ഇതൊക്കെയല്ലേ നമ്മുടെ കേരളഗാനങ്ങള്‍?

ഇതൊക്കെയല്ലേ നമ്മുടെ കേരളഗാനങ്ങള്‍?

കേരളഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അപമാനിച്ചുവെന്ന ശ്രീകുമാരന്‍ തമ്പിയുടെ വെളിപ്പെടുത്തൽ സൃഷ്ടിച്ച വിവാദം അവസാനിച്ചിട്ടില്ല. എന്നാൽ, കേരളീയതയെ മനോഹരമായി അടയാളപ്പെടുത്തുന്ന പാട്ടുകള്‍ വേറെയുണ്ട്. അവ ഇതാ

മലയാള ഭാഷാദിനത്തിലും കേരളപ്പിറവി ദിനത്തിലും ഓണത്തിനും വിഷുവിനുമൊക്കെ മുടങ്ങാതെ റേഡിയോയില്‍ കേള്‍ക്കാം ആ പാട്ട്: 'മലയാളഭാഷ തന്‍ മാദകഭംഗി നിന്‍ മലര്‍മന്ദഹാസമായ് വിരിയുന്നു...'. കേരളീയതയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പാട്ടായി തെറ്റിദ്ധരിക്കപ്പെട്ടതാവാം കാരണം. പാട്ടിന്റെ തുടക്കം തന്നെ 'മലയാളഭാഷ'യില്‍ നിന്നാണല്ലോ.

സത്യത്തില്‍ 'പ്രേതങ്ങളുടെ താഴ്‌വര'യിലെ നായികയായ വിജയശ്രീയുടെ സൗന്ദര്യവര്‍ണനയാണ് ശ്രീകുമാരന്‍ തമ്പിയുടെ രചന. 'മയില്‍പ്പീലിക്കണ്ണുകളില്‍ മാരന്റെ ശരങ്ങളില്‍ മാനത്തിന്‍ മായാനിറം കലരുന്നു, അരയന്നപ്പിട പോല്‍ നീ ഒഴുകുമ്പോള്‍ അഷ്ടപദി മധുരവര്‍ണ്ണന നെഞ്ചില്‍ നിറയുന്നു' എന്ന വരികള്‍ ഓര്‍ക്കുക.

ഇതൊക്കെയല്ലേ നമ്മുടെ കേരളഗാനങ്ങള്‍?
പദ്‌മരാജൻ കഥ പറഞ്ഞു; നൊമ്പരത്തോടെ ഇളയരാജ കേട്ടിരുന്നു

മലയാളത്തെ, കേരളീയതയെ, മലനാടിന്റെ പ്രകൃതിരമണീയതയെ മനോഹരമായി അടയാളപ്പെടുത്തുന്ന നിരവധി പാട്ടുകള്‍ വേറെയുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തം ശ്രീകുമാരന്‍ തമ്പി എഴുതിയ 'കേരളം കേരളം കേളികൊട്ടുണരുന്ന കേരളം' തന്നെ.

ഇതൊക്കെയല്ലേ നമ്മുടെ കേരളഗാനങ്ങള്‍?
പെരുമ്പാവൂരിന് 80; റെക്കോർഡ് തിരുത്തിയ പാഞ്ചജന്യം

ആദ്യമായി സിനിമയില്‍ ഇടം നേടിയ 'കേരളീയ' ഗാനങ്ങളില്‍ ഒന്ന് ബോധേശ്വരന്റെ 'ജയജയ കോമള കേരള ധരണി' ആണ്. 1951 ല്‍ പുറത്തുവന്ന 'യാചകന്‍' എന്ന ചിത്രത്തിലാണ് ഈ പ്രശസ്ത ഗാനം കേട്ടത്.

പുഴകളും മലകളും പ്രണയവുമെല്ലാം വന്നു നിറയുന്ന, ഗൃഹാതുര കല്‍പ്പനകള്‍ നിറഞ്ഞ 'കേരള ഗാനങ്ങ'ളില്‍ ചിലവ ഇതാ:

പെരിയാറേ പെരിയാറേ പര്‍വ്വതനിരയുടെ പനിനീരേ കുളിരും കൊണ്ട് കുണുങ്ങിനടക്കും മലയാളിപ്പെണ്ണാണ് നീ (ഭാര്യ- വയലാര്‍)

ജയജയ കോമള കേരള ധരണീ ജയജയ മാമക പൂജിത ജനനീ (യാചകന്‍ - ബോധേശ്വരന്‍)

നമസ്‌തേ കൈരളീ നടന ഗാന കേളീ കൈരളീ, തുഞ്ചന്‍ പൈങ്കിളി പാടി കുഞ്ചന്‍ തന്‍മയിലാടി (ജയില്‍പ്പുള്ളി - തിരുനയിനാര്‍ കുറിച്ചി മാധവന്‍ നായര്‍)

ഇതൊക്കെയല്ലേ നമ്മുടെ കേരളഗാനങ്ങള്‍?
നസീർ ജയഭാരതിയുടെ മുടിയിൽ ഒളിച്ചതെന്തിന്?

കേരളം കേരളം കേളികൊട്ടുണരുന്ന കേരളം, കേളീകദംബം പൂക്കും കേരളം കേരകേളീ സദനമാമെന്‍ കേരളം (മിനിമോള്‍ - ശ്രീകുമാരന്‍ തമ്പി)

പേരാറും പെരിയാറും കളിയാടും നാടേതോ കടലലയും കായലുമായ് കഥ പറയും നാടേതോ പേരതിന്നു മലയാളം പേരുകേട്ട മലയാളം (പി ഭാസ്‌കരന്‍ - ഭാഗ്യമുദ്ര)

സഹ്യസാനു ശ്രുതി ചേര്‍ത്തുവെച്ച മണിവീണയാണെന്റെ കേരളം, നീലസാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വര സാന്ത്വനം (കരുമാടിക്കുട്ടന്‍ - യൂസഫലി കേച്ചേരി)

കൈരളീ കൈരളീ കാവ്യകൈരളീ കദളീ വനത്തിലെ പൈങ്കിളീ വടക്കന്‍ പാട്ടിലെ അമൃതുണ്ടോ വയനാടന്‍ കാട്ടിലെ തേനുണ്ടോ? (അഗ്‌നിപരീക്ഷ - വയലാര്‍)

മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട് കൊച്ചു മലയാളമെന്നൊരു നാടുണ്ട് (പി ഭാസ്‌കരന്‍ - നിണമണിഞ്ഞ കാല്‍പ്പാടുകള്‍)

മലയാളമേ മലയാളമേ മലകളും പുഴകളും മണിപ്രവാളങ്ങളും മനസ്സിനെ രസിപ്പിക്കും മലയാളമേ (കൈതപ്പൂ - ബിച്ചു തിരുമല)

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്, ഒരു നാഴിയിടങ്ങഴി മണ്ണുണ്ട് (തുറക്കാത്ത വാതില്‍ - പി ഭാസ്‌കരന്‍)

കാവ്യനര്‍ത്തകീ ചിലമ്പൊലി ചാര്‍ത്തിയ കലയുടെ നാടേ മലനാടേ കല്‍പ്പന തന്‍ കളിവഞ്ചിപ്പാട്ടുകള്‍ കല്ലോലിനികളായ് ഒഴുകും നാടേ... (ലോട്ടറി ടിക്കറ്റ് - ശ്രീകുമാരന്‍ തമ്പി)

കമനീയ കേരളമേ എന്‍ മാനസ കോവിലില്‍ നീ എന്നും വിളങ്ങേണമേ (വിയര്‍പ്പിന്റെ വില - അഭയദേവ്)

ഇതൊക്കെയല്ലേ നമ്മുടെ കേരളഗാനങ്ങള്‍?
'മണ്ഡലമാസ പുലരികള്‍ പൂക്കും'... മഹാകവിയുടെ അയ്യപ്പഗാനം

മലയാളം ശ്രുതിയുണരും മധുവസരമാണീ പ്രിയഗ്രാമങ്ങള്‍ കായലിന്‍ ഓളവും ശ്യാമള തീരവും കാകളി പാടിടുന്നേന്‍ (ഗോള്‍ഡ് കോയിന്‍സ് - പി എസ് റഫീക്ക്)

ഞാനൊരു മലയാളി, ഉഗ്രമായ് പാടും തൊഴിലാളി, നാടിന്‍ മോചന രണാങ്കണത്തിലെ പടയാളി (ഒരു മാടപ്രാവിന്റെ കഥ - യൂസഫലി കേച്ചേരി)

പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ല തിരകള്‍ വന്നു തിരുമുല്‍ക്കാഴ്ച നല്കിയതല്ല മയിലാടും മലകളും പെരിയാറും സഖികളും മാവേലിപ്പാട്ടു പാടുമീ മലയാളം (കൂട്ടുകുടുംബം - വയലാര്‍)

കേരനിരകളാടും ഒരു ഹരിതചാരു തീരം പുഴയോരം കളമേളം കവിത പാടും തീരം (ജലോത്സവം - ബി ആര്‍ പ്രസാദ്)

ഇതൊക്കെയല്ലേ നമ്മുടെ കേരളഗാനങ്ങള്‍?
'അന്ന് ഞാന്‍ നിനക്ക് വേണ്ടി മനോഹരമായ ഈണങ്ങൾ സൃഷ്ടിക്കും'; സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ജയനും കെ ജെ ജോയിയും

ഞാനൊരു മലയാളി എന്നും മണ്ണിന്‍ കൂട്ടാളി ഇന്നും അതിരുകളില്ലാ മതിലുകളില്ലാ സ്‌നേഹത്തേരാളി (ജിലേബി - ഈസ്‌ററ്‌കോസ്റ്റ് വിജയന്‍)

പുഴകള്‍ മലകള്‍ പൂവനങ്ങള്‍ ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങള്‍ സന്ധ്യകള്‍ മന്ദാര ചാമരം വീശുന്ന ചന്ദന ശീതള മണല്‍പ്പുറങ്ങള്‍ (നദി -വയലാര്‍)

കോമള കേരളമേ സസ്യശ്യാമള പൂവനമേ സുന്ദര ചന്ദന ശീതള മാമലനിര ചൂടി വാരിധിയെ തലോടി ചോലകളാല്‍ മധുരഗീതികകള്‍ പാടും (യാചകന്‍ - അഭയദേവ്)

logo
The Fourth
www.thefourthnews.in