അനുഭവങ്ങളിൽ മുങ്ങിത്തപ്പി സാഹിത്യം കടഞ്ഞെടുക്കുന്ന മാന്ത്രികൻ

അനുഭവങ്ങളിൽ മുങ്ങിത്തപ്പി സാഹിത്യം കടഞ്ഞെടുക്കുന്ന മാന്ത്രികൻ

ഇ സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ രചനയായ 'ഭൂതനഗരം' എഴുത്തുകാരന്റെ തട്ടകത്തിൽ നിന്നും മാറി സഞ്ചരിക്കുന്ന കൃതിയാണ്

ഒരു മാന്ത്രികനാകണമെന്ന തീവ്രമായ ആഗ്രഹം ഉള്ളിലുള്ളത് കൊണ്ടാവും കൺകെട്ട് വിദ്യകൊണ്ടല്ലെങ്കിലും അക്ഷരങ്ങളും വാക്കുകളും വരികളും കൊണ്ട് വായനക്കാരെ മുൾമുനയിൽ നിർത്താനും മായാലോകത്തേക്ക് നയിക്കാനും കയ്യടക്കമുള്ള ഒരു എഴുത്തുകാരന് കഴിയുന്നത്. തന്റെ  മുന്നിലിരിക്കുന്ന കാണികളായി  എഴുത്തുകാരൻ ഓരോ വായനക്കാരനേയുംയും സങ്കൽപ്പിക്കുന്നു.  അവരുടെ കണ്ണിലെ തിളക്കം, മുഖത്തെ ഭാവങ്ങൾ എല്ലാമൊരു  എഴുത്തുകാരന്റെ (ജാലവിദ്യക്കാരന്റെ) വിജയമാണ്. ഓരോ വിജയവും ഏറ്റവും ലളിതമായി പുതിയ ചുവടിലേക്ക് കടക്കാനുള്ള പ്രേരണ കൂടിയാണ്. ആൾക്കൂട്ടത്തിലാണെങ്കിൽ കൂടിയും ഏകാന്തതയുടെ  ഒരു തീരം എഴുത്തുകാരൻ കാംക്ഷിക്കുന്നുണ്ട്. സമകാലിക മലയാളസാഹിത്യത്തിലെ നിറ സാന്നിധ്യമായ ഇ സന്തോഷ് കുമാർ അത്തരമൊരു എഴുത്തുകാരനാണ്. 

ഇ. സന്തോഷ് കുമാറിന്റെ  ഏറ്റവും പുതിയ രചനയാണ് 'ഭൂതനഗരം'. നോവൽ, കഥ, ഗൗരവപരമായി കൈകാര്യം ചെയ്യുന്ന സാഹിത്യം എന്നതിൽ  നിന്നെല്ലാം ഭിന്നമായി എഴുത്തുകാരന്റെ ആത്മാംശത്തെ അല്ലെങ്കിൽ അദ്ദേഹത്തിന്റെ സ്വത്വത്തെ തന്നെ അടയാളപ്പെടുത്തുകയാണ് ഇവിടെ. മുൻപ് പലയിടങ്ങളിലായി സംസാരിച്ചിട്ടുള്ളതും പ്രസിദ്ധീകൃതമായ ലേഖനങ്ങളും അല്പം പൗരസ്ത്യവും പാശ്ചാത്യവും ആയ വായനകളുടെ ഓർമ്മകളുമാണ് 'ഭൂതനഗരം - ആ തകർന്ന ജാലകങ്ങളല്ലാതെ മറ്റൊന്നുമില്ല ' എന്ന ലേഖന സമാഹാരത്തിന്റെ ഇതിവൃത്തം.

അനുഭവങ്ങളിൽ മുങ്ങിത്തപ്പി സാഹിത്യം കടഞ്ഞെടുക്കുന്ന മാന്ത്രികൻ
അടങ്ങ് കഥാകാരാ, ഒരു പൊടിക്ക്

