KERALA

സ്കോളർഷിപ്പ് ഉറപ്പാക്കി കളക്ടർ; നല്ല നിലയില്‍ എത്തുമ്പോള്‍ മറ്റുള്ളവരെ സഹായിക്കണമെന്ന് നിർദേശം

വെബ് ഡെസ്ക്

തുടര്‍ പഠനത്തിന് സഹായം തേടിയെത്തിയ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഉറപ്പാക്കി തൃശൂര്‍ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ ഐഎഎസ്. കോവിഡ് സമയത്ത് ഉറ്റവരെ നഷ്ടമായ 13 കുട്ടികളാണ് തുടര്‍പഠനത്തിന് പിന്തുണ തേടി കളക്ടറെ കണ്ടത്.

സരോജിനി ദാമോദരന്‍ ഫൗണ്ടേഷനാണ് 13 കുട്ടികള്‍ക്കും പഠനത്തിനായി സ്‌കോളര്‍ഷിപ്പ് ഉറപ്പാക്കിയത്. കോവിഡ് സമയത്ത് രക്ഷിതാക്കളിൽ ഒരാളെ നഷ്ടമായവരാണ് ഇവര്‍. എന്നിട്ടും മിടുക്കരായി ജീവിതത്തില്‍ മുന്നേറുന്ന കുട്ടികളെ കളക്ടര്‍ അഭിനന്ദിച്ചു. സ്‌കോളര്‍ഷിപ്പ് നല്‍കുന്ന സരോജിനി ദാമോദരന്‍ ഫൗണ്ടേഷനും അതിന്‌റെ സ്ഥാപകന്‍ ഷിബുലാലിനും കളക്ടര്‍ പ്രത്യേകം അഭിനന്ദനവും അറിയിച്ചു.

കുട്ടികള്‍ക്ക് ഇനി പ്രയാസമില്ലാതെ പഠനം തുടരാമെന്ന് പറഞ്ഞ കളക്ടര്‍ കുട്ടികളോട് മൂന്ന് കാര്യങ്ങള്‍ ആവശ്യപ്പെട്ടതായും അറിയിച്ചു. നന്നായി പഠിക്കണം, അമ്മയെ പൊന്നുപോലെ നോക്കണം, ഭാവിയില്‍ വളര്‍ന്ന് നല്ല നിലയില്‍ എത്തുമ്പോള്‍ മറ്റുള്ളവരെ സഹായിക്കണം എന്നീ കാര്യങ്ങളാണ് കുട്ടികളോട് കളക്ടര്‍ ആവശ്യപ്പെട്ടത്. 13 കുട്ടികളുടെ ജീവിതത്തിന് പുതുപ്രതീക്ഷ നല്‍കാനായതിലുള്ള സന്തോഷം ഫേസ്ബുക്കിലൂടെയാണ് തൃശൂര്‍ കളക്ടര്‍ അറിയിച്ചത്.

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

നടി പവിത്ര ജയറാം അപകടത്തില്‍ മരിച്ചു; പിന്നാലെ മനംനൊന്ത് ജീവനൊടുക്കി നടന്‍ ചന്തു

വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി തിരികെയെത്തി, ചോദ്യങ്ങളോട് പ്രതികരിച്ചില്ല; മന്ത്രി റിയാസ് നാളെയെത്തും