TECHNOLOGY

ഒടിപി പോലും നൽകേണ്ട, പണം തട്ടുന്നത് വ്യാപകം; എന്താണ് സിം കൈമാറ്റ തട്ടിപ്പ്? രക്ഷപ്പെടാനുള്ള മാർഗങ്ങളിതാ

വെബ് ഡെസ്ക്

രാജ്യത്ത് സിം കൈമാറ്റ തട്ടിപ്പ് വ്യാപകമാകുന്നു. ഒടിപി പോലും നൽകിയില്ലെന്നിരിക്കെയാണ് പലരും തട്ടിപ്പിന് ഇരയാകുന്നത്. സിം കൈമാറ്റ തട്ടിപ്പില്‍ തനിക്ക് 50 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷക പരാതി നൽകിയ സംഭവമാണ് ഇതിലൊന്ന്.

അറിയാത്ത ഫോണ്‍ നമ്പറില്‍നിന്ന് യുവതിക്ക് മൂന്ന് തവണ മിസ്ഡ് കോള്‍ വന്നിരുന്നു. എന്നാല്‍ മറ്റൊരു നമ്പറില്‍നിന്ന് യുവതി അതേ നമ്പറിലേക്ക് തിരിച്ചുവിളിച്ച സമയത്ത് ഇതൊരു കുറിയര്‍ കോളാണെന്ന മറുപടി ലഭിച്ചു. തുടര്‍ന്ന് യുവതി അവരുടെ വീട്ടുവിലാസം നല്‍കി. ഇതോടെയാണ് തട്ടിപ്പിന്റെ തുടക്കമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിൽ പറയുന്നു.

വീട്ടുവിലാസം നൽകിയതിനെത്തുടർന്നുള്ള ദിവസങ്ങളിൽ യുവതിക്ക് ബാങ്കില്‍നിന്ന് രണ്ട് പണമിടപാട് നടത്തിയതിന്റെ അറിയിപ്പ് ലഭിച്ചു. എന്നാല്‍ ഒടിപി പോലുള്ള വിവരങ്ങൾ യുവതി തട്ടിപ്പുകാരന് കൈമാറിയിട്ടില്ലെന്നാ് ഡല്‍ഹി പോലീസ് സൈബര്‍ യൂണിറ്റ് പറയുന്നത്. അപ്പോള്‍ പണം തട്ടിയെടുത്തത് എങ്ങനെ?

എന്താണ് സിം കൈമാറ്റ തട്ടിപ്പ്?

തട്ടിപ്പ് നടത്താൻ ഉദ്ദേശിക്കുന്നവര്‍ സിം കാര്‍ഡിലെ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നു. നെറ്റ്‌വര്‍ക്ക് ദാതാവിനെ കബളിപ്പിച്ച് അവരുടെ കൈവശമുള്ള സിം കാര്‍ഡുമായി നിങ്ങളുടെ നമ്പര്‍ ലിങ്ക് ചെയ്യാന്‍ സാധിക്കും. തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ ഫോണ്‍ നമ്പര്‍ നിയന്ത്രിക്കാന്‍ സാധിച്ചാല്‍ ഈ നമ്പറിലേക്ക് ആരുവിളിച്ചാലും മെസേജ് അയച്ചാലും അത് തട്ടിപ്പുകാരുടെ ഫോണിലേക്കോ ഉപകരണങ്ങളിലോ ലഭ്യമാകും. ഇതിലൂടെ ബാങ്ക് നല്‍കുന്ന ഒടിപി എളുപ്പത്തില്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കും.

തട്ടിപ്പുകാരില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍

സിം കാര്‍ഡ് ലോക്കാകുയോ ''നിലവിലില്ല'' എന്ന സന്ദേശം കാണിക്കുകയോ ചെയ്താല്‍ ഉടനടി സേവന ദാതാവിനെ സമീപിച്ച് നമ്പര്‍ ബ്ലോക്ക് ചെയ്യണം. സിം ലോക്ക് ചെയ്യാനുള്ള സൗകര്യങ്ങളും നിലവിലുണ്ട്. ഇത് സിമ്മിലെ വിവരങ്ങള്‍ കൂടുതലും സുരക്ഷിതമായിരിക്കാന്‍ സഹായിക്കും. തുടര്‍ന്ന് യുപിഐയും ഇന്റര്‍നെറ്റ് ബാങ്കിങ്ങും ബ്ലോക്ക് ചെയ്യുക.

ഇടവിട്ട സമയങ്ങളില്‍ പാസ് വേര്‍ഡുകള്‍ മാറ്റണം. അക്കൗണ്ട് വിവരങ്ങള്‍ ഇടയ്ക്കിടെ പരിശോധിക്കുകയും ചെയ്യുക. അക്കൗണ്ടുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ നടന്നതായി ബോധ്യപ്പെട്ടാല്‍ ഉടനടി ബാങ്കിനെ സമീപിക്കണം. '2 ഫാക്ടര്‍ ഒഥന്റിഫിക്കേഷന്‍ സെക്യൂരിറ്റി' സൗകര്യവും ഉപയോഗിക്കണം. ഇതിലൂടെ നമ്മുടെ സിമ്മിലെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും.

പാസ്‌വേഡിന്റെ എണ്ണത്തിനനുസരിച്ചാണ് തട്ടിപ്പുകാര്‍ക്ക് പെട്ടെന്ന് പാസ്‌വേര്‍ഡ് കണ്ടുപിടിക്കാന്‍ സാധിക്കുന്നതെന്നാണ് പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ശക്തമായ പാസ്‌വേഡ് നല്‍കാൻ ശ്രമിക്കണം.

രാഹുൽ ഗാന്ധിയുടെ റായ്ബറേലി, സ്മൃതിയുടെ അമേഠിയും, അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്; 695 സ്ഥാനാർഥികള്‍ ജനവിധി തേടും

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി