പുസ്തകങ്ങളുടെ ലോക തലസ്ഥാനമായി ഡല്‍ഹി; മലയാളത്തെ മേളയില്‍ എത്തിച്ച ഡി സി കിഴക്കേമുറി

പുസ്തകങ്ങളുടെ ലോക തലസ്ഥാനമായി ഡല്‍ഹി; മലയാളത്തെ മേളയില്‍ എത്തിച്ച ഡി സി കിഴക്കേമുറി

പ്രഗതി മൈതാനിയിൽ ഇന്നലെ ആരംഭിച്ച ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയറിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12,000 പ്രസാധകരുടെ 90,000 പുസ്തകങ്ങൾ പ്രദർശനത്തിനുണ്ട്

ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ, ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയർ ഡൽഹിയിലെ പ്രഗതി മൈതാനിയിൽ ഫെബ്രുവരി 10ന് തുടങ്ങി. എട്ട് നാളുകൾ തലസ്ഥാനനഗരിയിൽ രാജ്യത്തെ പ്രധാനപ്പെട്ട പുസ്തകപ്രസാധകരുടേയും എഴുത്തുകാരുടേയും  പുസ്തകപ്രേമികളുടെയും ഒത്തുചേരലാണ്. നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ (NBT) സംഘടിപ്പിക്കുന്ന, 50 വർഷം പൂർത്തിയാക്കിയ ഡൽഹി പുസ്തകമേള ഇന്ത്യയുടെ എഴുത്തുകാരുടേയും വായന കാരുടേയും സംഗമ ഭൂമിയാണ്.  കേന്ദ്രസർക്കാരിൻ്റെ  നിയന്ത്രണത്തിൽ ഏറ്റവും ചിട്ടയായി നടക്കുന്ന, ഇപ്പോഴും കാര്യമായ വിവാദങ്ങളിലൊന്നും പെടാത്ത മേളകളിലൊന്നാണിത്. സംസ്കാരവും അറിവും ഒത്തു ചേരുന്ന ദേശീയ അക്ഷര ഉത്സവം. 

ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയർ
ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയർ
പുസ്തകങ്ങളുടെ ലോക തലസ്ഥാനമായി ഡല്‍ഹി; മലയാളത്തെ മേളയില്‍ എത്തിച്ച ഡി സി കിഴക്കേമുറി
ആശാൻകവിത: കാറ്റിൽത്തൂവിയ വിത്തുകൾ

വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെയും വ്യവസായ വാണിജ്യ മന്ത്രാലയത്തിൻ്റെയും നിയന്ത്രണത്തിൽ നാഷണൽ ബുക്ക് ട്രസ്റ്റ്  സംഘടിപ്പിക്കുന്ന ഈ പുസ്തകമേളയോട് അനുബന്ധിച്ച് പുസ്തകങ്ങൾ സൗജന്യമായി ആക്സസ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും കഴിയുന്ന ഒരു  ദേശീയ ഇ-ലൈബ്രറിയുടെ ഉദ്ഘാടനവും ഈ വർഷം നടക്കുന്നുണ്ട്. 

പുസ്തക മേളയുടെ ഈ വർഷത്തെ അതിഥി രാജ്യം സൗദി അറേബ്യയാണ്, സൗദിയിൽ നിന്ന് രാജകുമാരൻ  മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് നയിക്കുന്ന 25 പേരടങ്ങുന്ന ഒരു സംഘം പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്. സൗദി അറേബ്യയുടെ  സാഹിത്യം, ഭാഷ, സംസ്കാരം, പൈതൃകം എന്നിവ സംഘം മേളയിൽ അവതരിപ്പിക്കും. 

2020 ലെ ദേശീയ വിദ്യാഭ്യാസനയത്തിൻ്റെ ബഹുഭാഷാതത്വത്തിന് ഊന്നൽ നൽകുന്നതും ഇന്ത്യയിൽ നിന്നുള്ള ഒന്നിലധികം ഭാഷകൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ താൽപര്യങ്ങൾക്കുമാണ്  ഈ വർഷത്തെ പുസ്തകമേള പ്രാധാന്യം നൽകുന്നത്. അതുവഴി രാജ്യത്ത് ഒരു വായനാ സംസ്ക്കാരം വളർത്തിയെടുക്കുക എന്നതും ലക്ഷ്യമിടുന്നു.  

"ബഹുഭാഷാ ഭാരതം, സജീവ പാരമ്പര്യം" എന്ന പ്രമേയമാണ്  ഇത്തവണത്തെ ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയർ മുന്നോട്ട് വെക്കുന്നത്. കുട്ടികളുടെ പവലിയൻ, എഴുത്തുകാർ സമ്മേളിക്കുന്ന കോർണർ, പ്രസാധകരുമായി ചർച്ചകൾ നടക്കുന്ന ന്യൂഡൽഹി റൈറ്റ്‌സ് ടേബിൾ എന്നിവ പോലുള്ള മറ്റ് പരിപാടികളും പുസ്തകമേളയിൽ ഉണ്ടായിരിക്കും.

പുസ്തകങ്ങളുടെ ലോക തലസ്ഥാനമായി ഡല്‍ഹി; മലയാളത്തെ മേളയില്‍ എത്തിച്ച ഡി സി കിഴക്കേമുറി
ബൃന്ദാ കാരാട്ട് പറയുന്ന റിത എന്ന കമ്മ്യൂണിസ്റ്റിന്റെ ജീവിതം

‘യുവ എഴുത്തുകാരെ കണ്ടെത്തുക’യെന്ന പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഭാഗമായി അഖിലേന്ത്യാ മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 75 യുവ എഴുത്തുകാർക്ക് പ്രശസ്ത എഴുത്തുകാർ മാർഗനിർദേശം നൽകുന്ന ഒരു പ്ലാറ്റ് ഫോം - യുവ കോർണർ - എന്ന പേരിൽ  മേളയിൽ ഉണ്ടായിരിക്കും.  ഈ യുവ എഴുത്തുകാരുടെ രചനകളുടെ പ്രകാശനവും വായനക്കാർക്ക് അവരുമായി സംവാദിക്കാനുള്ള അവസരവും യുവകോർണറിൽ നടക്കും. 

പ്രഗതി മൈതാനിലെ ഒന്ന് മുതൽ അഞ്ച് വരെയുള്ള പാവലിയനുകളിൽ 2000 സ്റ്റാളുകളിലായി പരന്നു കിടക്കുന്ന പുസ്തക ശേഖരങ്ങളുടെ മഹാസമുദ്രമാണ് ന്യൂഡൽഹി പുസ്തക മേള. ലോകത്തിലെ ഏറ്റവും പ്രസിദ്ധരായ പ്രസാധകരുടെ പുസ്തകങ്ങൾ  തൊട്ട് ഇന്ത്യയിൽ പ്രദേശിക ഭാഷയിലെ പുസ്തകങ്ങളും പതിനഞ്ചോളം വിദേശ രാജ്യങ്ങളിലെ ഭാഷകളിലെ പുസ്തകങ്ങളും ഇവിടത്തെ സ്റ്റാളുകളിൽ വരുന്നു. ഏതൊരു പുസ്തകപ്രേമിയേയും ആവേശഭരിതരാക്കാൻ പോകുന്ന ഈ മഹാമേള സന്ദർശിച്ചവരുടെ എണ്ണം പോയ വർഷം 28 ലക്ഷമായിരുന്നു. ഈ വർഷം അതും മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

പ്രഗതി മൈതാൻ
പ്രഗതി മൈതാൻ
പുസ്തകങ്ങളുടെ ലോക തലസ്ഥാനമായി ഡല്‍ഹി; മലയാളത്തെ മേളയില്‍ എത്തിച്ച ഡി സി കിഴക്കേമുറി
പുറംലോകത്തിന്റെ സ്നേഹം കൊതിച്ച് സജീവൻ

വായന മരിക്കുന്നു എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ‘ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയർ ‘. 1972 ലാണ് ആദ്യത്തെ  ന്യൂഡൽഹി പുസ്തകമേള നടക്കുന്നത്. രാഷ്ട്രപതി വി വി ഗിരി ഉത്ഘാടനം ചെയ്ത ആദ്യ പുസ്തകമേളയിൽ 200 സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്  2000 സ്റ്റാളുകളായി ഉയർന്നു. ഔദ്യോഗിക കണക്കനുസരിച്ച് 24 ഭാഷകളിൽ പുസ്തകം പ്രസിദ്ധീകരിക്കുന്ന ഏക രാജ്യമാണ് ഇന്ത്യ. നാഷണൽ ബുക്ക് ട്രസ്റ്റിന്റെ കണക്കനുസരിച്ച് 70,000 പുസ്തകങ്ങൾ ഒരു വർഷം ഇന്ത്യയിൽ ഇറങ്ങുന്നു. അതിൽ 20,000 എണ്ണം ഇംഗ്ലീഷിലാണ്. അമേരിക്കയും ഇഗ്ലണ്ടും കഴിഞ്ഞാൽ ഇംഗ്ലീഷിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയാണ്.

പുസ്തകങ്ങളെയും വായനയേയും പ്രോത്സാഹിപ്പിക്കുന്നതിനും UNESCO  ‘ ലോക പുസ്തക തലസ്ഥാനം’ എന്ന ബഹുമതി 2003 ൽ ഡൽഹിക്ക് നൽകിയത്  ‘വേൾഡ് ബുക്ക് ഫെയർ ‘ നുള്ള അംഗീകാരമായിരുന്നു. ആഫ്രോ ഏഷ്യൻ മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ പുസ്തകമേളയാണ് ഇത്.

രണ്ട് വർഷത്തിലൊരിക്കൽ നടത്തിയിരുന്ന ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയർ 2012 മുതൽ വർഷം തോറും സംഘടിപ്പിക്കാൻ തുടങ്ങി. കോവിഡ് കാലത്ത് മുടങ്ങിയതൊഴിച്ചാൽ കഴിഞ്ഞ 50 കൊല്ലമായി വിജയകരമായി നടക്കുന്നു. ഇപ്പോൾ 18 ഭാഷകളിലായി 12,000 പ്രസാധകരും 90,000 പുസ്തകങ്ങളും ഡൽഹി വേൾഡ് ബുക്ക് ഫെയറിൽ സമ്മേളിക്കുന്നു.

പുസ്തകങ്ങളുടെ ലോക തലസ്ഥാനമായി ഡല്‍ഹി; മലയാളത്തെ മേളയില്‍ എത്തിച്ച ഡി സി കിഴക്കേമുറി
ഉഗ്രസ്ഫോടന ശേഷിയുള്ള കവിതകൾ 

സ്കൂൾ യൂണിഫോമിലുള്ള കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഈ പുസ്തകമേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഡൽഹിയിലെ 20 മെട്രോ സ്‌റ്റേഷനുകളിലും ഓൺലൈൻ വഴിയും  പ്രവേശന ടിക്കറ്റുകൾ ലഭിക്കും. പുസ്തക മേളയുടെസമയം രാവിലെ 11 മുതൽ രാത്രി 8 വരെയാണ്. കുട്ടികൾക്ക് 10 രൂപയും മുതിർന്നവർക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 

1976 ൽ മൂന്നാമത്തെ പുസ്തകമേളയിലാണ് കേരളത്തിൽ നിന്നുള്ള  മലയാള പുസ്തകങ്ങൾ പ്രദർശനത്തിനെത്തുന്നത്. ഡി സി കിഴക്കേമുറിയായിരുന്നു അതിനു പിന്നിൽ. മലയാള പുസ്തക പ്രസാധന രംഗത്തെ കുലപതിയായ ഡി സി കിഴക്കേമുറി വിദ്യഭ്യാസ മന്ത്രിയായ സി എച്ച് മുഹമ്മദ് കോയയെ കണ്ട് മലയാള പുസ്തകങ്ങൾ ഡൽഹി പുസ്തക മേളയിൽ ലഭ്യമാക്കാൻ സർക്കാർ സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടു. കേരളത്തിലെ പ്രസാധകർക്ക് പുസ്തകങ്ങളുമായി ഡൽഹിയിലെത്താനുള്ള ചിലവും മറ്റും ദുഷ്കരമാണെന്നും സർക്കാർ സഹായം കൂടിയേ തീരു എന്ന് ആവശ്യപ്പെട്ടു.

ഡി സി കിഴക്കേമുറി
ഡി സി കിഴക്കേമുറി
പുസ്തകങ്ങളുടെ ലോക തലസ്ഥാനമായി ഡല്‍ഹി; മലയാളത്തെ മേളയില്‍ എത്തിച്ച ഡി സി കിഴക്കേമുറി
ചരിത്രത്തോട് ചേര്‍ന്നു നടന്ന വായനാവഴി

കേരളത്തില്‍ പുസ്തകങ്ങളെ വില്പന നികുതിയില്‍ നിന്ന് ഒഴിവാക്കിയത് 1952 ല്‍ തിരുക്കൊച്ചി മുഖ്യമന്ത്രിയായ എ ജെ ജോണിന്റെ ഭരണകാലത്താണ്. ഡി സി കിഴക്കേമുറിയുടെ ശ്രമഫലമായാണ്  ഇത് സാധിച്ചത്. പിന്നീട് 1952ല്‍ ദേശീയ വികസന സമിതിയില്‍ 'പുസ്തകത്തിന് ഇനി നികുതി ഈടാക്കേണ്ട' എന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പ്രഖ്യാപിച്ചതും ഡി സിയുടെ പരിശ്രമഫലമായിട്ടായിരുന്നു.

ഇതറിയാവുന്ന, എഴുത്തുകാരൻ കൂടിയായ സി എച്ച് മുഹമ്മദ് കോയ ഡൽഹി പുസ്തകമേളയിൽ പ്രസാധകർക്കു വേണ്ട സ്റ്റാളിൻ്റെ ചിലവ് കേരള സർക്കാർ വഹിക്കാമെന്ന് അറിയിച്ചു. അങ്ങനെ 20,000 രൂപയോളം സഹായധനമായി കിട്ടി. പബ്ലിക്ക് റിലേഷൻസ് വകുപ്പും കേരള പബ്ലിഷേഴ്സ് അസോസിയേഷനും സഹകരിച്ച്  മലയാള പുസ്തക സ്റ്റാൾ ലോക പുസ്തകമേളയിൽ ആരംഭിച്ചു. ആദ്യമൊക്കെ മേളകളിൽ മലയാള പുസ്തകങ്ങളുടെ പ്രദർശനം മാത്രമേ ഉണ്ടായിരുന്നുള്ളൂ, വിൽപ്പന ഇല്ലായിരുന്നു.

1983-ൽ കേരള സർക്കാർ സംസ്ഥാനത്ത് വരൾച്ചയാണെന്ന കാരണം പറഞ്ഞ് ലോക പുസ്തകമേളയിൽ പങ്കെടുക്കാനുള്ള ധനസഹായം നിർത്തി. ആ കാലത്ത് ഡൽഹിയിലെ മലയാളി കൂട്ടായ്മ പത്രപ്രവർത്തകനായ വി കെ മാധവൻ കുട്ടിയുടെ നേതൃത്വത്തിൽ അടിക്കടി സമ്മേളിക്കുമായിരുന്നു. ആ കൂട്ടായ്മയിലെ ചിലരായിരുന്നു ഒ വി വിജയൻ, സക്കറിയ, ടി എൻ ഗോപകുമാർ, ജി അരവിന്ദൻ എന്നിവരൊക്കെ. ഈ കൂട്ടായ്മയിൽ ഒരു ആശയം  ഉരുത്തിരിഞ്ഞു. കേരള സർക്കാരിൻ്റെ സഹായമില്ലാതെ മലയാള പുസ്തകം ഡൽഹി പുസ്തകമേളയിൽ വിൽക്കണം.

പുസ്തകങ്ങളുടെ ലോക തലസ്ഥാനമായി ഡല്‍ഹി; മലയാളത്തെ മേളയില്‍ എത്തിച്ച ഡി സി കിഴക്കേമുറി
ജലം കൊണ്ട് മുറിവേറ്റവരുടെ സുവിശേഷം

കേരള സർക്കാരിൻ്റെ സ്ഥാപനമായ മാർക്കറ്റ് ഫെഡിൻ്റെ  ഡൽഹിയിലെ ഉദ്യോഗസ്ഥനായ വി സി ഇമ്മാനുവൽ ഈ മലയാളി കൂട്ടായ്മയിലെ സജീവാംഗമായിരുന്നു. വിൽപ്പനക്ക് വിദഗ്ധനായ ഇമ്മാനുവൽ ഉള്ളപ്പോൾ വിൽപ്പനക്ക് അനുമതി ലഭിച്ചാൽ പുസ്തക മേളയിൽ വിൽപ്പന നടത്താമെന്ന തീരുമാനം അവരെടുത്തു. അതനുസരിച്ച് ഡി സി കിഴക്കേമുറിയുമായി ബന്ധപ്പെട്ടു. ഡിസി ഉടനെ തന്നെ 18 പ്രസാധകരുടെ പുസ്തകങ്ങൾ അയച്ചു കൊടുത്തു.  മൂന്ന് സ്റ്റാളുകളിലായി മലയാള പുസ്തകങ്ങൾ  വിൽപ്പനക്കെത്തി. വൻ വിജയമായ ഈ ഉദ്യമത്തോടെ ഡൽഹി പുസ്തക മേളയിൽ പ്രദേശിക ഭാഷകളിൽ മലയാള പുസ്തകങ്ങൾ അണിനിരക്കുന്ന സ്റ്റാളുകൾക്ക് മികച്ച പരിഗണന കിട്ടാൻ തുടങ്ങി.

വി സി ഇമ്മാനുവൽ
വി സി ഇമ്മാനുവൽ

1990 മുതൽ  പുസ്തകമേളയുടെ സംഘാടകരായ നാഷണൽ ബുക്ക്  ട്രസ്റ്റ് കേരളത്തിലെ കേരള പബ്ലിഷേഴ്സ് അസോസിയേഷന് മേളയിൽ പുസ്തക സൗജന്യമായി സ്റ്റാൾ നൽകാൻ തുടങ്ങി. കൂടാതെ മലയാള പുസ്തകസ്റ്റാളുകൾക്ക് വാടക 50 ശതമാനം നൽകിയാൽ മതിയെന്നും എൻബിടി (NBT) തീരുമാനിച്ചു. 

മലയാള പുസ്തകങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടിയത് ഡൽഹി പുസ്തകമേള വഴിയാണ്. മലയാള സാഹിത്യരംഗം  ഡി സി കിഴക്കേമുറിയോടും ഇമ്മാനുവലിനോടും ഡൽഹി മലയാളി  കൂട്ടായ്മയോടും ഇതിന് കടപ്പെട്ടിരിക്കുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്സ് നൽകുന്ന അച്ചടിക്കും രൂപസംവിധാനത്തിനുമുള്ള അവാർഡുകൾ എല്ലാ വർഷവും മലയാളം വാരിക്കുട്ടാൻ തുടങ്ങി.  അതോടെ മലയാള സാഹിത്യത്തിൻ്റെ പെരുമ ഡൽഹി പുസ്തകമേളയിലൂടെ ലോകമറിയാൻ തുടങ്ങി.

പുസ്തകങ്ങളുടെ ലോക തലസ്ഥാനമായി ഡല്‍ഹി; മലയാളത്തെ മേളയില്‍ എത്തിച്ച ഡി സി കിഴക്കേമുറി
ദൈവത്തിന്റെ 'ചോയ്‌സ്', നിശ്ചയദാർഢ്യത്തിന്റെയും 

ഡൽഹിക്കാരനായ ഒ വി വിജയൻ ‘ഖസാക്കിൻ്റെ ഇതിഹാസം’ എഴുതി മലയാള സാഹിത്യത്തിലെ ഇതിഹാസമായി മാറിയ  കാലം. ഡൽഹിയിലെ  പുസ്തകമേളയിൽ വെച്ച് ഒ വി വിജയനെ അദ്ദേഹത്തിൻ്റെ  ഒരാരാധകനായ ഒരു വായനക്കാരൻ കണ്ടപ്പോൾ അദ്ദേഹത്തിൻ്റെ വലതു കൈ പിടിച്ചു കുലുക്കി അഭിനന്ദിച്ചു. വിജയൻ പറഞ്ഞു ‘ കൈക്ക് വേദനയുണ്ട്’. അപ്പോൾ അയാൾ പറഞ്ഞ മറുപടി  വിജയൻ്റെ രചനാ ജീവിതത്തിൻ്റെ കൃതാർത്ഥതകളിലൊന്നായി. “ഈ കൈ വെട്ടിക്കളഞ്ഞോളൂ, നിങ്ങളെഴുതാനുള്ള എറ്റവും നല്ല പുസ്തകം എഴുതിക്കഴിഞ്ഞു,” എന്നായിരുന്നു അയാളുടെ മറുപടി. 

logo
The Fourth
www.thefourthnews.in