KERALA

നിയമസഭാ സമ്മേളനം ഡിസംബർ ആദ്യ ആഴ്ച; ഗവർണറെ ചാൻസലർ പദവിയില്‍ നിന്ന് നീക്കുന്ന ബില്‍ കൊണ്ടുവന്നേക്കും

ദ ഫോർത്ത് - തിരുവനന്തപുരം

സർക്കാർ ഗവർണർ പോര് തുടരുന്നതിനിടെ നിയമസഭ സമ്മേളനം ചേരാനൊരുങ്ങി സർക്കാർ. സർവകലാശാലകളിലെ ചാൻസലർ പദവിയില്‍ നിന്ന് ഗവർണറെ മാറ്റുന്നതിനുള്ള ബില്‍ സമ്മേളനത്തില്‍ അവസതരിപ്പിക്കും. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ നിയമസഭാ സമ്മേളനം ചേരുന്ന തീയതിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും.

സർവകലാശാലകളിലെ ചാൻസലർ പദവിയില്‍ നിന്ന് ഗവർണറെ മാറ്റാനുള്ള നടപടിയുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നിയമസഭാ സമ്മേളനം ചേർന്ന് ബില്ല് അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഡിസംബർ 5 മുതല്‍ 15 വരെ സമ്മേളനം ചേരാനാണ് ആലോചിക്കുന്നത്.

നിയമസഭയില്‍ അവതരിപ്പിക്കുന്ന ബില്ലിനെ പ്രതിപക്ഷവും പിന്തുണയ്ക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ബില്ല് പാസായാലും ഗവർണർ ഒപ്പിട്ടാല്‍ മാത്രമെ നിയമമാകുകയുള്ളു. ബില്ലില്‍ ഗവർണർ ഒപ്പിട്ടില്ലെങ്കില്‍ നിയമ നടപടിയുമായി സർക്കാർ മുന്നോട്ട് പോകും. ഇതിനായി സ്വീകരിക്കേണ്ടതിനെക്കുറിച്ച് നിയമോപദേശവും സർക്കാർ തേടിയിട്ടുണ്ട്.

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും