്

പാർലമെന്റിൽ ഉണ്ടായ സുരക്ഷാവീഴ്ച കനത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. പാർലമെന്റ് അക്രമണ വാർഷികത്തിൽ തന്നെ ഇത്തരത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചതിന് പിന്നാലെ സ്പീക്കർ ഓം ബിർള സർവകക്ഷിയോഗം വിളിച്ചു.

മഞ്ഞകളറിലുള്ള സ്‌മോക് സ്‌പ്രേയാണ് പാർലമെന്റിൽ ഉപയോഗിച്ചത്. സംഭവത്തിൽ നാല് പേർ കസ്റ്റഡിയിലാവുകയും ചെയ്തു. നീലം കൗർ, അമോൽ ഷിൻഡെ, സാഗർ ശർമ, മനോരഞ്ജൻ എന്നിവരാണ് പിടിയിലായത്. ഹരിയാന, മഹാരാഷ്ട്ര, കർണാടക സ്വദേശികളാണ് പിടിയിലായവർ. കളർ ഗ്യാസ് കാനിസ്റ്റർ എന്നാണ് പൊതുവേ സ്‌മോക് സ്‌പ്രേകൾ അറിയപ്പെടുന്നത്.

എന്താണ് കളർ ഗ്യാസ് കാനിസ്റ്ററുകൾ?

സ്‌മോക്ക് സ്‌പ്രേ കാനുകളോ സ്‌മോക്ക് ബോംബുകളോ പല രാജ്യങ്ങളിലും നിയമപരമാണ്, ഒട്ടുമിക്ക റീട്ടെയിൽ മാർക്കറ്റുകളിലും ഇവ ലഭ്യമാണ്. സൈനിക ആവശ്യങ്ങൾക്കും സാധാരണക്കാരും വിവിധ ആവശ്യങ്ങൾക്കനുസരിച്ച് ഇത്തരം സ്‌മോക് കാനുകൾ ഉപയോഗിക്കുന്നുണ്ട്. ശത്രുക്കൾക്ക് തങ്ങളുടെ നീക്കം മനസിലാവാതെ ഇരിക്കാനാണ് പ്രധാനമായും സൈന്യം സ്‌മോക് ബോംബുകൾ ഉപയോഗിക്കുന്നത്. ഇതിന് പുറമെ അടിയന്തരമായി വിമാനങ്ങൾക്കോ ഹെലികോപ്റ്ററുകൾക്കോ ലാൻഡിങിന് സൂചനകൾ നൽകാനും ഇവ ഉപയോഗിക്കും.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ്, സൈനിക സംഘങ്ങൾ സ്‌മോക് ഗ്രനേഡുകളും ഉപയോഗിക്കാറുണ്ട്. ഫോട്ടോഗ്രാഫിയിൽ ഇഫക്ടുകൾക്കായും ആഘോഷങ്ങൾക്കായും ഇത്തരം സ്‌മോക് കാനുകൾ ഉപയോഗിക്കും. തങ്ങളുടെ ഇഷ്ട ടീമിന്റെ കളർ കോഡിലുള്ള സ്‌മോക്കുകൾ ഉപയോഗിച്ച് സ്റ്റേഡിയങ്ങളിൽ ആരാധകർ പിന്തുണ അറിയിക്കാനും ഇത്തരം സ്‌മോക്കുകൾ ഉപയോഗിക്കും.

എങ്ങനെ സ്‌മോക് കാൻ അകത്തുകടത്തി ?

2001 ലെ പാർലമെന്റ് ആക്രമണത്തിന് പിന്നാലെ നാല് ലെയറുള്ള സുരക്ഷാ പരിശോധനകളാണ് നിലവിൽ പാർലമെന്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സുരക്ഷയ്ക്കായി ഡൽഹി പോലീസിന്റെ ഒരു പ്രത്യേക യൂണിറ്റും സിആർപിഎഫ് (സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്) സംഘവും പാർലമെന്റിൽ നിയോഗിക്കപ്പെട്ടിട്ടുണ്ട്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, ഫയർ സർവീസ് എന്നിവയുൾപ്പെടെ മറ്റ് ഏജൻസികൾ ഉൾപ്പെടുന്ന സുരക്ഷാസംഘങ്ങളുമുണ്ട്.

ഫോണുകൾ, ബാഗുകൾ, പേനകൾ, വാട്ടർ ബോട്ടിലുകൾ, നാണയങ്ങൾ പോലും പാർലമെന്റിന് അകത്ത് സന്ദർശകർക്ക് അനുവദനീയമല്ല, കൂടാതെ സന്ദർശകരുടെ ആധാർ കാർഡും കാണിക്കണം. പിന്നീട് 3 ഫുൾ ബോഡി സ്‌കാനറുകളിലെ പരിശോധനയ്ക്ക് ശേഷം ശേഷം മാത്രമേ സന്ദർശകർക്ക് പാസ് അനുവദിക്കൂ. ഇതുകൂടാതെ സന്ദർശകരുടെ പശ്ചാത്തല പരിശോധനയും പാർലമെന്റ് അംഗം സന്ദർശകർക്ക് പ്രവേശനം ശിപാർശ ചെയ്യുന്ന കത്തും ഹാജരാക്കണം.

ഇത്രയും സുരക്ഷാ പരിശോധനകൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് കാനുകൾ കണ്ടെത്താൻ സാധിക്കാതിരുന്നതെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. പ്രതിഷേധക്കാര്‍ ക്യാനുകള്‍ പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞ് ഷൂവിന് ഉള്ളില്‍ ഒളിപ്പിച്ചാണ് കടത്തിയതെന്നും അതിനാലാണ് സുരക്ഷാ സ്‌കാനറിൽ ഇവ കാണാതിരുന്നതെന്നുമാണ് സുരക്ഷാ വിദഗ്ധർ പറയുന്നത്. അതേസമയം ഫുൾ ബോഡി സ്‌കാനറുകളിൽ നിന്ന് ഇവർ എങ്ങനെ രക്ഷപ്പെട്ടുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

മുസ്‌ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?