ENTERTAINMENT

ശ്രീനിവാസന്റെ തിരിച്ചുവരവ്; ചിരിപടർത്തി കുറുക്കന്റെ ട്രെയിലർ എത്തി

ദ ഫോർത്ത് - കൊച്ചി

ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരൻ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ജൂലൈ 27ന് തീയേറ്ററുകളിലെത്തും. കോടതികളില്‍ സ്ഥിരമായി കള്ളസാക്ഷി പറയാന്‍ എത്തുന്ന കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസൻ എസ്ഐയുടെ വേഷത്തിലും എത്തുന്നു.

മാധ്യമ പ്രവർത്തകനായി ഷൈൻ ടോം ചാക്കോയും എത്തുന്നു. ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസൻ വെളളിത്തിരയിലേക്ക് മടങ്ങിവരുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കാനുളള വക സിനിമ ഒരുക്കിയിട്ടുണ്ടെന്ന സൂചനകൾ തരുന്നതാണ് ട്രെയിലർ. മനോജ് റാംസിങ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടപ്പോൾ തന്നെ ആരാധകരും ചിത്രത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ശ്രീനിവാസനും ഷൈൻ ടോമിനും പുറമെ വലിയൊരു താരനിരയാണ് കുറുക്കനിൽ അണിനിരക്കുന്നത്. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, അശ്വത് ലാല്‍, ശ്രുതി ജയൻ, ഗൗരി നന്ദ, ജോജി ജോണ്‍, മാളവികാ മേനോന്‍, മറീന മൈക്കിൾ, അന്‍സിബാ ഹസ്സന്‍, അഞ്ജലി സത്യനാഥ്, അസീസ് നെടുമങ്ങാട്, രമ്യാ സുരേഷ്, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, സോഹൻ സീനുലാൽ, രശ്മി അനിൽ തുടങ്ങിയവരാണ് മറ്റ്‌ അഭിനേതാക്കൾ.

സംവിധായകൻ കൂടിയായ ജിബു ജേക്കബിന്റെ ഛായാഗ്രഹണത്തിന് എഡിറ്റിങ് നിർവഹിക്കുന്നത് രഞ്ജന്‍ ഏബ്രഹാമാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജയാണ് സംഗീതമൊരുക്കുന്നത്. മീശമാധവൻ, മനസ്സിനക്കരെ, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങി മുപ്പത്തോളം സിനിമകൾ നിർമിച്ച മഹാസുബൈർ വര്‍ണചിത്രയാണ് നിർമാണവും വിതരണവും.

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും