ആരാധിക്കപ്പെടാൻ, അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഇഎംഎസ്

ആരാധിക്കപ്പെടാൻ, അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഇഎംഎസ്

സമകാലിക ഭരണകൂടങ്ങളുടെ അനഭിലഷണീയ പ്രവണതകളെ വിമർശിക്കാൻ എംടി ഇഎംഎസിനെ മാതൃകയാക്കിയത് ആ പ്രവണതകളെ ജീവിതം കൊണ്ടു അത്രമേൽ തള്ളിപ്പറഞ്ഞ നേതാവായിരുന്നതിനാലാണ്

അറുപത്തിയേഴ് വർഷം മുൻപ്, 1957 ഏപ്രിൽ ഏഴിന് ഐക്യ കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി ഇഎംഎസ് സത്യപ്രതിജ്ഞ ചെയ്യുന്ന നേരത്ത് അദ്ദേഹത്തിന്റെ വാച്ച് നിന്നുപോയി. ഉടനെ അവിടെയുണ്ടായിരുന്ന പത്രപ്രവർത്തകനായ പവനൻ ഊരി കൊടുത്ത വാച്ച് കെട്ടിയാണ് ഇഎംഎസ് അന്ന് സത്യപ്രതിജ്ഞ ചെയ്തത്. ‘സ്തംഭിച്ചത് ഇഎംഎസിന്റെ വാച്ചല്ല; ചരിത്രമാണ്’ എന്നാണ് സത്യപ്രതിജ്ഞയെക്കുറിച്ച്  പിറ്റേന്ന് പത്രത്തിൽ പവനൻ എഴുതിയത്.

സത്യപ്രതിജ്ഞക്കൊരുങ്ങുന്ന കേരളത്തിന്റെ ആദ്യത്തെ  നിയുക്ത മുഖ്യമന്ത്രിയുടെ ഇത്തരം കാര്യങ്ങളന്വേഷിക്കാൻ അന്ന് ഉദ്യോഗസ്ഥരോ മറ്റ് സംവിധാനമോ ഇല്ല.  ഇഎംഎസ് ആകട്ടെ ഇതൊന്നും ഗൗനിച്ചതേയില്ല. തന്റെ ലളിത ജീവിതത്തിൽ ഇത്തരം കുറവുകളൊന്നും അദ്ദേഹത്തിന് ഒരിക്കലും പ്രാധാന്യമുള്ളതായിരുന്നില്ല. അല്ലെങ്കിൽ അവയൊന്നും  അദ്ദേഹത്തെ  സ്പർശിച്ചതേയില്ല. ഇന്നാണെങ്കിൽ ഇത് പത്രങ്ങളിൽ ഒന്നാം പേജ് വാർത്തയാണ്; ഡിജിറ്റൽ മീഡിയയും സോഷ്യൽ മീഡിയയും ഏറ്റെടുത്ത് ആഘോഷിക്കുന്ന വാർത്ത.  

ആരാധിക്കപ്പെടാൻ, അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഇഎംഎസ്
സാക്ഷി, സുഹൃത്ത്, കുമ്പസാരക്കൂട്; പുതുവർഷത്തിലെ ഡയറി വിചാരങ്ങൾ

ഞാൻ പോളിറ്റ് ബ്യൂറോ മെമ്പറാണ്. ആരോഗ്യം കുറയുന്നതനുസരിച്ച് ഭാരം കുറക്കുന്നതിന്റെ ഭാഗമായാണ് പാർട്ടിയിലെ സ്ഥാനം ഒഴിയുന്നത്

ഇഎംഎസ്

ഈ ലാളിത്യവും നിർമമതയും ജീവിതത്തിൽ ഉടനീളം പുലർത്തിയ നേതാവായിരുന്നു ഇഎംഎസ്. കോർപറേറ്റ് ശക്തികളുടെ ഔദാര്യങ്ങൾ ഒന്നും വാങ്ങാതെ, എഴുത്തിലൂടെ സമ്പാദിച്ച ചെറു തുകകൾ പോലും കൃത്യമായി പാർട്ടിക്ക് നൽകി, വാടക വീടുകളിൽ താമസിച്ചിരുന്ന മഹാനായ നേതാവ്. എം ടി വാസുദേവൻ നായർ സമകാലിക ഭരണകൂടങ്ങളുടെ അനഭിലഷണീയ പ്രവണതകളെ വിമർശിക്കാൻ ഇഎംഎസിനെ മാതൃകയായി ചൂണ്ടിക്കാട്ടിയത് അത്രമേൽ ആ പ്രവണതകളെ ജീവിതം കൊണ്ടു തള്ളിപ്പറഞ്ഞ നേതാവായിരുന്നു അദ്ദേഹം എന്നതിനാലാണ്. 

‘ഇഎംഎസ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താകുന്നു? ‘ മുപ്പത്തി മൂന്ന് വർഷങ്ങൾക്ക് മുൻപ്, 1991-ൽ ഒരു പ്രധാന മലയാള ദിനപത്രത്തിന്റെ മുൻപേജ് തലക്കെട്ടായിരുന്നു. പുറത്താകൽ വാർത്ത ശരിയോ? അത് വൻ ചർച്ചക്ക് വഴിവെച്ചു. പാർട്ടിക്ക് അകത്തും പുറത്തും തർക്കം മുറുകി. പിന്നെയും ഒന്നരക്കൊല്ലം കഴിഞ്ഞാണ് മദ്രാസ് പാർട്ടി കോൺഗ്രസിൽ വെച്ച് ഇഎംഎസ് സ്ഥാനമൊഴിഞ്ഞത്. വികാരപരമായ യാത്രയപ്പൊന്നും ഇഎംഎസിന് ആരും നൽകിയില്ല. എങ്കിലും പിൻഗാമിക്ക് അധികാരം കൈമാറും മുൻപ് ചില വാചകങ്ങൾ എല്ലാരും പ്രതീക്ഷിച്ചു. മാധ്യമങ്ങൾക്ക് അടർത്തിയെടുക്കാൻ  ഒന്നും ഇല്ലാതെ അത് അവസാനിച്ചു. പാർട്ടിയുടെ നയങ്ങളെ സൂഷ്മമായി നിരീക്ഷിച്ച വിശകലനത്തിന് ശേഷം ഒരു അഭിമുഖത്തിൽ പറഞ്ഞു:

“ഞാൻ പോളിറ്റ് ബ്യൂറോ മെമ്പറാണ്. ആരോഗ്യം കുറയുന്നതനുസരിച്ച് ഭാരം കുറക്കുന്നതിന്റെ ഭാഗമായാണ് പാർട്ടിയിലെ സ്ഥാനം ഒഴിയുന്നത്.”

ആരാധിക്കപ്പെടാൻ, അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഇഎംഎസ്
രാജാ ഹരി സിങ്ങും ബ്രിട്ടീഷുകാര്‍ ഒതുക്കിയ, 104 വര്‍ഷം പഴക്കമുള്ള തേന്‍കെണിയും

കേരളത്തിലെ ഒരു വലിയ പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവ് സ്ഥാനമൊഴിയുമ്പോഴുണ്ടാകുന്ന കോലാഹലങ്ങളൊന്നും ഇത് സൃഷ്ടിച്ചില്ല. ഇഎംഎസിന്റെ കനപ്പെട്ട അഭിമുഖങ്ങളൊന്നും പാർട്ടി പത്രത്തിൽ പോലും ഉണ്ടായില്ല. തന്നെ കേന്ദീകരിച്ചുള്ള വാർത്താ സംരംഭങ്ങളെ ഇഎംഎസ് എന്നും നിരാകരിച്ചിരുന്നു. തന്റെ അഭിപ്രായങ്ങളെ പിൻതാങ്ങാനോ, പ്രചരിപ്പിക്കാനോ ഒരു  അനുചരവൃന്ദവും അദ്ദേഹത്തില്ലായിരുന്നു.

പാർട്ടി അണികൾക്കും അനുഭാവികൾക്കും ഇഎംഎസ്  വിഗ്രഹമായി മാറിയിരുന്നിരിക്കാം, ഒട്ടേറെപ്പേർക്ക് അദ്ദേഹം ആചാര്യനായിരിക്കാം. പക്ഷേ, സ്വയം ഒരിക്കലും വ്യക്തി പൂജയ്ക്കു നിന്നു കൊടുക്കാനോ വിഗ്രഹമാകാനോ അദ്ദേഹം തുനിഞ്ഞില്ല. ഋഷി സമാനമായ നിസംഗതയോടെ, ശരിയാണെങ്കിലും, തെറ്റാണെങ്കിലും പാർട്ടി പറയുന്ന ലൈനിൽ ജനങ്ങളെ നിരന്തരം അഭിമുഖീകരിച്ചിരുന്ന ഇഎംഎസിനെയാണ് കേരളം കണ്ടു പരിചയിച്ചത്. ചിലപ്പോൾ അദ്ദേഹം പറഞ്ഞത് തിരുത്തി പറയാറുണ്ടായിരുന്നു. ശരിയെന്നു സമ്മതിപ്പിച്ചു കൊണ്ട് ഇഎംഎസ് പറഞ്ഞ തെറ്റിന്റെ ശരികൾ ഒന്നു കൂടി വ്യക്തമായി ഉറപ്പിക്കുന്നു. പാർട്ടി അത് ഏറ്റെടുക്കുന്നു. കേരളം കാതോർത്തിരിക്കുമ്പോൾ ഇഎംഎസ് ചിരിച്ചു കൊണ്ടു പറയുമായിരുന്നു,“ഞാനന്നേ പറഞ്ഞില്ലേ. പാർട്ടിയാണ് പ്രധാനം. പാർട്ടി തീരുമാനം വിശ്വസ്തയോടെ നടപ്പിലാക്കുകയാണ് ഉത്തരവാദിത്തം. ബാക്കിയൊക്കെ പിന്നെ…”

ആരാധിക്കപ്പെടാൻ, അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഇഎംഎസ്
കറുപ്പും വെളുപ്പും മിഴിവേകിയ നൂറ്റാണ്ടിന്റെ സത്യം

അൻപത് കൊല്ലം മുൻപ് പവനൻ എഴുതി, “പാർട്ടി സെക്രട്ടറി സിഎച്ച് കണാരൻ ഇഎംഎസിനോട് ഇങ്ങനെ പറയുന്നു എന്നിരിക്കട്ടെ - ഇഎംഎസ്, മുഖ്യമന്ത്രി സ്ഥാനത്തു നിന്നും സഖാവ് ഒഴിഞ്ഞു നിൽക്കുന്നതായിരിക്കും പാർട്ടിക്ക് ഗുണമെന്നാണ് സ്റ്റേറ്റ് കമ്മറ്റിയുടെ അഭിപ്രായം - ഉടനെ അദ്ദേഹം മറുപടി പറയും - സ്‌റ്റേറ്റ് കമ്മറ്റി അങ്ങനെ തിരുമാനിച്ചോ, ശരി രാജിക്കത്ത് ഞാനിപ്പോൾ എഴുതി തരാം. ആര്യയോട് ഇപ്പോൾ പറയണ്ട. ഞാൻ തന്നെ പിന്നീട് പറഞ്ഞോളാം- അത്ര ലാഘവമേ  ഈ കാര്യത്തിന് അദ്ദേഹം നൽകുകയുള്ളൂ. വ്യക്തിപരമായി ഇതിൽ ഒരു നഷ്ടവും അദ്ദേഹം അശേഷം പ്രകടിപ്പിക്കില്ല. തന്റെ വലിപ്പത്തിനും സ്ഥാനത്തിനും അല്ല. പാർട്ടിക്കാണ് പരിഗണയും മുൻഗണനയും.” 

വ്യക്തിപരമായി ഇതിൽ ഒരു നഷ്ടവും അദ്ദേഹം അശേഷം പ്രകടിപ്പിക്കില്ല. തന്റെ വലിപ്പത്തിനും സ്ഥാനത്തിനും അല്ല. പാർട്ടിക്കാണ് പരിഗണയും മുൻഗണനയും

1957-ൽ മുഖ്യമന്ത്രിയായ ശേഷം ആദ്യം ഡൽഹിയിലെത്തിയപ്പോൾ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പാർട്ടി പ്രവർത്തകരും മലയാളികളും സംഘങ്ങളായി എത്തി. മുറിക്കൈ ബുഷ് ഷർട്ടും മുണ്ടും ധരിച്ച മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് ഇറങ്ങി വന്നു. കയ്യിൽ ഒരു കൊച്ചു സഞ്ചി മാത്രം. മുഖ്യമന്ത്രി പരിവേഷത്തിന്റെ യാതൊരു ആർഭാടവുമില്ല, പരിവാരങ്ങളുമില്ല. നേരെ കാറിൽ കയറി കേരളാ മുഖ്യമന്ത്രി താമസസ്ഥലമായ കൊച്ചിൻ ഹൗസിലേക്ക് പോയി.

ഇഎംഎസിന്റെ പത്രസമ്മേളനങ്ങൾ, പ്രത്യേകിച്ചും ആദ്യ കാലങ്ങളിൽ  ഡൽഹിയിൽ വെച്ചുള്ളവ, ഏറെ  പ്രസിദ്ധമായിരുന്നു. ചോദ്യങ്ങൾക്ക് ക്രുദ്ധനാവുകയോ ചോദ്യകർത്താവിനെ ആക്ഷേപിക്കുകയോ ഇല്ല. കടക്ക് പുറത്ത് ശൈലിയേയില്ല. ചോദ്യങ്ങൾക്ക് ആറ്റിക്കുറുക്കി കൃത്യമായ മറുപടി അദ്ദേഹം നൽകുമായിരുന്നു.

1957 ൽ മുഖ്യമന്ത്രിയായപ്പോഴുള്ള ഡൽഹിയിലെ ആദ്യ പത്രസമ്മേളനം കൊച്ചിൻ ഹൗസിലെ (ഇന്നത്തെ കേരള ഹൗസ്) ഡൈനിങ്ങ് ഹാളിൽ വെച്ചായിരുന്നു. അതിലാണ് പിന്നിട് പ്രശസ്തമായ  ഇഎംഎസിന്റെ ഉത്തരം കേട്ടത്. അന്ന് ഒരു അമേരിക്കൻ പത്ര പ്രതിനിധി തന്റെ റിപ്പോർട്ടിന് പൊടിപ്പും തൊങ്ങലും ചേർക്കാൻ ഒരു ചോദ്യം ചോദിച്ചു:  ‘താങ്കൾക്ക്  എപ്പോഴും വിക്കുണ്ടോ? ഇഎംഎസിന്റെ മറുപടി:  ഇല്ല സംസാരിക്കുമ്പോൾ മാത്രം. അവിടെയുള്ള എല്ലാവരും ചിരിച്ചു. 

