മലയാളത്തിന് മറക്കാനാവാത്ത ഫ്രന്‍സ്

മലയാളത്തിന് മറക്കാനാവാത്ത ഫ്രന്‍സ്

മലയാളപഠനവുമായി ബന്ധപ്പെട്ട് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് കഴിഞ്ഞ ദിവസം അന്തരിച്ച ജര്‍മന്‍ ഇന്‍ഡോളജിസ്റ്റ് ആല്‍ബ്രഷ്ട് ഫ്രന്‍സ് (85).

ജര്‍മന്‍കാരനായ പാതിരിയും പണ്ഡിതനുമായ ഡോ. ആല്‍ബ്രഷ്ട് ഫ്രന്‍സ് ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പ്രപൗത്രിയായ ഗെര്‍ട്രൂഡിന്റെ ഭര്‍ത്താവെന്നനിലയിലല്ല കേരളീയരുടെ പ്രിയങ്കരനാകുന്നത്. ഇന്ത്യയോടും കേരളത്തോടും മലയാളത്തോടും അങ്ങേയറ്റത്തെ സ്‌നേഹബഹുമാനങ്ങളുള്ള പണ്ഡിതനും മഹാനുഭാവനുമെന്ന നിലയിലാണ്. അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമമില്ലായിരുന്നെങ്കില്‍ പയ്യന്നൂര്‍പ്പാട്ടടക്കമുള്ള മലയാളത്തിന്റെ എത്രയോ മുത്തുകള്‍ നമുക്ക് വീണ്ടെടുക്കാനാവുമായിരുന്നില്ല. ഗുണ്ടര്‍ട്ട് ശേഖരിച്ചുകൊണ്ടുപോയി ഭദ്രമായി സൂക്ഷിച്ച കൃതികളെല്ലാം നമുക്ക് തിരിച്ചുകിട്ടിയതിന് ഫ്രന്‍സിനോടും ഡോ. സ്‌കറിയാ സക്കറിയയോടും മലയാളം എക്കാലവും കടപ്പെട്ടുനില്‍ക്കും.

ഡോ. ആല്‍ബ്രഷ്ട ഫ്രന്‍സ് ഇന്ത്യന്‍ ഫിലോസഫിയിലാണ് ഡോക്ടറേററ് നേടിയത്. ക്ലാസിക്കല്‍ ആര്‍ക്കിയോളജി ആന്‍ഡ് സയന്‍സ് ഓഫ് റിലിജിയന്‍ എന്ന വിഷയത്തിലാണ് അദ്ദേഹം മാര്‍ബര്‍ഗ് സര്‍വകലാശാലയില്‍നിന്ന് ഡോക്‌റേറ്റ് നേടിയത്. ജര്‍മനിയിലെ ഇന്തോളജിസ്റ്റുകളില്‍ പ്രമുഖനായ അദ്ദേഹം മധുര കാമരാജ് സര്‍വകലാശാലയില്‍ ജര്‍മന്‍ ലക്ചററായി 1974-77 കാലത്ത് പ്രവര്‍ത്തിച്ചിരുന്നു.

ഇതെഴുതുന്നയാള്‍ 1993 ജനുവരിയിലാണെന്നുതോന്നുന്നു ആദ്യമായി ഡോട്ര് ഫ്രന്‍സിനെയും ഡോ. സ്‌കറിയാ സക്കറിയയെയും കാണുന്നത്. തലശ്ശേരി ടൗണ്‍ബാങ്ക് ഹാളില്‍ ഗുണ്ടര്‍ട്ടിന്റെ ശേഖരത്തില്‍നിന്നുള്ള രേഖകളും ചില പുസ്തകങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. ഗുണ്ടര്‍ട്ടിന്റെ നൂറാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി അന്ന് അനുസ്മരണയോഗവുമുണ്ട്. ഡോ. സുകുമാര്‍ അഴീക്കോടാണ് ഉദ്ഘാടകന്‍. അഴീക്കോടിന്റെ പ്രസംഗം കേള്‍ക്കുക, ഗുണ്ടര്‍ട്ട് രേഖകളുടെ പ്രദര്‍ശനം കാണുര- ഈ ലക്ഷ്യത്തോടെ ഉച്ചയ്ക്കുമുമ്പുതന്നെ തലശ്ശേരിയിലെത്തി. ദേശാഭിമാനിയുടെ കണ്ണൂര്‍ ബ്യൂറോ ചീഫായി പ്രവര്‍ത്തിക്കുയായിരുന്നു അപ്പോള്‍. പ്രധാനമായും പ്രദര്‍ശിപ്പിച്ചത് തലശ്ശേരി രേഖകളില്‍ന്നുള്ള ചില ഭാഗങ്ങളായിരുന്നു, പയ്യന്നൂര്‍പാട്ടിന്റെ കുറേ ഭാഗങ്ങളും. പഴശ്ശിരാജ ബ്രിട്ടീഷ് കമ്പനിമേധാവികള്‍ക്കയച്ച ചില കത്തുകള്‍ പ്രത്യേകം ശ്രദ്ധേയമായിരുന്നു. അടുത്തൂണ്‍ തന്നാല്‍ സമരം നിര്‍ത്താമെന്ന മട്ടിലുള്ള കത്ത്. അതെല്ലാം ഒപ്പിയെടുത്ത് അടുത്തദിവസം കൊടുക്കാം, തല്‍ക്കാലം ഇന്ന് അഴീക്കോടിന്റെ പ്രസംഗം... പ്രസംഗത്തിന് ഇനിയും രണ്ടുമണിക്കൂര്‍ കഴിയണം.. ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറിയപ്പോള്‍ അവിടെ കെ.കെ.മാരാറും ഡോ. ടിപി സുകുമാരനും പിന്നെ മററ് രണ്ടുപേരും ഇരിക്കുന്നു. ഒന്ന് സായിപ്പാണ്. അതിദീര്‍ഘകായന്‍. മാരാര്‍ അവരെ പരിചയപ്പെടുത്തി. ആല്‍ബ്രഷ്ട് ഫ്രന്‍സും സ്‌കറിയാസക്കറിയയും. ജര്‍മനിയിലെ ട്യൂബിങ്ങന്‍ സര്‍വകലാശാലാ മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയില്‍നിന്ന് ഗുണ്ടര്‍ട്ടിന്റെ ഗ്രന്ഥ-രേഖാ ശേഖരം കണ്ടെത്തിയെന്നും അത് ഡോ. സ്‌കറിയാ സക്കറിയ മൈക്രോ ഫിലിംചെയ്ത് കേരളത്തിലെത്തിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ വായിച്ചിരുന്നു. ഗുണ്ടര്‍ട്ടിന്റെ മലയാളഭാഷാ സേവനങ്ങള്‍ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചതിനാല്‍ ഗുണ്ടര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാം പിന്തുടരുന്ന കാലമാണത്.

മലയാളത്തിന് മറക്കാനാവാത്ത ഫ്രന്‍സ്
കളിയിലും കണക്കിലും കാലാവസ്ഥയിലും പിഴയ്ക്കാത്ത കോയ

ഹോട്ടലില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ ഫ്രന്‍സുമായി വിശദമായി സംസാരിച്ചു. ഗുണ്ടര്‍ട് രേഖകളെയും ഗുണ്ടര്‍ട് ചരമശതാബ്ദിയെയും കുറിച്ച്. ഉടനെതന്നെ തലശ്ശേരിയിലെ ദേശാഭിമാനി ഓഫീസ് പ്രവര്‍ത്തിക്കുന്ന സി എച്ച് കണാരന്‍ സ്മാരകമന്ദിരത്തിലെത്തി ഫ്രന്‍സുമായുള്ള അഭിമുഖം വാര്‍ത്തയായെഴുതി. ഫ്രന്‍സ് തന്ന ഒരു പുസ്തകം- ജര്‍മന്‍ഭാഷയിലുള്ളത്- ഗുണ്ടര്‍ട്ടിന്റെ ഡയറിക്കുറിപ്പുകള്‍ ജര്‍മന്‍ ഭാഷയില്‍ മൂന്നു ബൃഹത് വാള്യങ്ങളായി പ്രസിദ്ധപ്പെടുത്തിയതില്‍ ഒന്ന്. ആ പുസ്തകത്തിന്റെ പിന്‍ കവറില്‍ ഫ്രന്‍സിന്റെ പടമുണ്ട്. ആ പടം മുറിച്ചെടുത്ത് വാര്‍ത്തക്കൊപ്പം വെച്ച് കവറിലാക്കി ബസ്സില്‍ കോഴിക്കോട്ടേക്ക് കൊടുത്തയച്ചു. പിറ്റേന്ന് ദേശാഭിമാനിയുടെ എക്‌സക്ലൂസീവായി വശദവാര്‍ത്ത ഓള്‍ എഡിഷന്‍. അടുത്തദിവസം തലശ്ശേരിരേഖകളെയും പഴശ്ശിരേഖകളെയും കുറിച്ചുള്ള വാര്‍ത്ത ലേഖനരൂപത്തില്‍ വന്നു. അതെല്ലാം വായിച്ച സ്‌കറിയാസക്കറിയക്കും അദ്ദേഹം തര്‍ജമചെയ്തുകൊടുത്തത് മനസ്സിലാക്കിയ ഫ്രന്‍സിനും വലിയ മതിപ്പുതോന്നി. ജര്‍മനിയില്‍ നടക്കുന്ന ഗുണ്ടര്‍ട്ട് സമ്മേളനത്തിലേക്ക് മഹാപണ്ഡിതന്മാരടങ്ങിയ സംഘത്തില്‍ എന്നെയും ഉള്‍പ്പെടുത്താനിടയായത് അതിനാലാവണം.

ബാദന്‍ വുട്ടന്‍ബര്‍ഗില്‍ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചില്‍ വികാരിയായി പ്രവര്‍ത്തിക്കുന്ന സമയത്താണ് ഇന്ത്യയിലെ വിശേഷിച്ച് കേരളത്തിലെ മിഷനറി പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമായ പഠനത്തിന് ഫ്രന്‍സ് മുതിരുന്നത്.

ഡോ. ആല്‍ബ്രഷ്ട ഫ്രന്‍സ് ഇന്ത്യന്‍ ഫിലോസഫിയിലാണ് ഡോക്ടറേററ് നേടിയത്. ക്ലാസിക്കല്‍ ആര്‍ക്കിയോളജി ആന്‍ഡ് സയന്‍സ് ഓഫ് റിലിജിയന്‍ എന്ന വിഷയത്തിലാണ് അദ്ദേഹം മാര്‍ബര്‍ഗ് സര്‍വകലാശാലയില്‍നിന്ന് ഡോക്‌റേറ്റ് നേടിയത്. ജര്‍മനിയിലെ ഇന്തോളജിസ്റ്റുകളില്‍ പ്രമുഖനായ അദ്ദേഹം മധുര കാമരാജ് സര്‍വകലാശാലയില്‍ ജര്‍മന്‍ ലക്ചററായി 1974-77 കാലത്ത് പ്രവര്‍ത്തിച്ചിരുന്നു. മധുരയിലെ തിയോളജിക്കല്‍ സെമിനാരിയിലും അക്കാലത്ത് പ്രവര്‍ത്തിക്കുകുണ്ടായി. അതായത് ഗുണ്ടര്‍ട്ടിന്റെ പാദമുദ്ര പിന്തുടര്‍ന്ന് ഇന്ത്യയിലെത്തിയ ജര്‍മന്‍ പണ്ഡിതരിലൊരാളായിരുന്നു ഫ്രന്‍സ്.

മലയാളത്തിന് മറക്കാനാവാത്ത ഫ്രന്‍സ്
പി ജി: അറിയാന്‍ വേണ്ടി ജീവിച്ച യാന്ത്രികവാദിയല്ലാത്ത മാര്‍ക്‌സിസ്റ്റ്‌

ബാദന്‍ വുട്ടന്‍ബര്‍ഗില്‍ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചില്‍ വികാരിയായി പ്രവര്‍ത്തിക്കുന്ന സമയത്താണ് ഇന്ത്യയിലെ വിശേഷിച്ച് കേരളത്തിലെ മിഷനറി പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമായ പഠനത്തിന് ഫ്രന്‍സ് മുതിരുന്നത്. തന്റെ പത്‌നിയുടെ നാലു തലമുറക്കപ്പുറത്തെ പ്രപിതാമഹനായ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ശേഖരം ശ്രദ്ധിക്കപ്പെടുന്നത് അപ്പോഴാണ്. ജര്‍മന്‍ ഭാഷയില്‍ ഗുണ്ടര്‍ട്ട് എഴുതിയ ബൃഹത് ഡയറികള്‍ പരിശോധിച്ച ഫ്രന്‍സിന് അതിന്റെ അമൂല്യത ബോധ്യപ്പെട്ടു. മലയാളത്തിലുളള ലിഖിതങ്ങള്‍ മനസ്സിലാക്കാന്‍ മാര്‍ഗമില്ല. അങ്ങനെയിരിക്കെയാണ് ചങ്ങനാശ്ശേരി എസ്ബി കോളേജിലെ മലയാളവിഭാഗം തലവനും ഭാഷാശാസ്ത്ര പണ്ഡിതനുമായ ഡോ. സ്‌കറിയാ സക്കറിയയെ പരിചയപ്പെടുന്നത്. സ്‌കറിയാ സക്കറിയ മിഷനറിമാരുടെ ഭാഷാസംഭാവനകളെക്കുറിച്ച് നിരവധി ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടായിരുന്നു. 1986-ല്‍ ജര്‍മനിയില്‍ നടന്ന ലോകമലയാളസമ്മേളനത്തില്‍വെച്ച് ഡോ. ഫ്രന്‍സും ഡോ. സ്‌കറിയാ സക്കറിയയും പരിചയപ്പെടുന്നത്.

ട്യൂബിങ്ങൻ സർവകലാശാലയുടെ ഹാംബോൾഡ്‌ട് സ്കോളർഷിപ്പ് ലഭിച്ച ഡോ. സ്‌കറിയ കൂടുതല്‍ പഠനത്തിനുള്ള സാധ്യത തേടുകയും ചെയ്തു. ട്യൂബിങ്ങന്‍ സര്‍വകലാശാലയ്ക്കും ഏറ്റവും താല്പര്യമുള്ള കാര്യമായിരുന്നു അത്. നൂറ്റാണ്ടോളമായി ആരോരുടെയും സ്പര്‍ശമില്ലാതെ, എന്താണ് ഉള്ളടക്കമെന്നറിയാതെ സൂക്ഷിച്ചുവെച്ച നിധിയില്‍ എന്താണുള്ളതെന്നറിയാനുള്ള താല്പര്യം. ഏതാനും മാസങ്ങള്‍ രാപ്പകല്‍ പ്രവര്‍ത്തിച്ച് ആ രേഖകള്‍ തരംതിരിക്കുകയും മൈക്രോഫിലിമിലാക്കുകയും നാട്ടിലേക്കെത്തിക്കുയുമായിരുന്നു സ്‌കറിയ സക്കറിയ.

സ്കറിയാ സക്കറിയക്കൊപ്പം
സ്കറിയാ സക്കറിയക്കൊപ്പം

ഫ്രന്‍സ് കുടുംബം കേരളത്തിലെത്തുമ്പോഴെല്ലാം കോഴിക്കോട്ട് എന്‍.പി മുഹമ്മദിന്റെ കുടുംബാംഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിപ്പോന്നു. 2016-ലാണ് ഫ്രന്‍സ് ഏറ്റവുമൊടുവില്‍ കേരളത്തില്‍വന്നത്

ഗുണ്ടര്‍ട്ടിന്റെ ശേഖരത്തില്‍നിന്നുള്ള വിവരങ്ങള്‍വെച്ച് ജര്‍മനിയില്‍വെച്ച് ഡോ. ഫ്രന്‍സും ഡോ.സ്‌കറയാ സക്കറിയയും ചേര്‍ന്ന് സംയുക്തമായി ആദ്യംചെയ്ത പ്രധാനപ്രവര്‍ത്തനം ഗുണ്ടര്‍ട്ടിന്റെ ആധികാരികമായ ജീവചരിത്രം രചിക്കുയെന്നതാണ്. മലയാളത്തിലും ജര്‍മനിലുമായി ആ പുസ്തകം തൊണ്ണൂറുകളുടെ ആദ്യം പുറത്തുവന്നു. ചരമശതാബ്ദി ജര്‍മനിയില്‍ ട്യൂബിങ്ങന്‍ സര്‍വകലാശാലയുടെയും ജര്‍മന്‍ സര്‍ക്കാരിന്റെയും സഹായത്തോടെ നടത്തണമെങ്കില്‍ സംഭാവനകളെക്കുറിച്ച് ജര്‍മന്‍ ഭാഷയില്‍ ഒരു പുസ്തകമുണ്ടാക്കേണ്ടതുണ്ട്്. ഡോ.ഫ്രന്‍സും സ്‌കറിയാ സക്കറിയയും ചേര്‍ന്ന്് ജര്‍മനിയിലെയും ഇന്ത്യയിലെയും ഭാഷാപണ്ഡിതരുടെയും മറ്റും ലേഖനങ്ങള്‍ വാങ്ങി ഒരു പുസ്തകം പ്രസിദ്ധപ്പെടുത്തി. ഗുണ്ടര്‍ട്ടും മലയാളഭാഷയും എന്ന പുസ്തകം. ഈ ലേഖകന്റെ ഒരു ചെറു ലേഖനവും അതിലുള്‍പ്പെടും. ( മലയാളം സര്‍വകലാശാല ഗുണ്ടര്‍ട്ടും മലയാളബാഷയും എന്ന പേരില്‍ പില്‍ക്കാലത്ത് ബൃഹത്തായ രണ്ടു വോള്യം പ്രിസിദ്ധപ്പെടുത്തിയിട്ടുണ്ട്.) മലയാളത്തിലാകട്ടെ ഡി.സി. ബുക്‌സും ട്യൂബിങ്ങന്‍ സര്‍വകലാശാലയും ഒരു കരാറിലെത്തി ഗുണ്ടര്‍ട്ടിന്റെ കൃതികളെല്ലാം പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ചു. ഗുണ്ടര്‍ട്ട് ബൈബിളും വ്യാകരണവും ആയിരത്തിലേറെ പേജുള്ള തലശ്ശേരി രേഖകളും( പഴശ്ശിരേഖകള്‍ ഉള്‍പ്പെടെ) പയ്യന്നൂര്‍പാട്ടും അടക്കമുള്ള കൃതികള്‍..ഇതിന് പുറമെയാണ് 20 വര്‍ഷത്തെ കേരളവാസക്കാലത്ത് ഗുണ്ടര്‍ട്ട് ജര്‍മന്‍ഭാഷയില്‍ നാട്ടിലേക്കെഴുതിയ പതിനായിരത്തോളം പേജുവരുന്ന കത്തുകള്‍. അതും ഫ്രന്‍സ് എഡിറ്റുചെയ്ത് ജര്‍മനില്‍ ഭാഗികമായി പ്രസിദ്ധപ്പെടുത്തിയതായാണ് വിവരം. ഡയറി മൂന്നു വാള്യമായി ജര്‍മന്‍ ഭാഷയില്‍ പ്രസിദ്ധപ്പെടുത്തിയകാര്യം നേരത്തെ സൂചിപ്പിച്ചു. ഏതാനും വര്‍ഷം മുമ്പ് തലശ്ശേരി നഗരസഭ ജര്‍മനിയിലെ ഗുണ്ടര്‍ട്ട് ഫൗണ്ടേഷന്‍ പ്രിതനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തിന് വരുമ്പോള്‍ ഫ്രന്‍സ് എനിക്കായി ഒരു കഷണം കടലാസ് കരുതിയിട്ടുണ്ടായിരുന്നു. ഒരു അരപ്പേജ് വരുന്ന കത്ത്. ഗുണ്ടര്‍ട്ട് മകന്‍ ഹെര്‍മന് അയച്ചതാണ് കത്ത്. അതിന്റെ ഇംഗ്ലീഷ് തര്‍ജമയാണ് എനിക്കായി കരുതിയത്. ' ഫ്രോണ്‍ മെയര്‍( തലശ്ശേരിയിലെ ബാസല്‍മിഷനില്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് പ്രവര്‍ത്തിച്ച മിഷനറി) എനിക്ക് ഒരു മലയാള നോവല്‍ അയച്ചുതന്നു. ഇത്തരത്തിലുള്ള ആദ്യപരിശ്രമം. ഇംഗ്ലീഷ് നോവലുകള്‍ താല്പര്യാതിരേകത്തോടെ വായിക്കുന്ന നാട്ടുകാരനായ ഒരു ജഡ്ജിയാണതിന്റെ കര്‍ത്താവ്. വളരെ ആകാംക്ഷയോടെ വായിച്ചുപോകാവുന്ന നോവല്‍. അതുകൊണ്ടുതന്നെ ഈ നോവലിസ്റ്റിനെ പിന്തുടരാന്‍ വൈകാതെതന്നെ ഏറെപ്പേരുണ്ടാവും. നിഘണ്ഡുവിന്റെയോ വ്യാകരണപുസ്തകത്തിന്റെയോ സഹായമില്ലാതതെതന്നെ അതിവേഗം ഞാന്‍ നോവല്‍ വായിച്ചു. നോവലിസ്റ്റിന്റെ ആവിഷ്‌കരണരീതി ശക്തമാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുവേണ്ടി അദ്ദേഹം നന്നായി പ്രേരണ ചെലുത്തുന്നുണ്ട്. പക്ഷേ ക്രിസ്തുമതത്തെക്കുറിച്ച് ഒരു ധാരണയുമില്ല. ക്രൈസ്തവ മതപ്രചാരണം നടത്തുന്നവര്‍ക്ക് ദൈവം ഇത്രയും ഓജസ്സുള്ള ഭാഷ നല്‍കിയില്ല.' എന്നാണ് മകനെഴുതിയ കത്തില്‍ ഗുണ്ടര്‍ട്ട് വ്യക്തമാക്കിയത്. മിസ്റ്റര്‍ ബാലകൃഷ്ണന് ഇതുകൊണ്ട് പ്രയോജനമുണ്ടാവും എന്ന് പറഞ്ഞുകൊണ്ടാണ് ആ കത്തിന്റെ ഉളളടക്കം എനിക്ക് നല്‍കിയത്. പത്തുവര്‍ഷം മുമ്പ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്ന പേരില്‍ ഞാന്‍ എഴുതി മാതൃഭൂമി പ്രസിദ്ധപ്പെടുത്തിയ ജീവചരിത്രഗ്രന്ഥത്തില്‍ ആ കത്തിന്റെ കാര്യം വിശദീകരിച്ചെഴുതുകയുണ്ടായി. മലയാളത്തെക്കുറിച്ച്്്, കേരളത്തെക്കുറിച്ച് ഗുണ്ടര്‍ട്ടിന്റെ അവസാനത്തെ ലിഖിതമായിരിക്കും അതെന്ന് കരുതുന്നു.1993-ലെ ഗുണ്ടര്‍ട് കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് ഗുണ്ടര്‍ട്ടിന്റെ നാട്ടില്‍ എന്ന പേരില്‍ ഞാന്‍ എഴുതിയ യാത്രാവിവരണത്തെക്കുറിച്ച് സ്‌കറിയാസാറില്‍നിന്ന്്് മനസ്സിലാക്കിയ അദ്ദേഹം വലിയ മതിപ്പുപ്രകടിപ്പിച്ചിരുന്നു. അതിന്റെ ഭാഗംകൂടിയാണ് ഇന്ദുലേഖയെക്കുറിച്ചുള്ള കുറിപ്പ് തന്നത്.

മലയാളത്തിന് മറക്കാനാവാത്ത ഫ്രന്‍സ്
ഒരു പൊട്ടിച്ചിരിയായിരുന്നു ഫ്രാന്‍സിസ്

1993- മെയ് മാസത്തില്‍ സ്റ്റുട്ഗാര്‍ട്ടിലും കാല്‍വിലുമായി നടന്ന ഗുണ്ടര്‍ട്ട് ചരമശതാബ്ദി പരിപാടി അതി വിദഗ്ധനായ മികവുറ്റ സംഘാടകനാണ് ഫ്രന്‍സ് എന്ന് തളിയിക്കുന്നതായിരുന്നു. കര്‍ശനമായ അച്ചടക്കമാണ് പരിപാടിയില്‍ ഉടനീളമുണ്ടായത്. ആ സമ്മേളനകാലത്ത് ഉണ്ടായ ഒന്നുരണ്ടനുഭവങ്ങള്‍ പറയാം. ഡോ. കെ എം ജോര്‍ജ് സമ്മേളനത്തിലെ മുഖ്യാതിഥികളിലൊരാളായിരുന്നു. ജോര്‍ജ് എത്തുന്ന കാര്യമറിഞ്ഞ് അദ്ദേഹത്തിന്റെ മകന്‍ ജോലിസ്ഥലമായ അമേരിക്കയില്‍നിന്ന് സ്റ്റുട്ഗാര്‍ട്ടില്‍ പറന്നെത്തി. മകനും തനിക്കുമായി ഒരു പ്രത്യേക മുറിവേണമെന്ന് ഡോ.ജോര്‍ജ് ശഠിച്ചു. പറ്റില്ല, മകന് താമസച്ചെലവ് നല്‍കാനാവില്ലെന്ന് ഫ്രന്‍സ്. തര്‍ക്കമായി. എന്നാല്‍ ടിക്കറ്റ് കിട്ടുകയാണെങ്കില്‍ ഇന്നുതന്നെ താന്‍ മടങ്ങുന്നതായി ഡോ. ജോര്‍ജ്. ഉടനതാ ട്രാവല്‍ ഏജന്‍സിയിലേക്കു വിളിക്കുകയാണ് ഫ്രന്‍സ്. അത്രയ്ക്കങ്ങ് പ്രതീക്ഷിക്കാത്ത ഡോ.ജോര്‍ജ് അയഞ്ഞു. അഛനും മകനുമായി ഒരു മുറി. വാടകയില്‍ പകുതി മകന്‍ വഹിക്കും- അങ്ങനെ ഒത്തുതീര്‍പ്പാവുകയായിരുന്നു.

ഡോ. മാർഗരറ്റ് ഫ്രൻസും ലേഖകനും
ഡോ. മാർഗരറ്റ് ഫ്രൻസും ലേഖകനും

ഇതേ സമ്മേളത്തിലേക്കുതന്നെ അന്നത്തെ സാംസ്‌കാരികമന്ത്രിയായ ടി.എം. ജേക്കബ്ബിനെ ക്ഷണിച്ചിരുന്നു. അദ്ദേഹം കേരളത്തിലെ രീതിയൊക്കെയനുസരിച്ച് വലിയൊരു യാത്രാപരിപാടി തയ്യാറാക്കി ഫ്രന്‍സിന് അയച്ചു. വലിയ നിബന്ധനകളോടെ. താന്‍ വരും. തന്റെ കൂടെ കുടുംബവും ഏതാനും എം.എല്‍.എ.മാരുമുണ്ടാകും. അവര്‍ക്കെല്ലാം താമസസൗകര്യവും വിമാനത്താവളത്തില്‍നിന്ന് സ്വീകരിക്കാന്‍ ഏര്‍പ്പാടുമുണ്ടാക്കണം എന്ന ജേക്കബ്ബ് ഫര്‌നസിന് എഴുതി. മറുപടി നിരാശാജനകമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. രാഷ്ട്രീയസമ്മേളനമൊന്നും ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്നില്ല. മന്ത്രിയെന്ന നിലയില്‍ താങ്കള്‍ക്കു മാത്രമാണ് ക്ഷണം, താങ്കള്‍ക്ക് മുറി ബുക്ക് ചെയ്തിട്ടുണ്ട് എന്നായിരുന്നു മറുപടി. ഈ കത്തിന്റെ കാര്യമറിഞ്ഞതോടെ, നേരത്തതന്നെ അവിടയെത്തിയ ഞങ്ങള്‍ കരുതിയത് മന്ത്രി ജേക്കബ്ബ് വരില്ലെന്നാണ്. എന്നാല്‍ മന്ത്രി ജേക്കബ്ബും ഭാര്യയും രണ്ട് മക്കളുമടങ്ങിയ കുടുംബത്തിന് പുറമെ കേരളാ കോണ്‍ഗ്രസ്സിലെ അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ മൂന്ന് എം.എല്‍.എ.മാര്‍, പിന്നെ ഇസ്ഹാക് കരിക്കള്‍ എം.എല്‍.എ. എന്നിവര്‍ ഒന്നിച്ച് വിമാനത്താവളത്തിലെത്തിയതായി വിവരമറിഞ്ഞു. അവരെ സ്വീകരിക്കാന്‍ സംഘാടകര്‍ പ്രത്യേകിച്ചൊന്നും ചെയ്തില്ല. അവിടെ അങ്ങനെ രീതിയില്ലന്ന് ഫ്രന്‍സ് പറഞ്ഞു. എന്നു മാത്രമല്ല ഗുണ്ടര്‍ട്ട് സമ്മേളനവുമായി ബന്ധപ്പെട്ട് ഒരു അനുബന്ധപരിപാടിയില്‍ ജര്‍മനിയിലെ ഒരു പ്രവിശ്യാമന്ത്രി സദസ്സില്‍ ഇരിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടുകയുംചെയ്തു. ഏതായാലും ജര്‍മനിയിലെ മലയാളിസംഘടനാ പ്രതിനിധികള്‍ മന്ത്രിയെയും സംഘത്തെയും സ്വീകരിക്കാന്‍ പോയി. മന്ത്രിയോടൊപ്പം വന്നവരെയെല്ലാം ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുപ്പിച്ചു.( ഒരു ദിവസം കഴിഞ്ഞ് ടി.വി.ചന്ദ്രമോഹനന്‍ എം.എല്‍.എ.യും കൂടി അവിടെ എത്തിയിരുന്നു..) ആരെയും പ്രത്യേകമായി പരിഗണിക്കാനാവില്ല, എല്ലാവരെയും ബഹുമാനിക്കുന്നു എന്ന സമീപനമാണ് ഫ്രന്‍സ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ശൈലി അതായിരുന്നു.

മലയാളത്തിന് മറക്കാനാവാത്ത ഫ്രന്‍സ്
സിപിഎമ്മിനും സിഎംപിയ്ക്കുമപ്പുറം, എം വി ആറിൻ്റെ ഒറ്റയാൻ രാഷ്ട്രീയം

ഗുണ്ടര്‍ട്ട് ശേഖരത്തിലെ ഏറ്റവും പ്രധാന നിധികള്‍ തലശ്ശേരി-പഴശ്ശി രേഖകളും പയ്യന്നൂര്‍പാട്ടുമാണല്ലോ. ഈ കൃതികളെല്ലാം ഡോ.സ്‌കറിയാ സക്കറിയ പി. ആന്റണി. ജോസഫ് സ്‌കറിയ തുടങ്ങിയ ശിഷ്യരുടെ സഹകരണത്തോടെ സൂക്ഷമമായി പഠിച്ച് വിശകലനം ചെയ്താണ് ഡി സി ബുക്‌സ് മുഖേന പ്രസിദ്ധപ്പെടുത്തിയത്. നിഘണ്ഡു, ബൈബിള്‍, വ്യാകരണം തുടങ്ങിയവയുടെ പുനപ്രസിദ്ധീകരണവും ശ്രമകരമായ പ്രവര്‍ത്തനമായിരുന്നു. ഡോ. ഫ്രന്‍സിന്റെ കൃത്യമായ ഉപദേശനിര്‍ദേശങ്ങളോടെയാണ് ഈ പ്രവര്‍ത്തനമെല്ലാം നടന്നത്. ഗുണ്ടര്‍ട്ട്്് കൃതികളുടെ പ്രസിദ്ധീകരണം, ഗുണ്ടര്‍ട്ടിനെക്കുറിച്ച് കേരളത്തിലെന്നപോലെ ജര്‍മനിയിലും വലിയ പ്രചാരം- ഇതൊക്കെയായ ശേഷമാണ് 2002-ല്‍ ഗുണ്ടര്‍ട്ട് അവസാനകാലത്ത് പ്രവര്‍ത്തിച്ച കാല്‍വില്‍ ഡോ.ഫ്രന്‍സ് തന്നെ ഹെര്‍മന്‍ ഹെസ്സെ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. ഗുണ്ടര്‍ട്ടിന്റെ കൊച്ചുമകനായ ഹെര്‍മന്‍ ഹെസ്സെയുടെ ജന്മശതാബ്ദി ആഘോഷവും. ആ പരിപാടിയിലും ഫ്രന്‍സും സക്‌റിയാ സക്കറിയയും എന്നെയും പ്രതിനിധിയായി ക്ഷണിച്ചു. ഏഷ്യാനെറ്റിലെ മാങ്ങാട് രത്‌നാകരന്‍, മലയാളമനോരമയിലെ അനില്‍ കുരുടത്ത്, മാതൃഭൂമിയിലെ പി.പി.ശശീന്ദ്രന്‍, ദി ഹിന്ദുവിലെ മുഹമ്മദ് നസീര്‍ എന്നിവരും മാധ്യമവിഭാഗത്തില്‍നിന്ന് ഹെസ്സെ കോണ്‍ഫറന്‍സില്‍ പ്രതിനിധികളായിരുന്നു. ട്യൂബിങ്ങന്‍ സര്‍വകലാശാലയും കേരളവുമായി നല്ല ബന്ധം വളര്‍ത്താന്‍ ഇക്കാലത്ത് ഫ്രന്‍സ് മുന്‍കയ്യെടുത്തു. ട്യൂബിങ്ങനില്‍ മികച്ച മലയാള ലൈബ്രറി ഒരുക്കുന്നതിന് നേതൃത്വം നല്‍കി. പിന്നീട് കേരളത്തില്‍ മലയാളം സര്‍വകലാശാല സ്ഥാപിക്കപ്പെട്ടപ്പോള്‍ ട്യൂബിങ്ങനില്‍ മലയാളപഠനകേന്ദ്രംതന്നെ ആരംഭിച്ചു. അതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത്. ഫ്രന്‍സ് തന്നെ.

മലയാളത്തിന് മറക്കാനാവാത്ത ഫ്രന്‍സ്
ഇന്ദിരാഗാന്ധിയ്ക്ക് ദേശാഭിമാനി പത്രം 'മോഹന്‍സ് പേപ്പര്‍'! കേരളം ഓര്‍ക്കാതെപോയ നരിക്കുട്ടി മോഹനനെന്ന പത്രപ്രവര്‍ത്തകന്‍

ഗുണ്ടര്‍ട്ട് സമ്മേളനവും ഹെസ്സെ സമ്മേളനവും സംഘടിപ്പിക്കുന്നതില്‍ സ്‌കറിയാ സക്കറിയക്കുപുറമെ കെ.കെ.മാരാറാണ് ഫ്രന്‍സിനെ ഏറ്റവുമധികം സഹായിച്ചത്. ഫ്രന്‍സ് കുടുംബവും മാരാരുടെ കുടുംബവും വളരെ അടുത്ത ബന്ധമാണ് പുലര്‍ത്തിയത്. അതുപോലെ ഫ്രന്‍സ് കുടുംബം കേരളത്തിലെത്തുമ്പോഴെല്ലാം കോഴിക്കോട്ട് എന്‍.പി മുഹമ്മദിന്റെ കുടുംബാംഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിപ്പോന്നു. 2016-ലാണ് ഫ്രന്‍സ് ഏറ്റവുമൊടുവില്‍ കേരളത്തില്‍വന്നത്. അന്നും എന്‍.പി.യുടെ വീട്ടിലെത്തുകയുണ്ടായി. ഹാഫിസ് മുഹമ്മദും ഫൈസിയും ഫ്രന്‍സുമായി വളരെ അടുപ്പമുള്ളവരാണ്. എന്‍.പി.യുടെ മൂത്തമകന്‍ പരേതനായ നാസറുമായും നല്ല ബന്ധമായിരുന്നു... 2019 ഒക്ടോബറില്‍ ഫ്രന്‍സിന്റെ മകള്‍ മാര്‍ഗരറ്റ് ഫ്രന്‍സ് കേരളത്തില്‍വന്നപ്പോള്‍ ഫൈസിയോടൊപ്പം ഈ ലേഖകനെ കാണാന്‍ കണ്ണൂരിലെ മാതൃഭൂമി ഓഫീസില്‍വന്നിരുന്നു. മാര്‍ഗരറ്റ് കേരളത്തെക്കുറിച്ച് ഏറെ പഠിച്ചിട്ടുള്ള ഇന്തോളജിസ്റ്റാണ്. ജര്‍മനിയിലെ ഒരു സര്‍വകലാശാലയില്‍ ചരിത്രാധ്യാപിക. അവര്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചത് പഴശ്ശി രേഖകളെക്കുറിച്ചുള്ള പഠനത്തിനാണ്. മലയാളഗദ്യത്തിന്റെ ഏറ്റവും വലിയ തനതുശേഖരമായ തലശ്ശേരി-പഴശ്ശി രേഖകള്‍ സക്‌റിയാസക്കറിയ മുഖേന കേരളത്തിന് ലഭ്യമാക്കിയതിലൂടെ ഫ്രന്‍സ് നമ്മുടെ ഭാഷക്കും ചരിത്രരചനയ്ക്കും നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണ്.

ഫ്രന്‍സ്  ഭാര്യ ഗെട്റൂഡ്‌, മകൾ മാർഗരറ്റ് എന്നിവർക്കൊപ്പം
ഫ്രന്‍സ് ഭാര്യ ഗെട്റൂഡ്‌, മകൾ മാർഗരറ്റ് എന്നിവർക്കൊപ്പം

കേരളത്തിലെ ചുമര്‍ചിത്രങ്ങളെക്കുറിച്ച് ബൃഹത്തായ ഒരു ഗ്രന്ഥം കെ.കെ.മാരാറും ഫ്രന്‍സും ചേര്‍ന്ന് തയ്യാറാക്കി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വാള്‍ പെയിന്റിങ്ങ്‌സ് ഓഫ് നോര്‍ത്ത് കേരളാ ഇന്ത്യ എന്ന പേരില്‍ ആര്‍ട്ട് പേപ്പറില്‍ 200-ല്‍പരം പേജുള്ള ബഹുവര്‍ണ പുസ്തകം. ജര്‍മന്‍ ഭാഷയിലും ഇംഗ്ലീഷിലുമുള്ള വിവരണത്തോടെയുള്ള പുസ്തകം ജര്‍മനിയിലെ ആര്‍നോള്‍ഡ്‌ഷെ പബ്ലിഷേര്‍സ് ആണ് പ്രസിദ്ധപ്പെടുത്തിയത്. കേരളത്തിലെ ക്ഷേത്രങ്ങളിലെയും മറ്റും ചുമര്‍ചിത്രങ്ങളെക്കുറിച്ചുള്ള ആധികാരികഗ്രന്ഥമാണത്.

മലയാളത്തിന് മറക്കാനാവാത്ത ഫ്രന്‍സ്
വിഎസിനൊപ്പം ഒരു വിവാദകാലത്ത്
ഡോ. മാർഗരറ്റ് ഫ്രൻസും ലേഖകനും
ഡോ. മാർഗരറ്റ് ഫ്രൻസും ലേഖകനും

തലശ്ശേരിയിലും ചിറക്കലുമായി രണ്ടു പതിറ്റാണ്ടിലേറെ താമസിച്ച് മലയാളഭാഷയ്ക്ക് മഹത്തായ സംഭവനനല്‍കിയ ഗുണ്ടര്‍ട്ടിന് ഒരു സ്മാരകം, അഥവാ ഒരു മ്യൂസിയം ഇവിടെ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം പലപ്പോഴും സൂചിപ്പിക്കുകയുണ്ടായി. ഇല്ലിക്കുന്നിലെ ഗുണ്ടര്‍ട്ട് ബംഗ്ലാവ് മ്യൂസിയമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനം അഞ്ചു വര്‍ഷം മുമ്പാണ് തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി ആരംഭിച്ചത്. മ്യൂസിയത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ സ്‌കറിയാ സക്കറിയ ഫ്രന്‍സുമായി ആശയവിനിമയം നടത്തിയിരുന്നു. മ്യൂസിയം നിര്‍മാണം പൂര്‍ത്തിയാവുന്നതിന് മുമ്പുതന്നെ സക്‌റിയാസക്കറിയ രോഗശയ്യയിലായി, ഉദ്ഘാടനത്തിന് മുമ്പ് അദ്ദേഹം അന്തരിച്ചു. ഫ്രന്‍സാകട്ടെ 2016-ന് ശേഷം യാത്ര ചെയ്യുന്നതിന് പറ്റാത്ത സ്ഥിതിയിലായിരുന്നു. മ്യൂസിയവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പക്ഷേ അദ്ദേഹം അറിഞ്ഞിരുന്നു. നോവലിസ്റ്റ് ഇ.സന്തോഷ്‌കുമാര്‍ ഏതാനും മാസം മുമ്പ് ജര്‍മനിയില്‍ ഫ്രന്‍സിനെ വീട്ടില്‍പോയി കാണുകയുണ്ടായി. തന്റെ യാത്രകളുടെ കാലമൊക്കെ അവസാനിച്ചുവെന്നാണ് ഫ്രന്‍സ് പറഞ്ഞതെന്ന് സന്തോഷ്‌കുമാര്‍ യാത്ര മാസികയില്‍ എഴുതുകയുണ്ടായി.

logo
The Fourth
www.thefourthnews.in