KERALA

നിപ: കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം

ദ ഫോർത്ത് - കോഴിക്കോട്

നിപ വ്യാപന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. തിങ്കളാഴ്ച മുതൽ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അങ്കണവാടി, മദ്രസ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവയ്ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. അതേസമയം, പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

നിപ ബാധിതരുടെ സമ്പർക്കപ്പട്ടിക കണക്കിലെടുത്ത് കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ വന്നതോടെയാണ് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയത്. കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് വാർ​ഡുകളും ഫറോക്ക് മുനിസിപ്പാലിറ്റിയുമാണ് നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളായിട്ടുളളത്. ജില്ലയിൽ ഒൻപത് പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണുകളായിരിക്കുകയാണ്.

നിപ ജാഗ്രതയുടെ ഭാഗമായി ബേപ്പൂർ ഹാർബർ അടച്ചിടാനും തീരുമാനമായി. ചെറുവണ്ണൂരില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട ബേപ്പൂര്‍ മത്സ്യബന്ധന ഹാര്‍ബറിലും ബേപ്പൂര്‍ പോര്‍ട്ടിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കളക്ടര്‍ എ ഗീത ഉത്തരവിറക്കിയത്. കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരും.

ഫിഷ് ലാന്‍ഡിങ് സെന്ററുകളിലും ഹാര്‍ബറുകളിലും ജനക്കൂട്ടം എത്തുന്നത് തടയാനാണ് നിയന്ത്രണം. മത്സ്യത്തൊഴിലാളികളും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും കച്ചവടക്കാരും ലേലത്തില്‍ പങ്കെടുക്കുന്നവരും മുന്‍കരുതല്‍ സ്വീകരിക്കണം. 
ബേപ്പൂര്‍ ഹാര്‍ബറിലോ ഫിഷ് ലാന്‍ഡിങ് സെന്ററുകളിലോ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ബോട്ടുകള്‍ അടുപ്പിക്കാനോ മത്സ്യം ഇറക്കാനോ പാടില്ലെന്ന് അധികൃതർ നിർദേശിച്ചു.

അതേസമയം, നിലവില്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ള ബോട്ടുകളും വള്ളങ്ങളും വെള്ളയില്‍ ഫിഷ് ലാന്‍ഡിങ് സെന്ററിലോ പുതിയാപ്പ ഫിഷ് ലാന്‍ഡിങ് സെന്ററിലോ അടുപ്പിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. ബേപ്പൂരില്‍നിന്നുള്ള വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും യാനങ്ങള്‍ക്കും മത്സ്യം ഇറക്കാനും കച്ചവടം നടത്താനുമുള്ള സൗകര്യം വെള്ളയില്‍ ഫിഷ് ലാൻഡിങ് സെന്ററിലും പുതിയാപ്പ ഹാര്‍ബറിലും ഏര്‍പ്പെടുത്തും.

നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

'വിരമിക്കല്‍ നിയമം' മോദിയെ തിരിഞ്ഞുകുത്തുന്നു; കെജ്‌രിവാള്‍ തുറന്നുവിട്ട 'ഭൂതം' ബിജെപിയെ വെട്ടിലാക്കുമ്പോള്‍

വുഹാനിലെ കോവിഡ് റിപ്പോർട്ട് ചെയ്തു; നാലു വർഷം തടവിലായിരുന്ന ചൈനീസ് മാധ്യമപ്രവർത്തക ജയിൽ മോചിതയാവുന്നു

രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക്; ഉപഗ്രഹങ്ങളെയും മൊബൈൽ സിഗ്നലുകളെയും ബാധിച്ചേക്കും

ഒരു ടെലിവിഷൻ സീരിയൽ രാജ്യത്തെ മാറ്റിമറിച്ച കഥ

ഒവൈസിയുടെ കോട്ട തകരുമോ? ഹൈദരാബാദില്‍ എഐഐഎമ്മിനെ ഭയപ്പെടുത്തി വോട്ടിങ് ശതമാനം