എഴുത്തുകാരന്റെ തനത് ശൈലിയിൽ നിന്നും അല്പം വ്യതിചലിച്ച് നടന്നുകൊണ്ട് സരസമായി, ലളിതമായി എന്നാൽ തന്റെ ഉള്ളിലെ ഏകാന്തതയും ഗൃഹാതുരത്വത്തെയും തൊട്ടുണർത്തുന്ന രചനകളായിട്ടാണ് ഭൂതനഗരത്തിലെ ഓരോ ലേഖനത്തെയും കാണാൻ കഴിയുക. യാത്രയെ ഏറെ സ്നേഹിക്കുന്ന സന്തോഷ് കുമാർ തന്റെ ജോലിയുടെ ഭാഗമായും അല്ലാതെയുമുള്ള യാത്രകൾ എഴുത്തിൽ എത്ര കണ്ട് സ്വാധീനിച്ചു എന്ന് ഒരു ലേഖനത്തിൽ പറയുന്നുണ്ട്. ഏത് തിരക്കുള്ള നഗരത്തിലും താൻ അനുഭവിക്കുന്ന അതിഭീകരമായ ഏകാന്തത, ഒരുപക്ഷേ എഴുത്തുകാരൻ ആ ഏകാന്തതയെ സ്നേഹിച്ചുകൊണ്ട് ഏകാന്തതയിൽ അലിഞ്ഞുചേർന്ന് അതിന്റെ ഭാഗമായി തീരുക കൂടിയാണ്. സന്തോഷ് കുമാറിന്റെ എഴുത്തിൽ വായനക്കാർക്ക് അനുഭവപ്പെടുന്ന വിഷാദത്തിന്റെ അംശവും മൗനത്തിന്റെ നേർത്ത സംഗീതവുമുണ്ട്. അതിന്റെയെല്ലാം ഉറവ പൊടിയുന്നത് അദ്ദേഹം അനുഭവിക്കുന്ന  ഏകാന്തതയുടെ മൂർദ്ധന്യത്തിൽ നിന്നാണ്.

ഓരോ വിജയവും ഏറ്റവും ലളിതമായി പുതിയ ചുവടിലേക്ക് കടക്കാനുള്ള പ്രേരണ കൂടിയാണ്. ആൾക്കൂട്ടത്തിലാണെങ്കിൽ കൂടിയും ഏകാന്തതയുടെ  ഒരു തീരം എഴുത്തുകാരൻ കാംക്ഷിക്കുന്നുണ്ട്. സമകാലിക മലയാളസാഹിത്യത്തിലെ നിറ സാന്നിധ്യമായ ഇ സന്തോഷ് കുമാർ അത്തരമൊരു എഴുത്തുകാരനാണ്. 

അകലെ, അരികെ, എഴുത്ത്, വായന, മൊഴി എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തിരിച്ചുകൊണ്ട് ഇരുപത്  ലേഖനങ്ങളാണ് പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. 'അകലെ' എന്നതിൽ അന്യ നാടുകളിലൂടെയുള്ള അദ്ദേഹത്തിന്റെ ഓർമ്മകളും അനുഭവങ്ങളുമാണ്. 'അരികെ'യിലാകട്ടെ സ്വദേശത്തെ ഗൃഹാതുരത്വം ഉണർത്തുന്ന സംഭവങ്ങളും.'എഴുത്തി'ൽ അദ്ദേഹം എഴുതിയ നോവലിന്റെയും  കഥകളുടേയും ആവിർഭാവത്തെ കുറിച്ചും വ്യക്തമാക്കുന്നു.'വായന'യിൽ തന്നെ സ്വാധീനിച്ച വായനയുടെ ഉറവിടങ്ങളും കഥകളും ചേർത്തുവച്ചിരിക്കുന്നു.' മൊഴി' എന്നത് അദ്ദേഹം നടത്തിയ രണ്ട് പ്രസംഗങ്ങളാണ്.

അനുഭവങ്ങളിൽ മുങ്ങിത്തപ്പി സാഹിത്യം കടഞ്ഞെടുക്കുന്ന മാന്ത്രികൻ
ഒരിക്കൽ ഒരു പ്രണയകാലത്ത്

പുണെയിൽ നിന്നും ഏതാണ്ട് അറുപതു  കിലോമീറ്റർ അകലെയുള്ള ലവാസ നഗരത്തിലേക്ക് നടത്തിയ യാത്രയുടെ ഓർമ്മകളും ആ നഗരത്തിന് കാലാന്തരത്തിൽ വന്ന മാറ്റങ്ങളുമാണ് പ്രധാന ലേഖനമായ ‘ഭൂതനഗരം - ആ തകർന്ന ജാലകങ്ങളല്ലാതെ   മറ്റൊന്നുമില്ല' എന്നതിൽ പറയുന്നത്. 2020ൽ പണി പൂർത്തിയാക്കുമ്പോഴേക്കും ലക്ഷക്കണക്കിന് ആളുകൾ ലവാസയിൽ  താമസിക്കാനെത്തും എന്നതായിരുന്നു കണക്കുകൂട്ടൽ. ഇറ്റാലിയൻ പട്ടണമായ പോട്ടോഫിനോയുടെ മാതൃകയിൽ  നിർമ്മിച്ച ലവാസയിൽ  തീം പാർക്കുകൾ, സ്കൂൾ, കളിക്കളങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന ഒരു ബൃഹദ് പദ്ധതി തന്നെയായിരുന്നു രൂപീകരിച്ചത്.

എന്നാൽ  ഭൂമി ഏറ്റെടുക്കുന്നതിന്റെയും പാരിസ്ഥിതിക വിഷയങ്ങളുടെയും അഴിമതിയുടെയും പേരിൽ  നിർമ്മാണ പ്രവർത്തനങ്ങൾ ഇടയ്ക്ക് വെച്ച് തടസ്സപ്പെട്ടു. പരിസ്ഥിതി ദുർബലമായ  പശ്ചിമഘട്ടത്തിന് വലിയ നാശങ്ങൾക്ക് കാരണമാകുന്ന പദ്ധതിയാണ് ലവാസ യുടെ നിർമ്മാണമെന്ന് പരിശോധനയിൽ തെളിഞ്ഞതും കുന്നിടിക്കലും കരിങ്കൽ ഖനനവും 2019-ൽ  നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനുള്ള കാരണമായി. എന്നാൽ പതിയെ ലവാസ വികസിപ്പിച്ചവർക്ക്  തന്നെ നഗരത്തോടുള്ള കമ്പം കുറയുകയും ലവാസയിലേക്കുള്ള ആളുകളുടെ വരവ് കാലക്രമേണ കുറയുകയും ചെയ്തു.

അനുഭവങ്ങളിൽ മുങ്ങിത്തപ്പി സാഹിത്യം കടഞ്ഞെടുക്കുന്ന മാന്ത്രികൻ
ഉഗ്രസ്ഫോടന ശേഷിയുള്ള കവിതകൾ 

ആൾത്താമസമില്ലാത്ത നഗരങ്ങൾ, അനാഥമാകുന്ന തെരുവുകൾ, നഗരത്തോടുള്ള ആത്മബന്ധം കൊണ്ട്  മാത്രം വിട്ടു പോകാൻ മടി കാണിക്കുന്ന വിരലിലെണ്ണാവുന്ന  വൃദ്ധരായ മനുഷ്യർ അവിടെ ഏകാന്തതയും കുടിച്ച് ജീവിക്കുന്ന കാഴ്ച. ഇത്  ലവാസ എന്ന നഗരത്തിലെ മാത്രം കാഴ്ചയായിട്ടല്ല ഇ സന്തോഷ് കുമാർ അവതരിപ്പിക്കുന്നത്, ഭൂതനഗരങ്ങളുടെ എണ്ണം വികസത രാജ്യങ്ങളിൽ കൂടി വരികയാണ്. കാലിഫോർണിയയിലെ മാസോണിക് എന്ന നഗരമാണ് ഉദാഹരണമായി അദ്ദേഹം പറയുന്നത്.

ആൾത്താമസമില്ലാത്ത നഗരങ്ങൾ, അനാഥമാകുന്ന തെരുവുകൾ, നഗരത്തോടുള്ള ആത്മബന്ധം കൊണ്ട്  മാത്രം വിട്ടു പോകാൻ മടി കാണിക്കുന്ന വിരലിലെണ്ണാവുന്ന  വൃദ്ധരായ മനുഷ്യർ അവിടെ ഏകാന്തതയും കുടിച്ച് ജീവിക്കുന്ന കാഴ്ച. ഇത്  ലവാസ എന്ന നഗരത്തിലെ മാത്രം കാഴ്ചയായിട്ടല്ല ഇ സന്തോഷ് കുമാർ അവതരിപ്പിക്കുന്നത്

ഉത്തരാഖണ്ഡിലും ഗൾവർ മേഖലയിലും പല ഗ്രാമങ്ങളും താമസിക്കാൻ ആളുകളില്ലാതെയായി മാറിയിരിക്കുന്നു. ആരാധനകൾ നടത്താത്ത പള്ളികളും  ആരാധിക്കാൻ ആളില്ലാതെ ദൈവങ്ങളും. മരണപ്പെട്ട മനുഷ്യരും ദൈവങ്ങളും തീർത്തും ഏകാകികളായി മാറുന്ന നഗരങ്ങൾ. ദ്രവിച്ച അസ്ഥികൂടങ്ങൾ പോലെ തകർന്ന കല്ലറകൾ പോലെ അവിടെയായി കുറേ  കെട്ടിടങ്ങളെ മാത്രം അവശേഷിപ്പിച്ച നഗരങ്ങൾ. ഭൂതനഗരത്തിലെ ആ തകർന്ന ജാലകങ്ങൾക്കിടയിലൂടെ നോക്കുമ്പോൾ തളംകെട്ടി നിൽക്കുന്ന ശൂന്യതയല്ലാതെ മറ്റൊന്നും കണ്ടെത്താൻ കഴിയില്ല.

അനുഭവങ്ങളിൽ മുങ്ങിത്തപ്പി സാഹിത്യം കടഞ്ഞെടുക്കുന്ന മാന്ത്രികൻ
ജലം കൊണ്ട് മുറിവേറ്റവരുടെ സുവിശേഷം

കുടുംബം, ഏകാന്തത എന്നീ വിഷയങ്ങളെ  സൂക്ഷ്മമായി കൈകാര്യം ചെയ്യുന്ന സന്തോഷ് കുമാർ ഭൂതനഗരങ്ങളിലും ഗ്രാമങ്ങളിൽ വന്നു  ചേർന്നിട്ടുള്ള ഭീകരമായ ഏകാന്തതയും ചൂണ്ടിക്കാണിച്ചുകൊണ്ട് പുതിയ  ജീവിതത്തിൽ മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒറ്റപ്പെടലാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. സംസാരിക്കാനാളില്ലാത്ത മനുഷ്യരും  ഭാഷ നഷ്ടപെടുന്നതിന്റെ വേദനയും നിറഞ്ഞ സന്ദർഭങ്ങൾ അദ്ദേഹത്തിന്റെ രചനകളിൽ ദൃശ്യമാണ്.

ജോലിയുടെ ആവശ്യാർത്ഥം മുംബൈയിൽ താമസിച്ചതിന്റെ ഓർമകളും തീവണ്ടിയാത്രകളുടെ അനുഭവങ്ങളുമാണ് ഇ. സന്തോഷ് കുമാർ 'വിരാറിലേക്കുള്ള തീവണ്ടി’ എന്ന ലേഖനത്തിൽ പറയുന്നത്. തിക്കിലും തിരക്കിലും പെട്ട് 2017സപ്തംബാർ 29ന് മുംബൈ എൽഫിൻസ്റ്റൻ റോഡ് സ്റ്റേഷനിലുണ്ടായ അപകടത്തിൽ 23പേര് മരിച്ചസംഭവത്തേയാണ് ആദ്യം തന്നെ അദ്ദേഹം ഓർക്കുന്നത്. മുംബൈ പോലുള്ള തിരക്കേറിയ ഒരു നഗരത്തിലെ തന്റെ തീവണ്ടിയാത്ര അത്യന്തം തിങ്ങിയും ഞെരുങ്ങിയും പുറത്തേക്ക് തള്ളികളഞ്ഞതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അനുഭവങ്ങളിൽ മുങ്ങിത്തപ്പി സാഹിത്യം കടഞ്ഞെടുക്കുന്ന മാന്ത്രികൻ
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ  മർത്യനു പെറ്റമ്മ തൻ ഭാഷ താൻ

അപകടത്തിൽ പെട്ടിട്ടും മറ്റൊരാളെ സഹായിക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകൾ കൈകൾ കൂട്ടി പിടിച്ച് എഴുന്നേൽക്കാൻ പണിപ്പെടുന്ന മട്ടിൽ തന്നെ മരിച്ചു പോയത്, വീണു കിടക്കുന്ന ആളുകൾക്ക് മുകളിൽ കൂടി എല്ലാം അവഗണിച്ചു കൊണ്ട് കടന്നു പോകുന്ന തിരക്കുള്ള ലോകം. ഇറങ്ങേണ്ട സ്റ്റേഷനിൽ ഇറങ്ങാൻ പറ്റാതെ തിരക്കിൽ ഞെരിഞ്ഞമർന്ന  നിസഹായരായ മനുഷ്യൻ കിലോമീറ്ററുകൾ ദൂരെ അജ്ഞാതമായ ഏതോ ഒരു സ്റ്റേഷനിൽ എത്തിപ്പെട്ട അവസ്ഥയും സ്വന്തം ജീവിതത്തിലെ ഒരേടായി സന്തോഷ് കുമാർ അവതരിപ്പിക്കുന്നു. മനുഷ്യന്റെ ജീവിതത്തെ ഉദാഹരിക്കാൻ തീവണ്ടിയേക്കാൾ മികച്ച രൂപകമുണ്ടാവില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

വിനയം ശീലിക്കേണ്ട ഒരു മനുഷ്യൻ മലകയറുന്നത് നല്ലതായിരിക്കും എന്ന സന്ദേശമാണ് 'മലകയറ്റം' എന്ന ലേഖനത്തിൽ പകർന്നു വയ്ക്കുന്നത്. മനുഷ്യന്റെ ഉള്ളിലുള്ള അഹംഭാവത്തെ കീഴടക്കുന്നതാണ് ഓരോ മലകയറ്റവും; ഏകാന്തതയുടെ ശിഖരങ്ങളെ കയ്യെത്തിപ്പിടിക്കാനുള്ള വെമ്പൽ കൂടിയാണത്. പൂനെയ്ക്കടുത്തുള്ള ഒരു മലകയറ്റത്തിന്റെ അനുഭവമാണ് ഈ  ലേഖനത്തിൽ. മഹാനുഭവങ്ങളുടെ കുലപർവങ്ങൾ കയറിയിറങ്ങി ജ്ഞാനികളായി തീരുന്ന മനുഷ്യർ തെളിഞ്ഞ നദി പോലെ നിർമലരായിരിക്കുമെന്നും ലേഖനത്തിൽ അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അനുഭവങ്ങളിൽ മുങ്ങിത്തപ്പി സാഹിത്യം കടഞ്ഞെടുക്കുന്ന മാന്ത്രികൻ
മായ്ച്ചുകളയാനാവാത്ത 'കറ'കൾ

മുംബൈ ജീവിതയാത്രയിൽ വെച്ച് ഒരു ടാക്സിക്കാരൻ പണം തട്ടുന്നതും മറ്റൊരു അവസരത്തിൽ മൊബൈൽ ഫോൺ പോക്കറ്റടിച്ചതിന്റെയും വിഷമങ്ങൾ പങ്കുവെച്ചുകൊണ്ട് എഴുതിയ 'ആ(പോ ) കാവുന്നതത്ര നഗരം’ എന്ന ലേഖനത്തിൽ തന്നെ പറ്റിച്ചവരുടെ ജീവിത സാഹചര്യം അതായിരിക്കാം എന്ന് സമാശ്വാസിക്കുന്ന എഴുത്തുകാരനെ കാണാം. ജീവിതത്തിൽ നേരിട്ട ഓരോ അനുഭവങ്ങളെയും കഥകളായി ചേർത്തുവയ്ക്കുമ്പോൾ  യാത്രകളെല്ലാം കഥകൾക്കുള്ള വിത്തുകൾ ശേഖരിക്കാനുള്ള സ്രോതസ്സു കൂടിയാകുന്നു.

പ്രവാസിയായി ജീവിക്കുന്ന ഒരാൾക്ക് തന്റെ  ജന്മനാട്ടിൽ നിന്ന് അകന്നു നിൽക്കുന്ന ഓരോ നിമിഷത്തെയും വ്യക്തമായി അളന്നെടുക്കാൻ കഴിയും. അത് നാടുമായി അയാൾക്ക് അത്രകണ്ട് ആത്മബന്ധം ഉള്ളതുകൊണ്ടാണ്. 'ഓർമയിൽ പെയ്യുന്ന മഴകളെ’ന്ന ലേഖനത്തിൽ പ്രവാസ കാലഘട്ടത്തെ  ഓരോ മഴക്കാലമായാണ് ഇ. സന്തോഷ് കുമാർ അടയാളപ്പെടുത്തുന്നത്. മഴക്കാലം ദുരിതങ്ങൾ കൂടി പങ്കുവെക്കുന്നതാണ്. തീരാമഴയും, തോരാമഴയും പ്രളയവും ഓരോ മനുഷ്യനേയും പ്രതികൂലമായി ബാധിക്കുന്നു. വിഷാദം തുളുമ്പി നിൽക്കുന്ന മഴയോർമകളാണ് ഓർമയിൽ പെയ്യുന്ന മഴകൾ എന്ന ലേഖനം.

അനുഭവങ്ങളിൽ മുങ്ങിത്തപ്പി സാഹിത്യം കടഞ്ഞെടുക്കുന്ന മാന്ത്രികൻ
വേര് പടർത്തുന്ന വഴികൾ

'നാടോടികളുടെ വേനൽ' എന്ന ലേഖനം കുട്ടിക്കാലത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഓർമകളാണ്. നാട്ടിൽ ഇടയ്ക്കിടെ വരുന്ന നാടോടി കൂട്ടങ്ങൾ, അവർ പൂരപ്പറമ്പിൽ തമ്പടിക്കുന്നതും കണ്ണിൽ കണ്ട ജീവികളെ എല്ലാം കറിവച്ച് കഴിക്കുന്നതും നാടോടികളെ നിരീക്ഷിക്കുന്ന കുട്ടികളും നാട്ടുകാരും വീട്ടുവളപ്പിലേക്ക് കയറിയ പാമ്പിനെ പിടിക്കാൻ 50 രൂപ ആവശ്യപ്പെട്ട നാടോടികളെ അടുപ്പിക്കാതിരിക്കാൻ പല പണിയും പരീക്ഷിക്കുന്ന  നാട്ടുകാർ. തീയിട്ട്  പുകച്ചും കോലിട്ടു കുത്തിയും പാമ്പിനെ  പുറത്താക്കാൻ നോക്കുന്നു . നാട്ടുകാരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ പണം ഒന്നും വാങ്ങാതെ നാടോടി പാമ്പിനെ പിടിക്കുന്നു. നാടോടികളെ അടുപ്പിക്കരുത് അവർ മോഷ്ടിക്കും എന്ന് പറഞ്ഞു പരത്തിയ  നാട്ടിൽ തന്നെ അവരുടെ ഒരാവശ്യത്തിന് നാടോടി തന്നെ സഹായിക്കേണ്ടി  വരുന്നു. ഒന്നും സംസാരിക്കാതെ പാമ്പിനേയും തൂക്കി അയാൾ  കൂടാരത്തിലേക്ക് നടന്നകലുന്നതും പിറ്റേന്ന് അവരുടെ കൂടാരങ്ങൾ കാണാതായതുമായ സംഭവവും അല്പം വേദനയോടെയാണ് എഴുത്തുകാരൻ പങ്കു വയ്ക്കുന്നത്.

അടിവസ്ത്രം മാത്രം ധരിച്ച് കക്കയം പോലീസ് ക്യാമ്പിൽ  ഒരു ബെഞ്ചിൽ ഇരുത്തിയിരിക്കുന്ന ചെറുപ്പക്കാരന്റെ ദൃശ്യത്തിൽ നിന്നുമാണ് അന്ധകാരനഴി എന്ന നോവലിന്റെ പിറവി. തൽഫലമായി അധികാരം ജനങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് നിരവധി വായനകളും പഠനങ്ങളും അദ്ദേഹം നടത്തി എന്നും പറയാം.

'എഴുത്ത് ' എന്ന വിഭാഗത്തിൽ 'നോവലെഴുത്തിനെ  കുറിച്ച് ' എന്ന ലേഖനത്തിൽ അന്ധകാരനഴി എന്ന നോവൽ എഴുതാനുണ്ടായ സാഹചര്യങ്ങളെപ്പറ്റി ഇ. സന്തോഷ് കുമാർ വിവരിക്കുന്നുണ്ട്. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട പല സന്ദർഭങ്ങളെയും നോവലിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും അന്ധകാരനഴി പൂർണമായി അടിയന്തരാവസ്ഥയുടെ കഥയാണെന്ന് പറയുന്നത് ശരിയല്ല എന്നാണ് അദ്ദേഹം പറയുന്നത്. അടിവസ്ത്രം മാത്രം ധരിച്ച് കക്കയം പോലീസ് ക്യാമ്പിൽ  ഒരു ബെഞ്ചിൽ ഇരുത്തിയിരിക്കുന്ന ചെറുപ്പക്കാരന്റെ ദൃശ്യത്തിൽ നിന്നുമാണ് അന്ധകാരനഴി എന്ന നോവലിന്റെ പിറവി. തൽഫലമായി അധികാരം ജനങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് നിരവധി വായനകളും പഠനങ്ങളും അദ്ദേഹം നടത്തി എന്നും പറയാം.

അനുഭവങ്ങളിൽ മുങ്ങിത്തപ്പി സാഹിത്യം കടഞ്ഞെടുക്കുന്ന മാന്ത്രികൻ
പ്രസംഗകലയിലെ എംടി

പ്രധാനമായും മാർക്കേസ്, കുന്ദേര, യോസേ എന്നിവർ എഴുതിയ നോവലുകൾ തന്നെയായിരുന്നു അതിൽ. ആനുകാലികങ്ങളിലും പത്രമാധ്യമങ്ങളിലും വന്ന റിപ്പോർട്ടുകളും വാർത്തകളും ആത്മകഥകളും വായനക്കായി എടുത്തു. ഇനിയും പുറത്തിറക്കിയിട്ടില്ലാത്ത' ഒരു അന്വേഷണത്തിന്റെ ആരംഭം' എന്ന കെ വേണുവിന്റെ ആത്മകഥ അതിൽ പ്രധാന പങ്ക് വഹിച്ചതായി ഇ സന്തോഷ് കുമാർ വെളിപ്പെടുത്തുന്നു. ചരിത്രത്തെ പിന്തുടരാതെ ചരിത്രത്തിലെ വൈകാരികമായ നിമിഷങ്ങളെ അടയാളപ്പെടുത്തുകയാണ് ഒരു നോവൽ ചെയ്യുന്നത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കാലവും സാഹിത്യവും സമൂഹത്തിന്റെ വൈകാരിക ചരിത്രമാണെന്നും ഒരു എഴുത്തുകാരന്റെ  വീക്ഷണകോണിൽ നിന്ന് അത് ചിത്രീകരിക്കപ്പെടുമ്പോൾ  നോട്ടക്കുറവും പിശക്കുകളും നോവലിൽ  സ്വാഭാവികമാണെന്നും അദ്ദേഹം പറയുന്നു.

പൗരത്വ ഭേദഗതിയുടെ പശ്ചാത്തലത്തിൽ സന്തോഷ് കുമാർ എഴുതിയ കഥയാണ് 'പാവകളുടെ വീട്' പാവകളുടെ  ലോകം' എന്ന ലേഖനത്തിൽ കഥയുടെ ഉത്ഭവത്തെക്കുറിച്ചും എഴുതാനുണ്ടായ സാഹചര്യത്തേയും  വ്യക്തമാക്കുകയാണ്. വിഭജനാന്തരം ഇന്ത്യയിലേക്ക് വന്നു താമസം ആരംഭിച്ച എ.സി മുഖർജി എന്ന അരുൺ ചന്ദ്രമുഖർജിയാണ് കഥയിലെ യഥാർത്ഥ കഥാപാത്രം. സന്ദർശിച്ച രാജ്യങ്ങളുടെ ഓർമ്മയ്ക്കായി ഓരോ ജോഡി പാവകളെ  (ആണും പെണ്ണും) വാങ്ങി സൂക്ഷിക്കുന്ന കാളീചരൻ മുഖർജിയെ വായനക്കാർ അത്ര പെട്ടെന്ന് മറക്കാനിടയില്ല. അദ്ദേഹവുമായുള്ള അടുപ്പവും കൗതുകം നിറഞ്ഞ പാവകളുടെ ശേഖരവുമാണ് പാവകളുടെ വീട് എന്ന കഥയ്ക്ക് പിന്നിലെ രഹസ്യം. വിഭജനത്തിനുശേഷം ലാഹോറിൽ പോയപ്പോൾ മുഖർജിക്കുണ്ടായ ഊഷ്മളമായ വരവേൽപ്പും ഓരോ രാജ്യത്തെയും അനുഭവങ്ങളും പങ്കുവയ്ക്കുമ്പോൾ, കൂടുതൽ ലോകംകണ്ട മനുഷ്യരോട് സംസാരിക്കുന്നത് വലിയ പുസ്തകങ്ങൾ വായിക്കുന്നതുപോലെ എന്നാണ് എഴുത്തുകാരൻ പറയുന്നത്.

അനുഭവങ്ങളിൽ മുങ്ങിത്തപ്പി സാഹിത്യം കടഞ്ഞെടുക്കുന്ന മാന്ത്രികൻ
മോക്ഷം തേടി അലയുന്ന ദൈവങ്ങൾ; രാഷ്ട്രീയ മോക്ഷം തേടുന്ന ഭക്തർ

വൈക്കം മുഹമ്മദ് ബഷീർ, എം. ടി വാസുദേവൻ നായർ എന്നിവരെ കുറിച്ചുള്ള വായനകളും വ്യക്തിപരമായ അഭിപ്രായങ്ങളും 'വായന' എന്ന ഘട്ടത്തിൽ  പങ്കുവയ്ക്കുന്നു. ആത്മകഥ എഴുതിയിട്ടില്ലെങ്കിലും നിരവധി  ലേഖനങ്ങളിൽ നിന്നും പ്രസംഗത്തിൽ നിന്നും എം ടി എന്ന വ്യക്തിയുടെ ജീവിതം വായനക്കാർക്ക് പരിചിതമാണ്. മനുഷ്യൻ, എഴുത്തുകാരൻ,  പ്രാസംഗികൻ എന്ന നിലയിലും ഇന്നും എം. ടി നിറഞ്ഞു നിൽക്കുന്നത് അതിജീവിക്കാനുള്ള തീവ്രമായ ആഗ്രഹം ഒന്നുകൊണ്ടുമാത്രമാണെന്നും സന്തോഷ് കുമാർ' മനുഷ്യാന്തസ്സിന്റെ ഒൻപതു ദശകങ്ങൾ 'എന്ന ലേഖനത്തിൽ പറയുന്നു. വേദന മറച്ചുപിടിച്ചുകൊണ്ട് മന്ദഹസിക്കാനുള്ള സിദ്ധി  പോലെ മറ്റൊന്നില്ലെന്ന് തന്റെ രചന കളിലൂടെ എം.ടി വായനക്കാരോട് പറഞ്ഞു.ഏതു  കാലത്തായാലും ആസ്വാദകർ എം.ടി എന്ന കാന്തത്തിലേക്ക് ആകർഷിക്കപ്പെട്ടു കൊണ്ടേയിരുന്നു എന്നതും സത്യമാണ്. കുനിയാതെ  നിവർന്ന് നിൽക്കുന്ന ഒരു വലിയ കാലത്തിന്റെ പേരായി എം. ടി വാസുദേവൻ നായരെ   സന്തോഷ് കുമാർ അടയാളപ്പെടുത്തുന്നു.

ബഷീർ കൃതികളുടെ ശീർഷകത്തേക്കാൾ വലിയ അക്ഷരത്തിൽ ബഷീർ എന്ന പേര് കാണാം. ദശകങ്ങൾക്ക് ശേഷവും ഏറ്റവും പുതുമയുള്ള ഭാഷ കൈകാര്യം ചെയ്ത എഴുത്തുകാരനായിട്ടാണ് ബഷീറിനെ ഇവിടെ കണക്കാക്കുന്നത്.

'നമ്മൾ നനയാത്ത മഴകൾ' എന്നത് ബഷീറിനെ കുറിച്ചുള്ള ഓർമ്മകളാണ് ഓർമ്മവച്ചത്. ഓർമ്മ വെച്ചത്  മുതൽ വായിച്ച ബഷീർ കൃതികൾ, അദ്ദേഹത്തിന്റെ ഭാഷ പ്രയോഗങ്ങൾ, ശൈലികൾ ഇതെല്ലാം അടയാളപ്പെടുത്തുകയാണിവിടെ. അനുഭവങ്ങളുടെ ആധിക്യമാണ്  ബഷീർ  എഴുതി തീർത്തത്. സ്വന്തം കൃതിയെക്കാൾ ഉയർന്ന നിന്ന ഒരു എഴുത്തുകാരനാണ് ബഷീർ എന്നാണ് സന്തോഷ് കുമാറിന്റെ അഭിപ്രായം. ബഷീർ കൃതികളുടെ ശീർഷകത്തേക്കാൾ വലിയ അക്ഷരത്തിൽ ബഷീർ എന്ന പേര് കാണാം. ദശകങ്ങൾക്ക് ശേഷവും ഏറ്റവും പുതുമയുള്ള ഭാഷ കൈകാര്യം ചെയ്ത എഴുത്തുകാരനായിട്ടാണ് ബഷീറിനെ ഇവിടെ കണക്കാക്കുന്നത്.

അനുഭവങ്ങളിൽ മുങ്ങിത്തപ്പി സാഹിത്യം കടഞ്ഞെടുക്കുന്ന മാന്ത്രികൻ
ഉയിർഭൂപടങ്ങളിൽ തെളിയുന്ന അരികുജീവിത ഭാഷണങ്ങൾ

ചുരുക്കത്തിൽ 'ഭൂതനഗരം - ആ തകർന്ന ജാലകങ്ങളല്ലാതെ മറ്റൊന്നുമില്ല' എന്ന പുസ്തകത്തെ  യാത്രാവിവരണമോ ആത്മകഥയോ ഓർമക്കുറിപ്പോ, അങ്ങനെ ഏത് പേരിട്ടു വിളിക്കണം എന്ന് പറയാൻ കഴിയില്ല .ജീവിതത്തിൽ ഇന്നോളം നേരിട്ട അനുഭവങ്ങൾ, തന്റെ എഴുത്തിനെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിച്ച ഘടകങ്ങൾ, കടന്നുപോയ വഴിയിൽ മാർഗനിർദേശികളായി മാറിയ എഴുത്തുകാരും അവരുടെ കൃതികളും, അങ്ങനെ ഓർമ്മകളുടെ നേർത്ത ചാറ്റൽ മഴ നനയുന്ന പ്രതീതിയാണ് ഈ ലേഖന സമാഹാരത്തിലൂടെ  കടന്നു പോകുമ്പോൾ അനുഭവിക്കുന്നത്. സ്ഥിരം ഭാഷയിൽ നിന്നും വ്യത്യസ്തമായി അല്പം ലളിതമായും  സരസമായും  എഴുത്തുകാരൻ വായനക്കാരോട്  നേരിട്ട് സംസാരിക്കുന്ന രീതിയിൽ തയ്യാറാക്കിയ ഓരോ ലേഖനവും ഓരോ സാക്ഷ്യപത്രമാണ്. ഇ. സന്തോഷ് കുമാർ എന്ന എഴുത്തുകാരൻ തന്റെ സ്ഥിരം തട്ടകത്തിൽ നിന്നും മാറി സഞ്ചരിക്കുന്നതിന്റെ ദൃഷ്ടാന്തമായി ഈ ലേഖനസമാഹാരത്തെ കാണാം. 

logo
The Fourth
www.thefourthnews.in