ആരാധിക്കപ്പെടാൻ, അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഇഎംഎസ്
വേലുപ്പിള്ള പ്രഭാകരൻ; വെല്‍വെറ്റിത്തുറ കടല്‍ക്കരമുതല്‍ നന്ദി കടല്‍ തടാകം വരെ

മുറിക്കൈ ബുഷ് ഷർട്ടും മുണ്ടും ധരിച്ച മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് ഇറങ്ങി വന്നു. കയ്യിൽ ഒരു കൊച്ചു സഞ്ചി മാത്രം. മുഖ്യമന്ത്രി പരിവേഷത്തിന്റെ യാതൊരു ആർഭാടവുമില്ല, പരിവാരങ്ങളുമില്ല. നേരെ കാറിൽ കയറി കേരളാ മുഖ്യമന്ത്രി താമസ സ്ഥലമായ കൊച്ചിൻ ഹൗസിലേക്ക് പോയി.

ഇഎംഎസിന് സംസാരിക്കുമ്പോൾ മാത്രമേ വിക്കലുള്ളൂ , കൂടെയുള്ളവർക്ക് ചിന്തിക്കുമ്പോഴും വിക്കലാണെന്ന പ്രയോഗമൊക്കെ ഇതിന്റെ ചുവട് പിടിച്ച് വന്നതാണ്. പത്രക്കാരുടെ ചില ബാലിശമായ ചോദ്യങ്ങളെ ലളിതമായി മറുപടിയാൽ നേരിട്ടു. അതിങ്ങനെ: നിങ്ങളുടെ ബുദ്ധി വൈഭവത്തിൽ എനിക്ക് ബഹുമാനമുണ്ട്. കോപമോ ചീത്തവിളിയോ ആക്ഷേപിക്കലോ ഇല്ല.

മലയാളി പത്രപ്രവർത്തകനായ നരേന്ദ്രന്റെ സ്കൂട്ടറിനു പിന്നിൽ ഇരുന്ന് താമസ സ്ഥലത്തേക്ക് പോകുന്ന ഇഎംഎസിനെ കുറിച്ച് ഡൽഹിയിലെ പത്രപ്രവർത്തകൻ വി കെ മാധവൻ കുട്ടി ഒരിക്കൽ എഴുതിയിരുന്നു. 

90 കളിലെ സോവിയറ്റ് യൂണിയന്റെ തകർച്ചയെ കുറിച്ച് ഒരു ദിനപത്രം ചർച്ച  നടത്താൻ തീരുമാനിച്ചപ്പോൾ ആദ്യം ക്ഷണിച്ചത് ഇഎംഎസിനെയായിരുന്നു. പറ്റില്ല എന്നായിരുന്നു ആദ്യ പ്രതികരണം. ‘പാർട്ടി സോവിയറ്റ് സംഭവങ്ങൾ ചർച്ച ചെയ്തില്ല’ എന്നതായിരുന്നു അദ്ദേഹം പറഞ്ഞ കാരണം.

കിഴക്കൻ യുറോപ്പിലെ കമ്യൂണിസ്‌റ്റ് കോട്ടകൾ നിലം പൊത്തുകയായിരുന്ന ആ കാലത്ത്, തന്റെ വ്യാഖ്യാനം എന്തായിരിക്കുമെന്ന് ലോകം ഉറ്റു നോക്കുകയാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. പാർട്ടിയുടെ നിലപാട് രൂപീകരിക്കാതെ അദേഹം പുറത്ത് ഒരു ചർച്ചക്ക്  തയ്യാറായില്ല. ലോകശ്രദ്ധ നേടുന്നതായിട്ടു കൂടി  ഒരു ഉടൻ പ്രതികരണത്തിന്  അദ്ദേഹം തയ്യാറായില്ല. അത്ര മാത്രം ജാഗ്രത പാർട്ടി കാര്യങ്ങളിൽ അദ്ദേഹം പുലർത്തിയിരുന്നു.

ആരാധിക്കപ്പെടാൻ, അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഇഎംഎസ്
കാലത്തിനു മുന്‍പേ നടന്ന കല്യാണിക്കുട്ടിയമ്മ

ഒടുവിൽ ചില ചോദ്യങ്ങൾക്ക് മാത്രം മറുപടി പറഞ്ഞു. സോവിയറ്റ് യൂണിയനിൽ പാർട്ടി തകർന്നതു കൊണ്ട് ഇന്ത്യയിൽ തകരും എന്ന ധാരണ തെറ്റാണെന്നും ഇന്ത്യൻ മണ്ണിൽ വേരൂന്നിയ കമ്യൂണിസമായതിനാൽ ഇവിടെ അത് നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ആ നിഗമനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. 

തന്നെ തേടി വന്ന പുരസ്ക്കാരങ്ങളും സ്വീകരിക്കാൻ ഇഎംഎസ് തയ്യാറായിരുന്നില്ല. ലോകത്തിലെ ഏറ്റവും പ്രശസ്തനായ കമ്യൂണിസ്റ്റുകാരനായ  ഇഎംഎസിന് 1977 ൽ ജർമ്മൻ ജനാധിപത്യ റിപ്പബ്ലിക്ക് തങ്ങളുടെ ഏറ്റവും ഉന്നത പുരസ്കാരമായ ‘ഓഡർ ഓഫ് കാറൽ മാർക്സ് ‘ പദവി കൊടുക്കാൻ തീരുമാനിച്ചു. ഇന്ത്യൻ സ്ഥാനപതിയായ ഡോ ബീദർ മാൻ വഴി രഹസ്യമായി ഇഎംഎസിന്റെ സമ്മതം തേടി. കേട്ടപാടെ അത് അദ്ദേഹം നിരസിച്ചു.

ആരാധിക്കപ്പെടാൻ, അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഇഎംഎസ്
മഹാത്മഗാന്ധി മുതൽ ഭിന്ദ്രന്‍വാല വരെ കവർ സ്റ്റോറിയായി; ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓർമയായിട്ട് 30 വർഷം 

ആദ്യം സിപിഎമ്മിനെ ജിഡിആർ ഒരു സഹോദര പാർട്ടിയായി അംഗീകരിക്കട്ടെ . എന്നിട്ട് നോക്കാം പുരസ്ക്കാരമൊക്കെ എന്നായിരുന്നു നിലപാട്. 1964 ൽ പാർട്ടി പിളർന്നപ്പോൾ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയായി ജിഡിആർ അംഗീകരിച്ചത് സിപിഐയെ ആയിരുന്നു. 

പതിനഞ്ച് വർഷത്തിന് ശേഷം 1992-ൽ നരസിംഹറാവു സർക്കാർ ഇന്ത്യയിലെ ഉന്നത പുരസ്ക്കാരമായ പത്മവിഭൂഷൺ രണ്ട് ഉന്നത നേതാക്കൾക്ക് നൽകാൻ തീരുമാനിച്ചു. ഒരാൾ ഇഎംഎസ് ആയിരുന്നു. മറ്റേയാൾ ബിജെപിയുടെ എ ബി വാജ്പേയിയും. ഇഎംഎസ് അത് നിരസിച്ചു. വാജ്‌പേയി അത് സ്വീകരിക്കുകയും ചെയ്തു. യാദൃശ്ചികതയാകാം ആറ് വർഷം കഴിഞ്ഞ് ഇഎംഎസ് അന്തരിച്ച മാർച്ച് 19 നായിരുന്നു വാജ്‌പേയി പ്രധാനമന്ത്രിയായി രണ്ടാമത് അധികാരമേറ്റത്.

ആരാധിക്കപ്പെടാൻ, അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഇഎംഎസ്
വി കെ മാധവൻകുട്ടി: പത്രപ്രവർത്തനത്തിലെ നയതന്ത്രജ്ഞൻ

കേരള രാഷ്ട്രീയത്തിലെ സംവാദങ്ങളിൽ ഇഎംഎസിന്റെ പ്രധാന പ്രതിയോഗിയായിരുന  യശ:ശരീരനായ പി പരമേശ്വരനെ ആർഎസ്എസ്സിന്റെ സൈദ്ധാന്തികനായി ലേഖനത്തിലൂടെ, ആദ്യം വിശേഷിപ്പിച്ചത് ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു. പല വിഷയങ്ങളിലും അവർ തമ്മിൽ ലേഖനങ്ങളിലൂടെ ഏറ്റുമുട്ടി. ഭാരതീയ വിചാര കേന്ദ്രത്തിന്റെ വക്താവായി പി പരമേശ്വരൻ മറുപടി പറയുമ്പോൾ മറുപടി ലേഖനത്തിൽ ആർഎസ് എസിന്റെ താത്വികാചാര്യൻ, സൈദ്ധാന്തികൻ എന്നാണ് ഇഎം എസ് അദ്ദേഹത്തിനെ പരാമർശിക്കുക, ഭാരതിതീയ വിചാര കേന്ദ്രം എന്ന വിശേഷണം  ഒരിക്കലും ഇഎംഎസ് ഉപയോഗിച്ചിരുന്നില്ല!

ഇഎംഎസുമായി നിരന്തരം കത്തിടപാടുകൾ നടത്തിയിരുന്ന ഒരേ ഒരു ആർഎസ്എസു കാരനും പി പരമേശ്വരൻ ആയിരുന്നിരിക്കും. 

“താങ്കൾ താങ്കളുടെ നിലപാടുകളിലും, ഞാൻ എന്റെ നിലപാടിലും ഉറച്ച് നിൽക്കുന്നതിനാൽ ഇനി ഈ വിഷയത്തിൽ സംവംദിക്കേണ്ടതില്ല!” എന്ന നിലയിൽ ഒടുവിൽ ഇഎംഎസ് വാദം അവസാനിപ്പിക്കും.

അക്കാര്യത്തിൽ ഇഎംഎസ് പുലർത്തിയിരുന്ന സമചിത്തത മറ്റു പലർക്കുമില്ലാത്തതായിരുന്നു.’ ഇഎംഎസിന്റെ പ്രതിപക്ഷ ബഹുമാനത്തെ കുറിച്ച് പരമേശ്വരൻ ചരമക്കുറിപ്പിൽ എഴുതി.

ഒരിക്കൽ സിപിഎമ്മിന്റെ പോഷക സംഘടനയായ ബാലസംഘത്തിന്റെ വേനലവധിക്കുള്ള ക്യാമ്പിന്റെ സമാപന ചടങ്ങിൽ കുട്ടികളുടെ ചോദ്യങ്ങൾക്കുത്തരം പറഞ്ഞു. കുട്ടികളോടുള്ള സ്വഭാവിക വാത്സല്യമൊന്നും പ്രകടിപ്പിക്കാതെയായിരുന്നു അത്. ‘കുട്ടികൾക്കൊപ്പം സല്ലപിക്കുന്ന ഇഎംഎസ്‘ എന്ന മട്ടിൽ നല്ലൊരു വാർത്താ ചിത്രം പത്രത്തിൽ പ്രതീക്ഷിച്ചവർക്കൊക്കെ നിരാശയായി. അദ്ദേഹത്തിനത് മറ്റേതൊരു പാർട്ടി  പരിപാടിയും പോലെ ഒന്നായിരുന്നു. വ്യക്തിപരമായി പത്രത്തിൽ പടമൊന്നും വരുത്താൻ ഒരു ശ്രമവും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല. 

ആരാധിക്കപ്പെടാൻ, അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഇഎംഎസ്
രക്തക്കടൽ ഒഴുക്കിയ വന്മരത്തിന്റെ വീഴ്ച; ഉണങ്ങാത്ത മുറിവായി ഡൽഹിയിലെ സിഖ് വിരുദ്ധ കലാപം 

ഒരു സഹപ്രവർത്തകൻ കമ്യുണിസ്റ്റുകാരന് പ്രേമിക്കാമോ എന്ന് ഇഎംഎസിനോട് ചോദിച്ച ഒരു കഥയുണ്ട്. ‘കമ്യൂണിസത്തിന് വേണ്ടിയാണെങ്കിൽ ആവാം,’ എന്നായിരുന്നു മറുപടി.

പത്രക്കാരുമായുള്ള നിരന്തര സമ്പർക്കമുണ്ടെങ്കിലും എപ്പോഴെങ്കിലും ഏതെങ്കിലും വിധത്തിൽ അവരെ സ്വാധീനിക്കാനോ തന്റെ ആശയങ്ങൾക്ക് പിന്തുണ നേടാനോ ശ്രമിച്ചില്ല. എന്നാൽ തന്റെ ഉന്നം ഏതാണെന്ന് അവരെ ധരിപ്പിക്കാൻ  ചാണക്യ സൂത്രം പ്രയോഗിക്കും. അത്തരമൊരു  സംഭവം ഈയടുത്ത് അന്തരിച്ച മുതിർന്ന പത്രപ്രവർത്തകൻ പി അരവിന്ദാക്ഷൻ  ഒരിക്കൽ എഴുതി. 1967 ൽ ഒരു  ദിവസം കോഴിക്കോട്ട് വെച്ച് രാവിലെ ഇഎംഎസ് നമ്പൂതിരിപ്പാട് അരവിന്ദാക്ഷനെ  വിളിച്ചു. ഒന്ന് കാണണം. അന്ന് ഇന്ത്യൻ എക്സ്പ്രസ് ലേഖകനായിരുന്ന അരവിന്ദാക്ഷൻ അതിരാവിലെ അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് വന്നത്.

1967 ൽ രൂപീകരിച്ച സപ്തകക്ഷി മുന്നണിയുടെ സീറ്റ് വിഭജനം സംബന്ധിച്ച് മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാടായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. ഇഎംഎസിന്റെ വാക്കുകൾ മുറിഞ്ഞ് മുറിഞ്ഞു തെറിച്ച് വീണത് കേട്ടപ്പോഴേ അരവിന്ദാക്ഷനു കാര്യം മനസിലായി. സംശയം തീർക്കാൻ  ചോദിച്ചു, “അപ്പോൾ മലബാറിൽ സിപിഐക്ക് സീറ്റില്ലെന്നാണോ?”

കണ്ണിൽ കുസൃതിയും ചുണ്ടിൽ ചിരിയുമായി വീണ്ടും ഒരു വിക്ക്, “ അത് നിങ്ങള് പറയണം. ഞാൻ പറഞ്ഞില്ല.”

ആരാധിക്കപ്പെടാൻ, അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഇഎംഎസ്
മഞ്ഞപ്പത്രത്തെ മഞ്ഞ വാർത്തയാൽ പൂട്ടിയ സമൂഹത്തെ ചിരി കൊണ്ട് ചികിത്സിച്ച രാംദാസ് വൈദ്യർ 

അളന്ന് തൂക്കിയുള്ള ആ ഇഎംഎസ് ഭാഷ്യത്തിന് വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. മാർക്സിറ്റ് പാർട്ടിയുമായി ചങ്ങാത്തത്തിലായ സിപിഐയെ ഒന്ന് താഴ്ത്തിക്കെട്ടണം. അത് പുതിയ സൗഹൃദത്തിന് പോറലേൽക്കാതെ വേണം. അതിന് ഒരു പത്രക്കാരനെ വേണം. അതും ഇംഗ്ലീഷ് പത്രപ്രവർത്തകനെ കൊണ്ട് തന്നെ വേണം അത് സാധിക്കാൻ . എന്നാലെ വാർത്ത കേരളത്തിന് പുറത്തെത്തൂ. ഡൽഹിയിൽ സിപിഐ തറവാടായ അജയ് ഭവനിനുള്ളവരെ ചൊടിപ്പിക്കൂ.  

ആരാധിക്കപ്പെടാൻ, അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഇഎംഎസ്
ധീരയായ ആനി തയ്യിലും അഞ്ചര ലക്ഷം കേസ് എന്ന സ്കൂപ്പും

തിരുവനന്തപുരത്ത് നിന്ന് ബോംബെ വഴി വിമാനത്തിൽ ഡൽഹിക്ക് പോയ ഇഎംഎസ് ഒരിക്കൽ ബോംബെയിൽ കുടുങ്ങി. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന്  ഡൽഹിയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതായിരുന്നു കാരണം. ഇഎംഎസ് അസ്വസ്ഥനായി. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സമയമാണ്. കൂടെയുണ്ടായിരുന്ന, ഇഎംഎസിന് ഏറ്റവും അടുപ്പമുള്ള പത്രപ്രവർത്തകനായ ബെർളിൻ കുഞ്ഞനന്തൻ നായർ ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ബോംബയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലയിൽ പോകാമെന്നും ഒരു ഫോൺ വിളിച്ചാൽ തന്റെ സുഹൃത്തായ കൃഷ്ണൻ നായർ കാറയ്ക്കുമെന്നും പറഞ്ഞു. “അയ്യയ്യോ, അതൊന്നും വേണ്ട,”എന്നായിരുന്നു ഇഎംഎസിന്റെ മറുപടി. 

കോർപ്പറേറ്റ് ഔദാര്യങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ അദ്ദേഹം തയാറായില്ല. പാർട്ടി ചാനൽ ആരംഭിക്കണമെന്ന നിർദേശം ആദ്യം ഉയർന്നപ്പോൾ അത് നടത്താൻ പ്രയാസമാണെന്നും മൂലധനം സ്വരൂപിക്കാൻ ഒരു പാട് വിട്ടുവീഴ്ച വരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതിനാൽ അത് അന്ന് നടന്നില്ല.  

ആരാധിക്കപ്പെടാൻ, അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഇഎംഎസ്
ഇന്ത്യന്‍ വായനക്കാരെ ചിന്തിക്കാന്‍ പഠിപ്പിച്ച മലയാളി എഡിറ്റര്‍

ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും കൂടുതൽ എഴുതിയ വ്യക്തിയാണ് ഇഎംഎസ്. ലഘുരേഖകൾ തൊട്ട് ചെറുകഥ വരെ അദ്ദേഹം എഴുതി. ഇംഗ്ലീഷിൽ എഴുതിയ പുസ്‌തകം 15. മലയാളത്തിൽ 70. നൂറ് കണക്കിന് പുസ്തക അവതാരികകൾ വേറെയും. ആദ്യകൃതി ‘ജവഹർ ലാൽ നെഹറു’ എഴുതിയത് 1931-ൽ. ‘ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1988’  എന്ന അവസാന കൃതി പുറത്തുവരുന്നത് 1998 - ൽ. ഇഎംഎസ് എഴുതിയത് എല്ലാം ശരാശരി 400 പേജ് വീതം വരുന്ന 100 വോള്യം കവിയും. ഫ്രണ്ട് ലൈനിലും പീപ്പിൾസ് ഡെമോക്രസിയിലും ദീർഘകാലം അദ്ദേഹം കോളമെഴുതി. ഇതിനൊന്നും ഒറ്റ പൈസ പ്രതിഫലം പറ്റാതെ, അവയെല്ലാം എകെജി പഠന ഗവേഷണ കേന്ദ്രത്തിന് നൽകി.  

30 വർഷം മുൻപ് ദേശാഭിമാനിയിൽ ‘മതമൗലികത രണ്ട് തരം’ എന്ന ലേഖനത്തിൽ ഗാന്ധിജിയെ മതമൗലിക വാദിയെന്ന് വിശേഷിപ്പിച്ചത് വൻ വിവാദമായി. സമാന ആശയം  ഫ്രണ്ട് ലൈനിലെ കോളത്തിലും എഴുതിയതോടെ ദേശീയ പത്രങ്ങളിൽ വാർത്തയായി.  ഇഎംഎസ് ഗാന്ധിജിയെ അപമാനിച്ചു എന്നത് മാധ്യമങ്ങൾ വാർത്തയാക്കി. ഒടുവിൽ വിവാദ ലേഖനം പോളിറ്റ് ബ്യൂറോ യോഗം ചേർന്ന് വായിച്ച് വിലയിരുത്തി. ‘ ഈ  നിലപാട്  തെറ്റാണ്’. പാർട്ടി ഇഎംഎസിന്റെ വാദവും തള്ളിപ്പറഞ്ഞു. ഇഎംസ് തെറ്റ് അംഗീകരിക്കുകയും സ്വയം വിമർശനം നടത്തുകയും ചെയ്തു.

കോടതിയലക്ഷ്യത്തിന് ഹൈക്കോടതി ശിക്ഷിച്ച  കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയാണ് ഇഎംഎസ്. 1968 ൽ  ഭൂ നിയമങ്ങൾ അടിക്കടി റദ്ദാക്കിയ സുപ്രീം കോടതി വിധിയെ വിമർശിച്ച് കൊണ്ട് ഇഎംഎസ് ഇറക്കിയ പ്രസ്താവനയാണ് കോടതി അലക്ഷ്യത്തിന് കേസായി ഹൈക്കോടതിയിലെത്തിയത്. ഇന്ത്യയുടെ ജനങ്ങളുടെ ആശയാഭിലാഷങ്ങൾ ജുഡീഷ്യറിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനായി മനപൂർവം നടത്തിയതായിരുന്നു ആ പ്രസ്താവന. വിമർശിക്കുന്നു എന്നതു കൊണ്ട് ജുഡീഷ്യറിയുടെ പവിത്രതക്കൊന്നും സംഭവിക്കില്ലെന്ന് ഇഎംഎസ് വിശ്വസിച്ചു.

ആരാധിക്കപ്പെടാൻ, അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഇഎംഎസ്
ഇന്ത്യയുടെ രുചി ചരിത്രം ലോകത്തിന് വിളമ്പിയ കെ ടി അച്ചായ

കൊച്ചിയിൽ ഹൈക്കോടതിയിൽ ഇഎംഎസിന് വേണ്ടി കോടതിയിൽ ഹാജരായത് മറ്റൊരു ചരിത്ര പുരുഷൻ - മുൻ പ്രതിരോധ മന്ത്രി വി കെ കൃഷ്ണ മേനോൻ. കേസ് ഇഎംഎസ് തോറ്റു. ചീഫ് ജസ്റ്റിസ് പിടി രാമൻ നായർ, ജസ്റ്റിസ് ടി എസ് കൃഷ്ണമൂർത്തി അയ്യർ, ജസ്റ്റിസ് കെ കെ മാത്യു എന്നിവരായിരുന്നു വിധി പ്രസ്താവിച്ചത്. ജഡ്ജിമാർ  ആദ്യത്തെ രണ്ട് പേർ ഇഎംഎസിനെ ശിക്ഷിക്കണമെന്ന അഭിപ്രായപ്പെട്ടപ്പോൾ കെ കെ മാത്യു വിയോജിച്ചു. ഇത്തരം വ്യത്യസ്ത അഭിപ്രായങ്ങൾ കോടതി ശ്രദ്ധിക്കേണ്ടതാണ് എന്നായിരുന്നു കെ കെ  മാത്യുവിന്റെ നിലപാട്. എങ്കിലും ഭൂരിപക്ഷ അഭിപ്രായം കണക്കാക്കി കോടതി  ആയിരം രൂപ പിഴ ശിക്ഷ വിധിച്ചു. ഇഎംഎസ് വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം  കോടതി ശിക്ഷ കുറക്കുക മാത്രം ചെയ്തു. 1000 എന്നത് രൂപ 50 രൂപയാക്കി കുറച്ചു. ഇഎംഎസ് അത് അടച്ചു. ആ വിധിയിൽ  സുപ്രീം കോടതി രേഖപ്പെടുത്തിയ ഒരു വാചകം രസകരമായിരുന്നു, 

“നമ്പൂതിരിപ്പാടിന് മാർക്സിസം ലെനിനിസത്തെ കുറിച്ച് അറിയാമായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു.” 

ഈ വിധിക്കെതിരെ വീണ്ടും ഇഎംഎസ് പ്രസ്താവന എഴുതി പ്രസിദ്ധീകരിച്ചു. പക്ഷേ ഇതിൽ കോടതി ഇടപെട്ടില്ല. കോടതികളെ ആരോഗ്യപരമായി വിമർശിക്കാമെന്ന് സ്ഥാപിച്ച രാഷ്ട്രീയക്കാരനാണ് ഇഎംഎസ്. സ്റ്റേറ്റിന്റെ എല്ലാ ശാഖകൾക്കും വിമർശമാകാമെന്ന ധാരണ അതിനു ശേഷമാണ് നിലവിൽ വന്നത്.

ഒ വി വിജയൻ ഒരിക്കൽ എഴുതി, “കേരളത്തിന്റെ ധാർഷ്ട്യത്തിന് കേരളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.” അതെ, വ്യക്തിപരമായി ധാർഷ്ട്യം തൊട്ടുതീണ്ടിയില്ലാത്ത അതെ ഇഎംഎസിനെ പറ്റി! 

logo
The Fourth
www.thefourthnews.in