കോട്ടയത്ത് മത്സരിക്കാൻ എത്ര മത്തായിമാർ?

കോട്ടയത്ത് മത്സരിക്കാൻ എത്ര മത്തായിമാർ?

ആദ്യ നെഹ്‌റു മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്ന ഡോ. ജോൺ മത്തായിയും നെഹ്രുവിന്റെ വിശ്വസ്തനായ സിപി മാത്യുവും കോട്ടയത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാൻ ശ്രമിച്ചവരായിരുന്നു

സാക്ഷാൽ ജോൺ എബ്രഹാം ‘കോട്ടയത്ത് എത്ര മത്തായിമാർ?’ എന്ന കഥ എഴുതുന്നതിനും എത്രയോ മുൻപ് നടന്ന സംഭവമാണ്. കഥയുമായി ഒരു ബന്ധവും ഇതിനില്ല. ഇത് രണ്ട് മത്തായിമാർ കോട്ടയത്ത്  തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങിയ ചരിത്രം.

കേന്ദ്രത്തിൽ നിന്ന് കേരളത്തിലേക്ക് സ്ഥാനാർത്ഥികളെ നൂല് കെട്ടിയിറക്കുന്ന പരിപാടി  ആദ്യം തുടങ്ങിയത് കോൺഗ്രസാണ്. 1952-ലെ ആദ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ അത് നടന്നു. ആദ്യത്തെ ഇറക്കുമതി സ്ഥാനാർത്ഥി കേരളത്തിലെത്തി. ഡോക്ടർ ജോൺ മത്തായി പാർലമെൻ്റിലേക്ക് മത്സരിക്കാൻ.

കോട്ടയത്ത് മത്സരിക്കാൻ എത്ര മത്തായിമാർ?
അമർ ചിത്രകഥ പോലെ, അമരനായ അങ്കിൾ പൈ 

അന്ന് തിരുകൊച്ചി ലോക്‌സഭ മണ്ഡലമായിരുന്നു കോട്ടയം. പക്ഷെ, വന്നയാൾ സാധാരണക്കാരനല്ലായിരുന്നു. മലയാളിയായിരുന്ന മുൻ കേന്ദ്ര ധനകാര്യ മന്ത്രി ഡോക്ടർ ജോൺ മത്തായി. അമ്മ കോട്ടയംകാരി; പിതാവായ  തോമസ് മത്തായിയും തിരുവിതാംകൂറുകാരൻ. അദ്ദേഹം കോഴിക്കോട് ജോലി ചെയ്യുമ്പോഴാണ്, അവിടെ വെച്ച് ജോൺ മത്തായി ജനിക്കുന്നത്. ജോൺ മത്തായി ഉന്നത വിദ്യാഭ്യാസം ചെയ്തതൊക്കെ വടക്കേ ഇന്ത്യയിലും വിദേശത്തുമായിരുന്നു.

ഇന്ത്യ കണ്ട ഏറ്റവും സമർത്ഥനായ ധനകാര്യ വിദഗ്ദ്ധന്മാരിലൊരാൾ, ഇന്ത്യ റിപ്പബ്ലിക്കായതിന് ശേഷം 1950 ഫെബ്രുവരി 28ന് പ്രഥമ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി. ആദ്യ ഭാഗം അവതരിപ്പിച്ചത് പ്രസംഗ രൂപത്തിൽ. ഒരു കടലാസ് പോലും നോക്കാതെ, വരവ് ചിലവ് കണക്ക് നിരത്തി ശതമാനവും സഖ്യകളും ഒക്കെ വാക്കാൽ പറഞ്ഞ് വള്ളി പുള്ളി തെറ്റാതെ പടി പടിയായി ബജറ്റ് അവതരണം നടത്തി പാർലമെൻ്റിനെ അമ്പരിപ്പിച്ചു അദ്ദേഹം. കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ ചെയർമാൻ, ബോംബെ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ, നാഷണൽ ബുക്ക് ട്രസ്റ്റ് സ്ഥാപക ചെയർമാൻ തുടങ്ങിയ ഉയർന്ന പദവികളിലിരുന്ന വ്യക്തിയായിരുന്നു ജോൺ മത്തായി.  

സി പി മാത്യു
സി പി മാത്യു

പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവുമായി നയപരമായി വിയോജിച്ച് മന്ത്രി സ്ഥാനം രാജി വെച്ച അദ്ദേഹം പിന്നീട് ബോബെയിൽ ടാറ്റയിൽ ഡയറക്ടറായി. കോട്ടയത്തെ പ്രശസ്തമായ ഒരു സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലെ അംഗമായിരുന്നു ജോൺ മത്തായിയുടെ അമ്മ.   കോട്ടയത്ത് സ്ഥാനാർത്ഥിയാവാൻ ഇത്രയൊക്കെ യോഗ്യത ധാരാളം. 

1951-ൽ നെഹറുവിൻ്റെ മന്ത്രിസഭയിൽ നിന്ന് രാജിവെച്ച ജോൺ മത്തായി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു. തിരു-കൊച്ചി പാർലിമെൻ്റ് മണ്ഡലമായ കോട്ടയമാണ് അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തിരഞ്ഞെടുത്തത്. 1951 ഒക്ടോബറിൽ ജോൺ മത്തായി സി എസ് ഐ സഭയുടെ ബിഷപ്പായ സി കെ ജേക്കബിന് ബോംബെയിൽ നിന്ന് ഒരു കത്തെഴുതി. “ തിരുവിതാംകുറുമായി എനിക്ക് കഴിഞ്ഞ കാലങ്ങളിൽ നേരിട്ടുള്ള ബന്ധങ്ങൾ കുറവായിരുന്നു. തിരുവിതാംകൂറിനെ സേവിക്കാൻ ഒരവസരം തെരഞ്ഞെടുപ്പുമൂലം എനിക്ക് ലഭിക്കുകയാണ്. കോട്ടയത്തോട് എനിക്ക് പ്രത്യേക താൽപ്പര്യമുണ്ട്. എൻ്റെ കുടുംബ ബന്ധങ്ങൾ കോട്ടയവുമായിട്ടാണ്. കോട്ടയത്തെ പ്രതിനിധീകരിച്ച് പാർലമെൻ്റിൽ എത്തിയാൽ കഴിവുള്ളതെല്ലാം ചെയ്യാമെന്നുറപ്പുണ്ട്.

കോട്ടയത്ത് മത്സരിക്കാൻ എത്ര മത്തായിമാർ?
പുസ്തകങ്ങളുടെ ലോക തലസ്ഥാനമായി ഡല്‍ഹി; മലയാളത്തെ മേളയില്‍ എത്തിച്ച ഡി സി കിഴക്കേമുറി

ജോൺ മത്തായി മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ട്യൂട്ടർ ആയിരുന്നപ്പോൾ സി കെ ജേക്കബ് അവിടെ അന്ന് വിദ്യാർത്ഥിയായിരുന്നു. അതിനാൽ ബിഷപ്പ് ജോൺ മത്തായിക്ക് ഉറച്ച പിൻതുണ നൽകി. കോട്ടയത്തെ പ്രമുഖരെല്ലാം ജോൺ മത്തായിയുടെ  സ്ഥാനാർഥിത്വം പിന്തുണക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു. ആ കാലത്തെ തിരുവിതാംകൂറിലെ ഏറ്റവും സ്വാധീനമുള്ള  രണ്ട് പ്രമുഖ വ്യക്തികളായിരുന്നു കെ സി മാമ്മൻ മാപ്പിളയും എ വി ജോർജും. ഇരുവരും പ്രസിദ്ധീകരിച്ചിരുന്ന ദിനപത്രങ്ങളായിരുന്നു. മലയാള മനോരമയും കേരള ഭൂഷണവും. ജോൺ മത്തായിയെ ജയിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയുന്നയിച്ച് മാമ്മൻ മാപ്പിള മനോരമയിൽ തുടർച്ചയായി നാല് നാൾ   മുഖപ്രസംഗം തന്നെ എഴുതി.

അതിനിടയിൽ ഡൽഹിയിൽ മറ്റൊരു പദ്ധതിക്ക് അരങ്ങ് ഒരുങ്ങുകയായിരുന്നു. ജോൺ മത്തായി തെരഞ്ഞെടുപ്പിൽ തോൽക്കണം. ആവശ്യം ജവഹർ ലാൽ നെഹ്റുവിൻ്റെത്. മത്തായി ജയിച്ച് പാർലമെൻ്റിൽ എത്തിയാൽ തന്നെ വെള്ളം കുടിക്കുമെന്നറിയാവുന്ന സാക്ഷാൽ ജവഹർലാൽ നെഹ്റു കരു നീക്കി. നെഹ്റുവിൻ്റെ ഒത്താശയോടെ കോൺഗ്രസ് ഹൈക്കമാൻ്റ് ജോൺ മത്തായിക്കെതിരെ മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അധ്യാപകനായ പി എസ് ജോർജ്. അഭിഭാഷകനും സാമ്പത്തിക വിദ്ഗദ്ധനുമാണ്.

കോട്ടയത്ത് മത്സരിക്കാൻ എത്ര മത്തായിമാർ?
കാലത്തിന് മുൻപേ നടന്ന നവോദയ അപ്പച്ചൻ

കോട്ടയത്ത് കേരള ഭൂഷണം പത്രയുടമ എ വി ജോർജ് മറ്റൊരു സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പ് രംഗത്തെത്തിച്ചു. റിപ്പബ്ലിക്കൻ പ്രജാ പാർട്ടിയിലെ ജസ്റ്റിസ് ഗോപാല മേനോൻ. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ഗോപാല മേനോൻ കെ പി എസ് മേനോൻ്റെ മൂത്ത സഹോദരനായിരുന്നു. തോട്ടം ഉടമകളുടെ പ്രാദേശികമായുള്ള ഒരു പാർട്ടിയായിരുന്നു റിപ്പബ്ലിക്കൻ പാർട്ടി.

എ വി ജോർജിൻ്റെ നിരന്തരമായ സമർദ്ദം മൂലമാണ് ഗോപാല മേനോൻ മത്സരിക്കാൻ സമ്മതിച്ചത്. എന്നാൽ താൻ അടുത്തറിയുന്ന ജോൺ മത്തായിയോട് മത്സരിക്കാൻ അദ്ദേഹത്തിന് ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല.

സി എം എസ് കോളേജിൻ്റെ പ്രിൻസിപ്പാളായിരുന്ന പ്രൊഫ പി സി ജോസഫിൻ്റെ കോട്ടയത്തെ വസതിയിലായിരുന്നു മത്സരിക്കാനെത്തിയ ജോൺ മത്തായി താമസിച്ചിരുന്നത്. ഗോപാല മേനോൻ്റെ ഇംഗീതം എങ്ങയോ അറിഞ്ഞ പി സി ജോസഫ് അദ്ദേഹത്തോട് സംസാരിച്ച്, ഇടപ്പെട്ടതോടെ ഗോപാലമേനോൻ മത്സരത്തിൽ നിന്ന് പിൻമാറി.

കമ്യൂണിസ്റ്റ്കാരുടെ സ്ഥാനാർത്ഥി വർക്കി ശാന്തിസ്ഥാനായിരുന്നു. പിന്നീട് ഇദ്ദേഹം പാർട്ടി വിട്ട്  വിട്ട് സർവോദയ പ്രസ്ഥാനത്തിൻ്റെ പ്രവർത്തകനായി. നാമനിർദേശിക പത്രിക നൽകാനായി സ്ഥാനാർത്ഥി പി എസ് ജോർജ് വന്നപ്പോഴാണ് സംഭവം ചൂടായത്. മറ്റൊരാൾ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ പത്രിക നൽകാൻ എത്തിയിരിക്കുന്നു. ആലുവ യു സി കോളേജ് സ്ഥാപകന്മാരിലൊരാളായ സി പി മാത്യു. കോൺഗ്രസിന് രണ്ടു സ്ഥാനാർത്ഥി. കോൺഗ്രസുകാർ തമ്മിൽ തർക്കമായി.

സി പി മാത്യു പറഞ്ഞു.-‘ നെഹ്റു ആവശ്യപ്പെട്ടാൽ ഞാൻ പിൻ മാറാം’. ഏതായാലും സ്ഥാനാർത്ഥികൾ മുന്നു പേരും പത്രിക സമർപ്പണം  നടത്തി. എല്ലാ സ്ഥാനാർത്ഥികളും പത്രിക സമർപ്പിക്കുന്നതിന് മുൻപ് ജോൺ മത്തായിയെ ചെന്ന് കണ്ടിരുന്നു. ഏറ്റവും മികച്ച സ്ഥാനാർത്ഥിയും, ജയിക്കേണ്ട ആളും അദ്ദേഹം തന്നെയാണെന്ന് അവർക്കറിയാമായിരുന്നു.  

സി  പി മാത്യു അക്കാലത്ത് ആലുവയിലെ യു സി കോളേജ് പ്രിൻസിപ്പാളായിരുന്നു. ഡോക്ടർ  ജോൺ മത്തായിയോട് വളരെ ആദരവുള്ള വ്യക്തിയായിരുന്നു അദ്ദേഹം.  മത്തായിക്കെതിരെ മത്സരിക്കണമെന്ന് ആഗ്രഹിക്കുകയോ എതിർക്കണമെന്ന് ഒരിക്കലും ചിന്തിക്കാത്ത ആളായിരുന്നു സി പി മാത്യു. സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോൾ  അദ്ദേഹം മലയാള മനോരമ ലേഖകനോട് പറഞ്ഞത്, “ഡൽഹിയിൽ നിന്നുള്ള സമ്മർദത്തിന് താൻ വഴങ്ങേണ്ടി വന്നു” എന്നാണ്.

കോട്ടയത്ത് മത്സരിക്കാൻ എത്ര മത്തായിമാർ?
സാഹസിക പത്രപ്രവർത്തനം ചിട്ടയാക്കിയ ബ്ലിറ്റ്സും കരഞ്ചിയയും

1951 ഒക്ടോബർ 30ാം തിയതി 11 മണിക്ക് ജില്ലാ കളക്ടറും റിട്ടേണിങ് ഓഫീസറുമായ സയ്യിദ് ഫക്രുദീൻ ഷായുടെ ഓഫീസിൽ നാമ നിർദ്ദേശ പത്രികകളുടെ സൂഷ്മപരിശോധന നടന്നു. ജില്ലാകലക്ടറായ വരണാധികാരിയുടെ മുൻപിൽ വെച്ച് പി എസ് ജോർജ് ജോൺ മത്തായിയോട്  3 ചോദ്യങ്ങൾ ചോദിച്ചു. 1.താങ്കൾ ടാറ്റാ ഇൻഡസ്ട്രീറ്റ് ലിമിറ്റഡൽ ഡയറക്ടറാണോ? 2.അതിന് വേതനം കൈപ്പറ്റുന്നുണ്ടോ? 3.സർക്കാരിന് ഓഹരിയുള്ള സ്വകാര്യകമ്പനിയല്ലേ ഇത്? ജോൺ മത്തായി മൂന്ന് ചോദ്യങ്ങൾക്കും ഒറ്റ ഉത്തരം നൽകി. യെസ് !

തെരഞ്ഞെടുപ്പ് നിയമങ്ങൾ ഉദ്ധരിച്ച് അഭിഭാഷകൻ കൂടിയായ പി എസ് ജോർജ് കത്തിക്കേറി. സർക്കാരിന് ഓഹരിയുള്ള കമ്പനിയിൽ ഡയറക്ടറായ, ഈ കമ്പനിയിൽ  വേതനം പറ്റുന്ന വ്യക്തിയാണ് സ്ഥാനാർത്ഥി അതിനാൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്കതിരായതിനാൽ പത്രിക തള്ളണം. പി എസ് ജോർജ് വാദിച്ചു. വാദം ശരിയാണ്. ‘ റിട്ടേണിങ്ങ് ഓഫീസറായ കളക്ടർ അത് അംഗീകരിച്ചു പത്രിക തള്ളി. അങ്ങനെ കോട്ടയത്ത് മത്സരിക്കാനെത്തിയ ഡോക്ടർ ജോൺ മത്തായി യുദ്ധം തുടങ്ങും മുൻപേ കളത്തിന് പുറത്തായി.

ജോൺ മത്തായി ടാറ്റയിൽ നിന്ന് മൂന്ന് മാസത്തെ അവധിയെടുത്തായിരുന്നു മത്സരിക്കാനെത്തിയത്. പദവി രാജി വെച്ചായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു.

ഇലക്ഷന് മുൻപ് തന്നെ  ജോൺ മത്തായിയെ മലർത്തിയടിച്ച പി എസ് ജോർജ് പത്രിക നൽകിയെങ്കിലും  ഇലക്ഷനിൽ മത്സരിക്കാതെ പത്രിക പിൻവലിച്ചു. കാരണം ഡൽഹിയിൽ നിന്ന് വന്ന ഒരു ടെലഗ്രാം.”സി പി മാത്യു സ്ഥാനാർത്ഥിയാകട്ടെ താങ്കൾ പിൻവാങ്ങുക”: ടെലഗ്രാം അടിച്ചത്  ജവഹർലാൽ നെഹ്റു. അങ്ങനെ ജോർജ് പിൻവാങ്ങി. സി പി മാത്യു കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിയായി; ഇലക്ഷനിൽ ജയിക്കുകയും ചെയ്തു. അതിൻ്റെ പിന്നിലും ഒരു കളി നടന്നു. കോട്ടയത്തല്ല, അങ്ങ് ഡൽഹിയിൽ. കളിച്ചത് മറ്റൊരു മത്തായി. ജവഹർലാൽ നെഹ്റു ജോൺ മത്തായി ജയിക്കുമോ എന്ന ആശങ്കയിലായിരുന്നു. കേരളത്തിലെ സാഹചര്യം നന്നായി അറിയാവുന്ന  ഒരാളോട് നെഹറു തൻ്റെ പാർട്ടി സ്ഥാനാർഥി പി എസ്. ജോർജിൻ്റെ വിജയ സാധ്യതയെ കുറിച്ച്  ചോദിച്ചു. മലയാളിയും തിരുവിതാംകൂറുകാരനായ തൻ്റെ സ്പെഷൽ അസിസ്റ്റന്റ് എം ഒ മത്തായിയോട് ആയിരുന്നു ആ ചോദ്യം. മത്തായി നെഹ്റുവിനോട് പറഞ്ഞത് പി എസ് ജോർജ് തോൽക്കും എന്നാണ്; 

കോട്ടയത്ത് മത്സരിക്കാൻ എത്ര മത്തായിമാർ?
കാർട്ടൂണിസ്റ്റ് താക്കറെയെ മറാത്താ വാദിയാക്കിയ മലയാളി പത്രാധിപരും മാനേജിങ് എഡിറ്ററും
എം ഒ മത്തായി
എം ഒ മത്തായി

സി പി മാത്യുവാണെങ്കിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യത്തിൽ, സി പി മാത്യു എം ഒ മത്തായിയുടെ ഗുരുവായിരുന്നു. ഗുരുവിന് സീറ്റ് കിട്ടാൻ ശിഷ്യൻ ഒപ്പിച്ച വേലയായിരുന്നു നെഹ്റുവിൻ്റെ ടെലഗ്രാമായി പരിണമിച്ചത്.

പത്രിക തള്ളിയതിയതിനെതിരെ  ജോൺ മത്തായി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ബോംബയിലെ ഏറ്റവും പ്രശസ്തനായ അഭിഭാഷകൻ എൻ പി എഞ്ചിനിയറായിരുന്നു  ജോൺ മത്തായിക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. പക്ഷേ, തിരഞ്ഞെടുപ്പ് കേസ് ഇലക്ഷൻ കമ്മീഷനാണ് നിശ്ചയിക്കേണ്ടന്ന കാരണം പറഞ്ഞ് ഹൈക്കോടതി കേസ് തള്ളി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞടുപ്പ് കേസായിരുന്നു അത്.

ഡോക്ടർ ജോൺ മത്തായിക്ക് ശേഷം മറ്റൊരു മത്തായി കോട്ടയത്ത് നിന്ന്  ലോകസഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങി. പിന്നീട് ഇന്ത്യൻ പാർലമെൻ്റിൽ വരെ പരാമർശിക്കപ്പെട്ട  വിവാദപുരുഷനായിരുന്ന എം ഒ മത്തായി. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിൻ്റെ സ്പെഷൽ അസിസ്റ്റന്റ്.

ജോൺ മത്തായി
ജോൺ മത്തായി

കുറെ നാൾ  തിരുവിതാംകൂർ നാഷ്ണൽ ക്വയ്ലോൺ ബാങ്കിൻ്റെ ഡയറക്ടറായിരുന്ന സി പി മാത്തൻ്റെ സ്റ്റെനോഗ്രാഫർ ആയിരുന്നു മത്തായി. ദിവാൻ  സർ സി പി ബാങ്ക് പൊളിച്ചപ്പോൾ ബാങ്കിന് വേണ്ടി കേസ് വാദിക്കാൻ വന്ന ഒരു ബാരിസ്റ്ററിന് കേസിൻ്റെ കാര്യങ്ങൾ വിശദീകരിക്കാൻ മത്തായിയെ ബാങ്ക്ചുമതലപ്പെടുത്തി.  ജവഹർലാൽ നെഹ്റുവിൻ്റെ സുഹൃത്തായിരുന്ന ഈ ബാരിസ്റ്റർ പിന്നീട് ഉത്തരേന്ത്യയിലേക്ക് പോയപ്പോൾ മത്തായിയും കൂടെ പോയി. അവിടെ വെച്ച് മത്തായിയെ നെഹ്റുവിനെ പരിചയപ്പെടുത്തി.  അങ്ങനെ എം ഒ മത്തായി 1946 മുതൽ നെഹുവിൻ്റെ സഹായിയായി. പിന്നീട് നെഹ്റു പ്രധാനമന്ത്രിയായപ്പോൾ സ്പെഷൽ അസിസ്റ്റൻറ്  ആയി. ക്രമേണ തീൻ മൂർത്തി ഭവനിലെ സർവാധികാരിയായി.

കോട്ടയത്ത് മത്സരിക്കാൻ എത്ര മത്തായിമാർ?
ആരാധിക്കപ്പെടാൻ, അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഇഎംഎസ്

ക്രമേണ ഡൽഹിയിലെ മറ്റൊരു അധികാരകേന്ദ്രമായി മാറിയ മത്തായിക്കെതിരെ 1960 ൽ ഒരു ആരോപണം  പുറത്ത് വന്നു. ‘A Guard Fly in Prime Minister's Office’ എന്ന തലക്കെട്ടിൽ പത്രപ്രവർത്തകനായ നിഖിൽ ചക്രവർത്തിയുടെ ഇന്ത്യാ പ്രസ് എജൻസി പുറത്ത് വിട്ട ഈ വാർത്തയിൽ

എം ഒ മത്തായിയുടെ  അനധകൃതമായ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു.  പ്രധാനമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് മത്തായി ചേച്ചമ്മ എന്ന ട്രസ്റ്റ് ഉണ്ടാക്കിയതും വാർത്തയിൽ ഉണ്ടായിരുന്നു. ഇതേച്ചൊല്ലി പാർലമെൻ്റിൽ ഒച്ചപ്പാട് ഉണ്ടായതോടെ എം  ഒ മത്തായിക്ക് സ്‌പെഷൽ അസിസ്റ്റൻ്റ് പദവി രാജി വെയ്ക്കേണ്ടി വന്നു.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ  ഉന്നതപദവിയിൽ നിന്ന് നിഷ്കാസിതനായ മത്തായി ഇനി കേരളത്തിലെ രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാമെന്നാഗ്രഹിച്ച് കോട്ടയത്തെ പാർലമെൻ്റ് സീറ്റിന് വേണ്ടി ശ്രമം തുടങ്ങി

കേരളത്തിൽ വിമോചന സമരത്തിന് ശേഷം നടന്ന പാർലമെൻ്റ് ഇലക്ഷനിൽ കോട്ടയത്ത് നിന്ന് എം ഒ മത്തായി കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്ന വാർത്ത പുറത്ത് വന്നു. പാർടിയിലെ ഉന്നതരിൽ അപ്പോഴും നല്ല സ്വാധീനമുണ്ടായിരുന്ന മത്തായിയുടെ ആഗ്രഹം പോലെ തന്നെ ഡൽഹിയിലെ പാർട്ടി നേതൃത്വം മത്തായിയുടെ പേര് ശുപാർശ ചെയ്തു.

അക്കാലത്ത് മന്നത്ത് പത്മനാഭൻ്റെ വിശ്വസ്തനായ സഹപ്രവർത്തകൻ പി സദാശിവൻ പിള്ള ഡൽഹിയിൽ വന്നപ്പോൾ മത്തായി അദ്ദേഹത്തെ ചെന്ന് കണ്ട് NSS ന് താൻ 7 ലക്ഷം രൂപ സംഭാവന നൽകാമെന്നും (60  കൊല്ലം മുൻപുള്ള 7 ലക്ഷം.)  മന്നത്തിൻ്റെ സ്വാധീനം ഉപയോഗിച്ച് പാർലമെൻ്റ് സീറ്റ് വാങ്ങി കൊടുക്കണമെന്നും ഒരു  നിവേദനം രഹസ്യമായി നടത്തി.

പിന്നീട് സദാശിവൻ പിള്ളയിൽ നിന്ന് ഇക്കാര്യമറിഞ്ഞ മന്നം പൊട്ടിത്തെറിച്ചു, കൈക്കൂലി വാഗ്ധാനം ചെയ്ത് തന്നെ സ്വാധീനിക്കാൻ ശ്രമിക്കുന്നോ?  അദ്ദേഹം രൂക്ഷമായി പ്രതികരിച്ചതിനാൽ മത്തായിയുടെ പദ്ധതി  നടന്നില്ല.

കോട്ടയത്ത് മത്സരിക്കാൻ എത്ര മത്തായിമാർ?
സാക്ഷി, സുഹൃത്ത്, കുമ്പസാരക്കൂട്; പുതുവർഷത്തിലെ ഡയറി വിചാരങ്ങൾ

ക്രിസ്ത്യൻ സമുദായത്തിൻ്റെ മുഴുവൻ പിൻതുണയും കോട്ടയത്ത് തനിക്കു ലഭിക്കുമെന്നാണ് മത്തായി ഡൽഹിയിലെ  കോൺഗ്രസ് പാർട്ടി നേതൃത്വത്തെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ കോട്ടയത്ത് കാര്യങ്ങൾ അങ്ങനെയായിരുന്നില്ല. കോട്ടയത്തെ കോൺഗ്രസുകാർ മത്തായിയേപ്പോലെ അഴിമതിയാരോപണം നേരിട്ടയാളെ സ്ഥാനാർത്ഥിയാക്കുന്നത് ഇഷ്ടപ്പെട്ടില്ല. അതിനാൽ മത്തായിയുടെ സീറ്റ് അട്ടിമറിക്കാൻ അവർ കരുക്കൾ നീക്കി. കോൺഗ്രസിൻ്റെ സജീവ യുവ പ്രവർത്തകരായ കെ ടി തോമസ്, (പിന്നീട് സുപ്രീം കോടതി ജസ്റ്റീസായ  കെ ടി തോമസ് തന്നെ), പാലാ കെ. എം. മാത്യു  തുടങ്ങിയ യുവകോൺഗ്രസുകാർ  സംഘടിച്ച് അന്നത്തെ കെ പി സി സി പ്രസിഡൻ്റായിരുന്ന സി കെ ഗോവിന്ദൻ നായരെ കണ്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ചു. എം ഒ മത്തായി കോട്ടയത്ത് മത്സരിക്കണമെന്നത്  പണ്ഡിറ്റ് നെഹറുവിൻ്റ ആഗ്രഹമാണ് എന്നാണ് സി കെ ജി അവരോട് മറുപടി പറഞ്ഞത്. കേരളത്തിൽ കോൺഗ്രസ് പാർട്ടി നിരീക്ഷകനായി എത്തിയ യു എസ് മല്ലയ്യ കെ പി സി സി നേതൃത്വത്തെ ധരിപ്പിച്ചതും ഇതാണ്. യഥാർത്ഥത്തിൽ ആദർശവാനായ  സി കെ ജിയും മത്തായി മത്സരിക്കുന്നതിനെതിരായിരുന്നു.

അതോടെ അവരെല്ലാം ആശങ്കകുലരായി.  അന്ന് അഭിഭാഷകനായിരുന്ന കെ ടി തോമസ് കാര്യങ്ങളൊക്കെ വിശദ്ദീകരിച്ച് ഇംഗ്ലീഷിൽ  ടൈപ്പ് ചെയ്ത ഒരു കത്ത് സാക്ഷാൽ ജവഹർ ലാൽ നെഹ്റുവിന് അയച്ചു. നെഹ്റുവിനേപ്പോലെ ആദർശ സമ്പന്നനായ ഒരു നേതാവ് എം ഒ മത്തായിയെപ്പോലെ അഴിമതിയുടെ പൂർവ്വ ചരിത്രമുള്ള ഒരാൾക്ക് വേണ്ടി ശുപാർശ നടത്തുമെന്ന്  വിശ്വസിക്കുന്നില്ലെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. അഞ്ചാം നാൾ മറുപടി കിട്ടി. താൻ ഒരിക്കലും മത്തായിക്ക് വേണ്ടി ശുപാർശ നടത്തിയിട്ടില്ലെന്നും മത്തായിയുടെ പേര് പരിഗണിക്കുന്നതിൽ എതിർപ്പ് ഉണ്ടോ എന്ന് കേരള കമ്മിറ്റി ചോദിച്ചപ്പോൾ ഇല്ല എന്ന് മറുപടി കൊടുത്തിട്ടുണ്ട് എന്നായിരുന്നു നെഹ്റു തന്നെ ഒപ്പിട്ട ആ മറുപടിയിൽ എഴുതിയിരുന്നത്. ഇതൊക്കെയാണെങ്കിലും ഉന്നത പാർട്ടി വൃത്തങ്ങളിൽ സ്വാധീനമുള്ള

എം ഒ  മത്തായിയെ ലിസ്റ്റിൽ നിന്ന്  നീക്കം ചെയ്യാൻ എളുപ്പമല്ലെന്ന് മനസിലാക്കിയ കെ ടി തോമസും സംഘവും അവസാന ശ്രമത്തിനായി നേരെ ഡൽഹിക്ക് ട്രെയിൻ കയറി. ഡൽഹിയിൽ അവരെ സഹായിക്കാനെത്തിയത്  മാതൃഭൂമിയുടെ  വി കെ മാധവൻ കുട്ടിയായിരുന്നു. വി കെ കൃഷ്ണമേനോനെതിരെയുള്ള  ഉപജാപസംഘത്തിലെ പ്രധാനിയായ എം ഒ മത്തായിയെ വെറുത്തിരുന്ന മാധവൻ കുട്ടി ശരിയായി എങ്ങനെ നീങ്ങണമെന്ന് അവർക്ക്  നിർദേശങ്ങൾ കൊടുത്തു.

ആദ്യം തന്നെ കെ ടി തോമസും പാലാ കെ എം മാത്യുവും ഇന്ദിരാ ഗാന്ധിയെ ചെന്നു തങ്ങളുടെ എതിർപ്പ് അറിയിച്ചു.  അന്ന് കോൺഗ്രസ് വർക്കിങ്ങ് കമ്മറ്റിയിലും കേന്ദ്ര ഇലക്ഷൻ കമ്മറ്റിയിലും അംഗമായിരുന്നു ഇന്ദിരാ ഗാന്ധി. കൂടാതെ എം ഒ മത്തായി കോട്ടയത്തെ മതാധ്യക്ഷക്കാർക്ക് എഴുതിയ കത്തുകളുടെ കോപ്പികൾ കെ ടി തോമസ് കേരളത്തിലെ പാർട്ടി കാര്യം നോക്കുന്ന ടി എസ് ഭട്ടാഭിരാമൻ എം പിയേയും കാണിച്ച് രേഖകൾ നൽകി.  കോൺഗ്രസ് പാർലമെൻ്ററി ബോർഡ് അംഗങ്ങളെയും കണ്ട് എതിർപ്പ് അറിയിച്ചു. പാർലമെൻ്ററി ബോർഡ് കേരളത്തിലെ സ്ഥാനാർത്ഥികളുടെ കാര്യം ചർച്ചക്കെടുത്തു. കോട്ടയത്തെ കാര്യം വന്നപ്പോൾ സി കെ ഗോവിന്ദൻ നായർ പറഞ്ഞു, “എം ഒ മത്തായി കോട്ടയത്ത്   നിന്നാൽ ജയിക്കുന്ന കാര്യം ബുദ്ധിമുട്ടാണ്. മത്തായിക്ക് കേരള രാഷ്ട്രീയവും പൊതുജീവിതവുമായി വലിയ ബന്ധമൊന്നുമില്ല. ആരും അറിയുക തന്നെയില്ല. പിന്നെ ഇന്ദിരാഗാന്ധിക്കു  വേണമെന്ന് പറഞ്ഞതു കൊണ്ട് ആ പേര് ഉൾപ്പെടുത്തി എന്ന് മാത്രം”. അങ്ങനെ ഒരാവശ്യവും താനുന്നയിച്ചിട്ടില്ലെന്ന് ഇന്ദിര ഗാന്ധി പറഞ്ഞു. അതോടെ സ്ഥാനാർത്ഥി ലിസ്റ്റിൽ നിന്ന് എം ഒ മത്തായി എന്ന പേര്  വെട്ടി മാറ്റി.

കോട്ടയത്ത് മത്സരിക്കാൻ എത്ര മത്തായിമാർ?
രാജാ ഹരി സിങ്ങും ബ്രിട്ടീഷുകാര്‍ ഒതുക്കിയ, 104 വര്‍ഷം പഴക്കമുള്ള തേന്‍കെണിയും

ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടതിനാലാണ് താൻ ടിക്കറ്റിന് അപേക്ഷിച്ചത് എന്നാണ് മത്തായി സി കെ ജിയോട് പറഞ്ഞിരുന്നത്. സി കെ ജി അവസരം വന്നപ്പോൾ  ഇന്ദിരാഗാന്ധിയോട് തന്നെ നേരിട്ട് ചോദിച്ചു അത് ഇല്ലാതാക്കി. അങ്ങനെ കോട്ടയം സീറ്റെന്ന മത്തായിയുടെ സ്വപ്നം പൊലിഞ്ഞു. പിറ്റേന്ന് എം ഒ മത്തായിക്ക് ടിക്കറ്റ് നിഷേധിച്ചു എന്നായിരുന്നു എട്ട്  കോളം തലകെട്ടിൽ  ഹിന്ദുസ്ഥാൻ ടൈംസ് വാർത്ത നൽകി ആഘോഷിച്ചത്. സംഭവത്തിൻ്റെ വാർത്താപ്രാധാന്യം അത്രയുണ്ടായിരുന്നെന്നർഥം.

മത്തായി നാമധാരികൾക്ക് കോട്ടയം ബാലികേറാമലയായി തുടർന്നുവെങ്കിലും ആ നാമത്തിന്റെ ആംഗലേയ രൂപമായ മാത്യു എന്ന് പേരുള്ള രണ്ടു പേർ കോട്ടയത്തെ ലോക്‌സഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. 1952 - ൽ ജയിച്ച സി പി മാത്യുവിന് പുറമെ 57, 62 വർഷങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാത്യു മണിയങ്ങാടൻ കോട്ടയത്ത് നിന്ന് മത്സരിച്ചു ജയിച്ചു. കോട്ടയത്തെ തീപ്പൊരി കോൺഗ്രസ് നേതാവായിരുന്ന പാലാ കെ എം മാത്യുവും രണ്ടു തവണ  (1989, 96) ലോക്സഭയിൽ എത്തിയിട്ടുണ്ട്; പക്ഷെ, മത്സരിച്ചത് ഇടുക്കിയിൽ നിന്നായിരുന്നു. 

logo
The Fourth
www.thefourthnews.in