ENTERTAINMENT

അഭിനേതാക്കളായി അരങ്ങേറ്റം കുറിക്കാൻ ലോകേഷും അനിരുദ്ധും ; ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും

എന്റർടെയ്ൻമെന്റ് ഡെസ്ക്

സംവിധായകൻ ലോകേഷ് കനകരാജും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വെള്ളിത്തിരയിലേക്ക്. ഇരുവരും പ്രധാന പ്രധാന വേഷത്തിലെത്തുന്ന തമിഴ് സിനിമ ഉടൻ ചിത്രീകരണം ആരംഭിക്കും. സ്റ്റണ്ട് മാസ്റ്റർ ടീം അൻബറിവിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. നടൻ സമുദ്രക്കനിയും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. സെപ്റ്റംബർ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

അഭിനയ രംഗത്തേക്കുള്ള ക്കേക്കുള്ള ലോകേഷിന്റെയും അനിരുദ്ധിന്റേയും അരങ്ങേറ്റമെന്ന നിലയിൽ ഇപ്പോൾ തന്നെ ചിത്രം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു . പല ചിത്രങ്ങളിലെയും ഗാന രംഗങ്ങളിൽ അനിരുദ്ധ് മുൻപ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും മുഴുനീള കഥാപാത്രമായി എത്തുന്നത് ഇതാദ്യമാണ്. സംവിധാനത്തിലേക്കുള്ള അൻബറിവിന്റെ അരങ്ങേറ്റം കൂടിയാണ് ചിത്രം.

നിലവിൽ രജനികാന്ത് ചിത്രം ജയിലറിലെ പാട്ടുകൾ ചിട്ടപ്പെടുത്തുകയാണ് അനിരുദ്ധ്. തുടർന്ന് ലിയോ, ഇന്ത്യൻ 2, ജവാൻ, വിടാമുയർച്ചി എന്നിവയുൾപ്പെടെ ഈ വർഷത്തെ പല പ്രധാന ചിത്രങ്ങളുടെയും സംഗീത സംവിധാനം അനിരുദ്ധ് തന്നെ. അതേസമയം വിജയ്, തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, ഗൗതം വാസുദേവ് ​​മേനോൻ, അനുരാഗ് കശ്യപ് എന്നിവർ ഒരുമിക്കുന്ന ലിയോയുടെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് ലോകേഷ്. ചിത്രം ഒക്ടോബർ 19ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും