KERALA

ഒറ്റപ്പേരില്‍ എത്താനാകാതെ എ ഗ്രൂപ്പ്; അഭിജിത്തിനേയും രാഹുലിനേയും അഖിലിനേയും ഒന്നിച്ചിരുത്തി ചര്‍ച്ച

റഹീസ് റഷീദ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാനാകാതെ എ ഗ്രൂപ്പ്. നേതൃത്വം മുന്‍കയ്യെടുത്ത് തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ച വിജയം കണ്ടില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍, കെ എം അഭിജിത്ത്, ജെ എസ് അഖില്‍ എന്നിവരെയാണ് എ ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. എം എം ഹസനും, ബെന്നി ബെഹ്നാനും ചേര്‍ന്ന് എംഎല്‍എ ഹോസ്റ്റലില്‍ വച്ച് മൂന്നുപേരുമായും ഒറ്റയ്ക്കൊറ്റയ്ക്ക് ചര്‍ച്ച നടത്തി. പിന്നീട് എം എം ഹസന്റെ വസതിയില്‍ അഭിജിത്തിനേയും അഖിലിനേയും രാഹുലിനേയും ഒരുമിച്ചിരുത്തി നടത്തിയ ചര്‍ച്ചയിൽ നിലവിലെ പ്രസിഡന്റ് ഷാഫി പറമ്പിലും ഡീന്‍ കുര്യാക്കോസും പങ്കെടുത്തു.

എ ഗ്രൂപ്പില്‍ നില്‍ക്കുമ്പോഴും പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് അടുത്ത് നില്‍ക്കുന്നതിനാല്‍ രാഹുലിനോട് മറ്റ് നേതാക്കള്‍ക്ക് താത്പര്യക്കുറവുണ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്‍ഗാമിയാക്കണമെന്ന ഉറച്ച നിലപാടിലാണ് ഷാഫി പറമ്പില്‍. പി സി വിഷ്ണുനാഥിന്‍റെ മനസും രാഹുലിനൊപ്പമാണ്. എന്നാല്‍ എ ഗ്രൂപ്പില്‍ നില്‍ക്കുമ്പോഴും പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് അടുത്ത് നില്‍ക്കുന്നതിനാല്‍ രാഹുലിനോട് മറ്റ് നേതാക്കള്‍ക്ക് താത്പര്യക്കുറവുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ ജെ എസ് അഖിലിന്റെ പേര് മുന്നോട്ട് വയ്ക്കുന്നു. എം എം ഹസന്‍, ബെന്നി ബെഹ്നാന്‍, കെ സി ജോസഫ് അടക്കമുള്ള നേതാക്കള്‍ അഭിജിത്ത് വരട്ടെയെന്ന നിലപാടിലാണെന്നാണ് വിവരം. ഒരാഴ്ചക്കുള്ളില്‍ എ ഗ്രൂപ്പിന്‍റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് ധാരണ. തുടര്‍ചര്‍ച്ചകള്‍ എറണാകുളത്ത് നാളെയും മറ്റന്നാളും നടക്കും.

എ-ഐ ഗ്രൂപ്പുകള്‍ സംയുക്തമായി ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നെങ്കിലും അത് വേണ്ടെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്

സ്ഥാനാര്‍ഥി ആരാകണമെന്ന അഭിപ്രായം തേടി ഗ്രൂപ്പ് നേതാക്കള്‍ കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നെങ്കിലും ഒരാളുടേയും പേര് പറഞ്ഞിരുന്നില്ല. അതേത്തുടര്‍ന്നാണ് അന്തിമ തീരുമാനം എടുക്കാന്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിയത്. എ-ഐ ഗ്രൂപ്പുകള്‍ സംയുക്തമായി ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നെങ്കിലും അത് വേണ്ടെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്.

അഖില്‍-രാഹുല്‍-അഭിജിത്ത് എന്നിവരില്‍ നിന്ന് ഒരാള്‍ സ്ഥാനാര്‍ഥിയാകും എന്നുറപ്പുള്ളതിനാല്‍ സംയുക്ത സ്ഥാനാര്‍ഥി എന്നത് നഷ്ടക്കച്ചവടമാകുമെന്ന വിലയിരുത്തലിലാണ് ഐ ഗ്രൂപ്പ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എ ഗ്രൂപ്പിന്‍റെ സ്ഥാനാര്‍ഥി ആയില്ലെങ്കില്‍ വി ഡി സതീശന്‍റെയും കെ സുധാകരന്‍റെയും പിന്തുണയോടെ മത്സരിക്കാനുള്ള സാധ്യത ഗ്രൂപ്പ് നേതാക്കള്‍ കാണുന്നുണ്ട്. അതുകൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം വരിക.

രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക്; ഉപഗ്രഹങ്ങളെയും മൊബൈൽ സിഗ്നലുകളെയും ബാധിച്ചേക്കും

ഒരു ടെലിവിഷൻ സീരിയൽ രാജ്യത്തെ മാറ്റിമറിച്ച കഥ

ഒവൈസിയുടെ കോട്ട തകരുമോ? ഹൈദരാബാദില്‍ എഐഐഎമ്മിനെ ഭയപ്പെടുത്തി വോട്ടിങ് ശതമാനം

'അത് ഓറിയോ ബിസ്‌ക്കറ്റ് ആയിരുന്നു, ശ്രീനാഥ് ഭാസി കുറേ ഉറുമ്പുകടി കൊണ്ടു'; മേക്കപ്പ് രഹസ്യം വെളിപ്പെടുത്തി ചിദംബരം

'എതിര്‍ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്തുന്നു, രാജ്യത്തെ ജനാധിപത്യം ഇല്ലാതാക്കുന്നു'; മോദിയെ കടന്നാക്രമിച്ച് കെജ്‌രിവാള്‍